മാണ്ഡ്യ സീറ്റ് തീരുമാനത്തില്‍ താമസമെടുക്കും; എല്ലാ സിറ്റിംഗ് എംപിമാര്‍ക്കും ടിക്കറ്റ് നല്‍കുമെന്ന് യെദൂര്യപ്പ
ബംഗളൂരു: 16 സിറ്റിംഗ് എം.പിമാര്‍ക്കും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുമെന്ന് കര്‍ണാടക ബിജെപി പ്രസിഡന്റ് ബി.എസ് യെദൂര്യപ്പ. മാര്‍ച്ച് 15ന് ചേരുന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്നും മാര്‍ച്ച് 16ന് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തു വിടുമെന്നും ബംഗളൂരുവില്‍ നടന്ന പത്രസമ്മേളനത്തില്‍ യെദൂര്യപ്പ അറിയിച്ചു.
വ്യാജഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകല്‍: മുഖ്യസൂത്രധാരന്‍ കണ്ണൂരിൽ പിടിയില്‍
മോഡി സര്‍ക്കാറിന്റെ നേട്ടങ്ങള്‍, കോണ്‍ഗ്രസ്-ജനതാദള്‍ (സെക്യുലര്‍) സഖ്യത്തിന്റെ പരാജയം, സംസ്ഥാനത്തെ ബി.ജെ.പി ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ എന്നിവയായിരിക്കും തിരഞ്ഞെടുപ്പിലെ പ്രചരണ വിഷയങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമുള്ളതിനാല്‍ ബിജെപിക്ക് 22 സീറ്റ് മാേ്രത ലഭിക്കുള്ളൂവെന്ന പ്രവചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സഖ്യം കാരണം ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു യെദൂര്യപ്പയുടെ മറുപടി. ഒമ്പത് മാസത്തിനുള്ളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം 4,500 കോടിയുടെ കാര്‍ഷിക കടം മാത്രമേ എഴുതിത്തള്ളിയിട്ടുള്ളൂ. 160തോളം താലൂക്കുകള്‍ കടുത്ത വരള്‍ച്ചയാണ് ഇപ്പോള്‍ നേരിടുന്നത്. പ്രശ്‌ന പരിഹാരത്തിനായി ഒരു മന്ത്രിയുമില്ല, ഇത് വളരെ ദയനീയമാണെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡ്യ പാര്‍ലമെന്ററി സീറ്റിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ കാര്യം സുമലത അംബരേഷിന്റെ നീക്കത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും യെഡിയൂരപ്പ പറഞ്ഞു. കൂടാതെ, സുമലതക്കെതിരായ എച്ച്.ഡി റെവന്നയുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ അദ്ദേഹം അപലപിച്ചു, മാണ്ഡ്യയിലെ ജനങ്ങള്‍ ജെ.ഡി.എസിനെ ഒരു പാഠം പഠിപ്പിക്കും. സുമലതയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണങ്ങള്‍ യെദൂര്യപ്പ നിഷേധിച്ചു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാര സ്വാമി ജെഡിഎസ് സ്ഥാനാര്‍ഥിയാകുമെന്ന് അറിയിച്ചതോടെ എല്ലാവരും ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് മാണ്ഡ്യ.












Click it and Unblock the Notifications