കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച് അഖിലേഷ് യാദവ്; പോലീസ് ആസ്ഥാനത്ത് നിന്ന് ചായ കുടിച്ചില്ല, വിഷമുണ്ടെങ്കിലോ എന്ന് ചോദ്യം!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നടപടികള്‍ വിവാദത്തില്‍. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ മനീഷ് ജഗന്‍ അഗര്‍വാളിന്റെ അറസ്റ്റോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു അഖിലേഷ്.

പോലീസ് നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു വരവ്. പോലീസുകാരുമായി അദ്ദേഹം കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പോലീസ് ആസ്ഥാനത്ത് നിന്ന് അദ്ദേഹത്തിന് നല്‍കിയ ചായ പോലും കുടിക്കാന്‍ അഖിലേഷ് തയ്യാറായില്ല. താന്‍ പോലീസുകാരെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

1

തനിക്കുള്ള ചായയില്‍ പോലീസുകാര്‍ വിഷം കലര്‍ത്തിയാണ് നല്‍കുകയെന്ന് താന്‍ സംശയിക്കുന്നതായും, നിങ്ങളെ വിശ്വാസമില്ലെന്നും അഖിലേഷ് തുറന്നടിക്കുകയായിരുന്നു. അഖിലേഷിന്റെ നടപടികള്‍ പോലീസുകാരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഞാന്‍ ഒരിക്കലും നിങ്ങളുടെ ചായ കുടിക്കില്ല.

അതല്ലെങ്കില്‍ നിങ്ങള്‍ പുറത്ത് നിന്ന് വാങ്ങി കൊണ്ടുവരികയോ, ഞാന്‍ സ്വന്തമായി ഉണ്ടാക്കുകയോ ചെയ്യാത്ത ചായ കഴിക്കാന്‍ സാധിക്കില്ല. നിങ്ങളുണ്ടാക്കുന്നതില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെങ്കിലോ, എനിക്ക് നിങ്ങളെ വിശ്വാസമില്ലെന്നും പോലീസുകാരോട് അഖിലേഷ് പറഞ്ഞു.

സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിന് മുന്നില്‍ വന്‍ പ്രതിഷേധവുമായി എത്തി. മനീഷ് ജഗന്‍ അഗര്‍വാളിനെ വിട്ടുകിട്ടണമെന്നായിരുന്നു ആവശ്യം. ഗോസായ്ഗഞ്ച് ജില്ലാ ജയിലില്‍ മനീഷ് അഗര്‍വാളിനെ കാണാന്‍ അഖിലേഷ് എത്തുകയും ചെയ്തു.

മനീഷിനെതിരെ മൂന്ന് കേസുകളാണ് എടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ലഖ്‌നൗ പോലീസ് അറസ്റ്റ് ചെയ്തത്. ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ അദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നു. ട്വിറ്ററില്‍ എസ്പിയുടെ അക്കൗണ്ടിലൂടെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു കേസില്‍ പറയുന്നത്.

മനീഷ് അഗര്‍വാളിന്റെ അറസ്റ്റിനെ അപലപിച്ച് പാര്‍ട്ടി രംഗത്ത് വന്നു. യുപി പോലീസ് നടപടി അപലപനീയവും, നാണംകെട്ടതുമാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. അദ്ദേഹം ഉടന്‍ വിട്ടയക്കണമെന്നും എസ്പി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നുള്ള നേതാവാണ് മനീഷ് അഗര്‍വാള്‍.

ജഗന്നാഥ് പ്രസാദ് അഗര്‍വാളിന്റെ കുടുംബാംഗമാണ് അദ്ദേഹം. രണ്ട് വട്ടം എംഎല്‍എയും, എംപിയായി മൂന്ന് തവണ അദ്ദേഹം പാര്‍ലമെന്റിലും എത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് രാജ്യസഭാംഗമായിരുന്നു ജഗന്നാഥ് പ്രസാദ്.

English summary
akhilesh yadav refuse to drink tea from police hq, he says police mix poison on tea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X