കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടമായത് രാഹുലുമായി അടുത്തുനില്‍ക്കുന്ന നേതാവിനെ, സിന്ധ്യയുടെ ബിജെപി പ്രവേശത്തില്‍ അജയ് മാക്കന്‍

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശ് കണ്ട ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. പതിനെട്ട് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ശത്രുക്കളെ പോലും അസൂയപ്പെടുത്തുന്നു രീതിയിലായിരുന്നു സിന്ധ്യയുടെ പ്രവര്‍ത്തനം. കേന്ദ്രസര്‍ക്കാരിനതിരെയും നരേന്ദ്ര മോദിക്കെതിരെയും നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന തങ്ങളുടെ നേതാവ് ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ഇന്നലെയായിരുന്നു സിന്ധ്യ ബിജെപി അഗംത്വം സ്വീകരിച്ചത്.

ഇതോടെ ബിജെപിയില്‍ നിന്ന് അഭിനന്ദനപ്രവാഹമാണ് സിന്ധ്യയെ തേടിയെത്തിയത്. പുതിയ തീരുമാനത്തില്‍ ആശംസ അറിയിച്ച് സ്വന്തം മകനും രംഗത്തെത്തിയിരുന്നു. അഭിനന്ദനത്തോടൊപ്പം വിമര്‍ശനങ്ങളും സിന്ധ്യയെ തേടിയെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു കൂടുതലായും വിമര്‍ശിച്ചത്.

ajay maken

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. നമ്മുടെ പാര്‍ട്ടി വിഷമ ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് അജയ് മാക്കന്‍ പറഞ്ഞു. ഈ പരീക്ഷണഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാം ത്വജിച്ച് കൂടെ നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന നേതാക്കളില്‍ ഒരാളായിരുന്നു സിന്ധ്യ. അദ്ദേഹം ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു. പതിനെട്ട് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് അവസാനിപ്പിച്ചിരിക്കുന്നത്- അജയ് മാക്കന്‍ പറഞ്ഞു.

രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഈ വിഷമ ഘട്ടത്തില്‍ എല്ലാ കോണ്‍ഗ്രസുകാരും കൂടെയുണ്ടാകണമെന്നും അജയ് മാക്കന്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിലായിരുന്നു അജയ് മാക്കന്റെ പ്രതികരണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നത് എല്ലാ കോണ്‍ഗ്രസുകാരും പൂര്‍ണമനസോടെ അനുസരിക്കണമെന്നും പുതുതായി നിയമിതനായ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയെ പിന്തുണക്കണമെന്നും അജയ്മാക്കന്‍ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തില്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കരുത്. പാര്‍ട്ടിക്ക് വേണ്ടി എന്തും ത്വജിക്കാനുള്ള സമയമാണിത്. നമ്മള്‍ ഇപ്പോള്‍ ഇങ്ങനെ നില്‍ക്കുന്നതിന് കാരണം കോണ്‍ഗ്രസ് പാര്‍ട്ടി ഇവിടുള്ളതുകൊണ്ടാണ്. എല്ലാത്തിനും മുകളിലാണ് കോണ്‍ഗ്രസ് പ്രത്യേയ ശാത്രത്തിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ നമ്മളെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല- അജയ് മാക്കന്‍ പറഞ്ഞു.

അതേസമയം, ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ രംഗത്തെത്തി. മധ്യപ്രദേശില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സിന്ധ്യയുടെ വരവോടെ കരുത്ത് പകരുമെന്ന് അമിത് ഷാ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടു. അദ്ദേഹത്തിനിന്റെ ബിജെപി പ്രവേശനം മധ്യപ്രദേശ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നെ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ശക്തിപ്പെടുത്തുമെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ പ്രതികരണം.

English summary
Congress Leader Ajay Tells Jyotiraditya Scindia Considered Among The Closest Aides of Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X