മമതയുടെ പ്രാദേശിക കാര്‍ഡ് ഇറക്കി അഖിലേഷ്, യോഗിയെ ബിജെപി ഉത്തരാഖണ്ഡിലേക്ക് പറഞ്ഞയക്കണം
ലഖ്‌നൗ: മമത ബാനര്‍ജി ബംഗാളില്‍ പയറ്റി വിജയിച്ച ഫോര്‍മുലയുമായി അഖിലേഷ് യാദവ്. ബിജെപിക്കെതിരെ പ്രാദേശിക കാര്‍ഡിറക്കിയിരിക്കുകയാണ് അഖിലേഷ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയക്കണമെന്നാണ് അഖിലേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ജനിച്ച യുപി പിന്നീടാണ് ഉത്തര്‍പ്രദേശില്‍ എത്തി തന്റെ രാഷ്ട്രീയ ജീവിതം വ്യാപിപ്പിച്ചത്. യുപിയില്‍ നിന്നുള്ള നേതാവല്ല തങ്ങളെ ഭരിക്കുന്നതെന്ന പ്രചാരണമാണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്നത്.

യോഗിയെ ഉത്തരാഖണ്ഡിലേക്ക് അയക്കുന്നതിലൂടെ മറ്റൊരു കാര്യവും ബിജെപിക്ക് പരിഹരിക്കാനാവും. അവിടെ വലിയ നേതൃത്വ പ്രതിസന്ധി ബിജെപി നേരിടുന്നുണ്ട്. യോഗി പോയാല്‍ ആ പ്രശ്‌നം തീരുമെന്നും അഖിലേഷ് പരിഹസിച്ചു. ഉത്തരാഖണ്ഡില്‍ നേരത്തെ പുഷ്‌കര്‍ സിംഗ് ധാമി മുഖ്യമന്ത്രിയായി നിയമിതനായിരുന്നു. നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്നു ഇത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു അഖിലേഷിന്റെ പരിഹാസം. ഉത്തര്‍പ്രദേശില്‍ ജനാധിപത്യം മുറിവേറ്റ് കിടക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.
അതേസമയം ഉത്തരാഖണ്ഡില്‍ ജനാധിപത്യം അസ്ഥിരതയുടെ ഇരയായിരിക്കുകയാണ്. യുപിയിലെ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ യോഗി ഇവിടെ നില്‍ക്കാത്തതാണ് നല്ലത്. അദ്ദേഹം ഉത്തരാഖണ്ഡിലേക്ക് പോകുന്നതാണ് നല്ലത്. ബിജെപി അതിന് തയ്യാറാകണം. അതിലൂടെ ഉത്തരാഖണ്ഡിലെ നേതൃത്വ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കും. ഉത്തരാഖണ്ഡും ഉത്തര്‍പ്രദേശിലും ഒരുപോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടുകയാണ്. സ്ത്രീകളുടെ സുരക്ഷ തൊഴിലില്ലായ്മ, ആരോഗ്യ മേഖലയിലെ പ്രതിസന്ധി എന്നിവ വളരെ വലിയ പ്രശ്‌നങ്ങളാണെന്നും അഖിലേഷ് പറഞ്ഞു.
Recommended Video
ബിജെപി അധികാരത്തില്‍ വന്നശേഷം യുപിയിലും ഉത്തരാഖണ്ഡിലും വലിയ പ്രശ്‌നങ്ങളാണ് സംഭവിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു. അതേസമയം കഴിഞ്ഞ ദിവസം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ ജയം നേടിയതോടെ ബിജെപി വിലയ ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 300 സീറ്റിന് മുകളില്‍ ഇത്തവണയും നേടുമെന്നാണ് യോഗി പറയുന്നത്.












Click it and Unblock the Notifications