സൂര്യനെ പഠിക്കാന്‍ ഐഎസ്ആര്‍ഒ; വിക്ഷേപണത്തിനൊരുങ്ങി ആദിത്യ-എല്‍1, സൗരദൗത്യം അടുത്ത മാസം
ബെംഗളൂരു: ചന്ദ്രയാന്‍-3 വന്‍ വിജയമായതിന് പിന്നാലെ പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ. സൂര്യനിലേക്കുള്ള ദൗത്യമാണ് ലോഞ്ചിംഗിന് തയ്യാരെടുത്ത് കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് ലോഞ്ചിംഗ്. അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ചരിത്രപരമായ മറ്റൊരു ലോഞ്ചിംഗിിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. സൂര്യനെ പഠിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ ദൗത്യം. ആദിത്യ-എല്‍1 എന്ന പേടകമാണ് വിക്ഷേപിക്കുന്നത്.
സൂര്യനിലെ കൊറോണയെ വിദൂരതയില്‍ നിന്ന് നിരീക്ഷിക്കുന്നതിലുള്ളതാണ് ഈ പേടകം. ഭൂമിയില്‍ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍1ലെ സൗരക്കൊടുങ്കാറ്റുകളെ നിരീക്ഷിക്കുന്നതിനും ഇവ സഹായിക്കും. സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റായി അറിയപ്പെടുന്ന എല്‍1ലെ ഹാലോ ഭ്രമണപഥത്തിലേക്കാണ് ഈ പേടകം വിക്ഷേപിച്ച് എത്തുക. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്ചിച്ച് ആദിത്യ എല്‍-ഉപഗ്രഹത്തില്‍ പേലോഡ് ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ചും ലോകത്തെ സംബന്ധിച്ചും ഈ വിക്ഷേപണം വളരെ നിര്‍ണായകമാണ്. സൂര്യനെ കുറിച്ചുള്ള പഠനങ്ങളുടെ കാര്യത്തില്‍ പല രാജ്യങ്ങളും പ്രാധമികമായ ഘട്ടത്തിലാണ്. അവിടേക്കാണ് ഇന്ത്യ കൂടി എത്തുന്നത്. സൂര്യന്റെ കൊറോണ, സൗര കൊടുക്കാറ്റ്, സൗര അന്തരീക്ഷം തുടങ്ങിയവയെ കുറിച്ച് പഠിക്കാനുള്ള 7 പേലോഡുകളില്‍ നാലെണ്ണം സൂര്യനെ കുറിച്ച് നേരിട്ട് പഠനം നടത്തും. ബാക്കിയുള്ളവയാണ് എല്‍1 ഓര്‍ബിറ്റിനെ കുറിച്ച് പഠിക്കുക.
സൂര്യനെ കുറിച്ചുള്ള പഠനത്തിനായി ഇസ്രൊ വിക്ഷേപിക്കാന്‍ പോകുന്ന ആദ്യത്തെ മിഷനായി ഇത് മാറിയിരിക്കുകയാണ്. ഇന്ത്യക്ക് അതുകൊണ്ട് ഈ ദൗത്യം ഏറെ പ്രധാനപ്പെട്ടതാണ്. സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, പുറംപാളികളായ കൊറോണ എന്നിവയെ കുറിച്ചാണ് പഠനം നടത്തുന്നത്. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ചവയാണ് ആദിത്യ എല്‍-1 മിസൈല്‍ എന്ന് ഇസ്രൊ പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഐഎയാണ് പേലോഡുകള്‍ വികസിപ്പിച്ചെടുത്തത്. സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജര്‍ പേലോഡ് പൂനെയിലെ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വിക്ഷേപണത്തിന് റോക്കറ്റ് സജ്ജമാണ്. ഇനി ഉപഗ്രഹം ഘടിപ്പിച്ച ശേഷം ഇതിനെ വിക്ഷേപണത്തറയിലേക്ക് മാറ്റും.
പിഎസ്എല്‍വി റോക്കറ്റ് ഉപഗ്രഹത്തെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. അവിടെ നിന്ന് ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചുറ്റി ഉപഗ്രഹത്തിലെ പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് ക്രമേണ ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിക്കും. നാല് മാസം കൊണ്ടാണ് ലാഗ് റേഞ്ച് പോയിന്റിലേക്ക് ഉപഗ്രഹമെത്തുക. അവിടെ തടസ്സങ്ങളില്ലാതെ സൂര്യനെ നിരീക്ഷിക്കാവും. യുവി പേലോഡാണ് ഇതിനായി ഉപയോഗിക്കുക. തീജ്വാലകളെ പഠിക്കാന്‍ എക്‌സ്‌റേ പേലോഡുകളും ഉപയോഗിക്കും.












Click it and Unblock the Notifications