കോണ്‍ഗ്രസില്‍ വീണ്ടും ഉടക്ക്; തിവാരിയുടേയും തരൂരിന്റേയും ആവശ്യം നിരസിച്ചു, പറ്റില്ലെന്ന് വേണുഗോപാല്‍
ദില്ലി: പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെച്ചൊല്ലി കോൺഗ്രസിൽ പ്രതിസന്ധി. മനീഷ് തിവാരി ഉള്‍പ്പടേയുള്ള മൂന്ന് എംപിമാർ വോട്ടർ പട്ടിക പരസ്യമാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്ത് എത്തിയെങ്കിലും ഈ രീതി ഒരിക്കലും നിലവിലില്ലെന്ന് പറഞ്ഞ് എ ഐ സി സി നേതൃത്വം ആവശ്യം നിരസിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ ജി 23 നേതാവ് ആനന്ദ് ശർമ്മ ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മറ്റൊരു ജി 23 നേതാവായ മനീഷ് തിവാരിയും വോട്ടർ പട്ടിക പുറത്ത് വിടണമെന്ന ആവശ്യവുമായി രംഗത്ത് എത്തയിത്.

വോട്ടർ പട്ടിക പുറത്ത് വിടുന്നത് "സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനും" എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ 10 പ്രതിനിധികളുടെ ഒപ്പ് ആവശ്യമുള്ള സ്ഥാനാർത്ഥികളെ സഹായിക്കുന്നതിനുമാണ്'' മനീഷ് തിവാരി പറഞ്ഞു. തിരുവനന്തപുരം എംപി ശശി തരൂരും മുതിർന്ന നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും മനീഷ് തിവാരിയെ പിന്തുണച്ച് രംഗത്ത് എത്തി.
ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

പി സി സി പ്രതിനിധികളുടെ വോട്ടർ പട്ടകി സംസ്ഥാന ആസ്ഥാനത്ത് ലഭ്യമാവുമെന്നും അതേസമയം ഏകീകൃത പട്ടിക സ്ഥാനാർത്ഥികൾക്ക് നൽകുമെന്നുമാണ് എ ഐ സി സി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചത്. പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും തള്ളി. "ഇതൊരു ഇൻ-ഹൗസ് നടപടിക്രമമാണ്, എല്ലാവർക്കും കാണാനായി ഇത് പ്രസിദ്ധീകരിക്കേണ്ടതില്ല. അങ്ങനെയൊരു രീതിയില്ല. ഞങ്ങൾ പഴയ രീതി തുടരും," അദ്ദേഹം പറഞ്ഞു.

അതേസമയം, "എല്ലാവർക്കും ലഭ്യമായ ഇലക്ടറൽ റോൾ ഇല്ലാതെ എങ്ങനെ ന്യായവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് സാധ്യമാകും? ന്യായവും സ്വതന്ത്രവുമായ ഒരു പ്രക്രിയയുടെ സാരം വോട്ടർമാരുടെ പേരും വിലാസവുമാണ്..." തിവാരി ട്വീറ്റ് ചെയ്തു, "എന്തുകൊണ്ടാണ് ഒരാൾ ഓരോ പി സി സി ഓഫീസിലും പോകേണ്ടത്. വോട്ടർമാർ ആരാണെന്ന് കണ്ടെത്താൻ മത്സരിക്കുന്നവർക്ക് കഴിയണമെന്നും മനീഷ് തിവാരി അഭിപ്രയാപ്പെട്ടു.

വോട്ടർ പട്ടിക പുറത്ത വിടുന്നത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ആർക്ക് നോമിനേറ്റ് ചെയ്യാമെന്നും ആർക്കൊക്കെ വോട്ടുചെയ്യാമെന്നും എല്ലാവരും അറിയണം. അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കരണവാദികൾ വിമതർ അല്ല എന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ ട്വീറ്റ് "ഓരോ തിരഞ്ഞെടുപ്പിനും കൃത്യമായ നിർവചിക്കപ്പെട്ടതും വ്യക്തവുമായ ഒരു വോട്ടർ പട്ടിക ആവശ്യമാണ്... ഒരു താൽക്കാലിക വോട്ടർ പട്ടിക ഇതിന് മതിയാവില്ല."- കാർത്തി ചിദംബരം കൂട്ടിച്ചേർത്തു.

അതേസമയം, സെപ്റ്റബർ 22 ന് എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്ത് വരും. 24 മുതൽ 30 വരെ പത്രിക നൽകാം. ഒക്ടോബർ 17ന് ഒരോ സംസ്ഥാനത്തേയും പി സി സി ആസ്ഥാനങ്ങളിലാണു വോട്ടെടുപ്പ് നടക്കുക. പി സി സികള്‍ തിരഞ്ഞെടുത്ത ഒന്‍പതിനായിരത്തിലധികം വരുന്ന പ്രതിനിധികളാണ് വോട്ടർമാർ. എഐസിസി ആസ്ഥാനത്ത് 19നു രാവിലെ 10 മുതലായിരിക്കും വോട്ടെണ്ണല്‍.












Click it and Unblock the Notifications