കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; എൻസിപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ബിജെപി സഖ്യകക്ഷി

Google Oneindia Malayalam News

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഒരു പോലെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എൻസിപിയോടൊപ്പമുള്ള മഹാസഖ്യത്തിൽ നേട്ടമുണ്ടാകുമെന്ന് കോൺഗ്രസും ശിവസേനയെ ഒപ്പം നിർത്താനായതോടെ മഹാരാഷ്ട്രയിൽ 2014ലെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

എന്നാൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ മുഖ്യ സഖ്യകക്ഷി എൻസിപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.

ലക്ഷ്യം കണ്ട് അമിത് ഷായുടെ പദ്ധതി; 1114 വാട്സാപ്പ് ഗ്രൂപ്പുകൾ, ബിജെപിയുടെ തുറുപ്പ് ചീട്ട്ലക്ഷ്യം കണ്ട് അമിത് ഷായുടെ പദ്ധതി; 1114 വാട്സാപ്പ് ഗ്രൂപ്പുകൾ, ബിജെപിയുടെ തുറുപ്പ് ചീട്ട്

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ പ്രധാന പ്രതിപക്ഷമായ എൻസിപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് ബിജെപിയുടെ സഖ്യകക്ഷിയായ ശിവ് സംഘ്രം വ്യക്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിലെ മന്ത്രി കൂടിയായ ശിവസംഘ്രം നേതാവ് വിനായക് മീറ്റേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 ബീഡിൽ ബിജെപിക്കൊപ്പം

ബീഡിൽ ബിജെപിക്കൊപ്പം

ബീഡ് മണ്ഡലത്തിൽ എൻസിപിയെ പിന്തുണയ്ക്കുമെങ്കിലും സംസ്ഥാനത്തെ മറ്റിടങ്ങളിലെല്ലാം ബിജെപിക്കൊപ്പം തന്നെ നിൽക്കാനാണ് ശിവ് സംഘ്രത്തിന്റെ തീരുമാനം. ബീഡിൽ സംഘടിപ്പിച്ച പാർട്ടി പൊതുയോഗത്തിലാണ് വിനായക് ഇക്കാര്യം വ്യക്തമാക്കിയത്.

 പങ്കജ് മുണ്ഡെ

പങ്കജ് മുണ്ഡെ

മുണ്ഡെ കുടുംബത്തിന്റെ ശക്തി കേന്ദ്രമാണ് ബീഡ്. ഗോപിനാഥ് മുണ്ഡെയുടെയ മകളും പങ്കജ് മുണ്ഡെയുടെ സഹോദരിയുമായ പ്രീതം മുണ്ഡെയാണ് ഇത്തവണ ബിജെപി ടിക്കറ്റിൽ ബീഡിൽ നിന്നും മത്സരിക്കുന്നത്. മഹാരാഷ്ട്രയിലെ മന്ത്രി കൂടിയായ പങ്കജ് മുണ്ഡെയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് വിനായക് മീറ്റിന്റെ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ മുണ്ഡെ കുടുംബാംഗത്തെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാട് വിനായക് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തരം പിടിവാശികൾ അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ റാവുസാഹേബ് ദാൻവേ വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് വിനായക് തന്റെ നിലപാട് കടുപ്പിച്ചത്.

 എൻസിപി സ്ഥാനാർത്ഥി

എൻസിപി സ്ഥാനാർത്ഥി

ബീഡ് ജില്ലാ പ്രസിഡന്റ് ബജ്റംഗ് സോനാവാനെയാണ് എൻസിപിക്ക് പ്രീതം മുണ്ഡെയ്ക്കെതിരെ ഇറക്കിയിരിക്കുന്നത്. സോനാവാലെയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വിനായക് വ്യക്തമാക്കിയിരിക്കുന്നത്. പങ്കജ് മുണ്ഡെയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വിനായക് ഉന്നയിക്കുന്നത്. എന്നാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനേയും നരേന്ദ്ര മോദിയേയും പുകഴ്ത്തിയാണ് പ്രസംഗങ്ങൾ.
ശിവ് സംഘ്രത്തിന്റെ നിലപാടിനോട് ഇതുവരെ ബിജെപി പ്രതികരിച്ചിട്ടില്ല.

 ബിജെപിക്ക് പിന്തുണ

ബിജെപിക്ക് പിന്തുണ

അതേ സമയം ബീഡിലെ എൻസിപി എംഎൽഎയും മുൻ മന്ത്രിയുമായ ജയദത്ത് ക്ഷീർസാഗർ ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജയദത്ത് ശിവസേനയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Ally breaks ranks with BJP in Beed; setback for Pankaja Munde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X