ക്യാപ്റ്റന്റെ പാര്‍ട്ടിക്ക് അമിത് ഷാ ടച്ച്... എഎപി-അകാലിദള്‍ വിമതരെത്തും, അമരീന്ദറിനൊപ്പം ഇവരും
ദില്ലി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് കടുത്ത ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ ഇനിയും അനുനയ നീക്കം ഉണ്ടാവില്ലെന്ന് സൂചന. അദ്ദേഹം പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാനാണ് ഒരുങ്ങുന്നത്. അമിത് ഷായുടെ തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇത് കോണ്‍ഗ്രസിനെ മാത്രമല്ല, ഒരേസമയം പ്രതിപക്ഷത്തെ രണ്ട് പാര്‍ട്ടികളെ കൂടി പിളര്‍ക്കാനുള്ള തന്ത്രമാണ് അമരീന്ദറിന് അമിത് ഷാ പറഞ്ഞ് കൊടുത്തത്.
ഹരീഷ് റാവത്ത് ഹൈക്കമാന്‍ഡ് പറഞ്ഞതൊന്നും കേള്‍ക്കാത്ത മോശം മുഖ്യമന്ത്രിയായി അമരീന്ദറിനെ തരംതാഴ്ത്തി സംസാരിച്ചിരുന്നു. ഇത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ബിജെപിയിലേക്ക് പോയാല്‍ അമരീന്ദറിന് പഞ്ചാബില്‍ ഒന്നും കിട്ടില്ലെന്ന് അറിയാം. അതുകൊണ്ടുള്ള പുതിയ തന്ത്രമാണ് അദ്ദേഹം പുറത്തെടുത്തിരിക്കുന്നത്. പുതിയ പാര്‍ട്ടി 15 ദിവസത്തിനുള്ളില്‍ വന്നേക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയാം....

കോണ്‍ഗ്രസുമായി പിരിയുകയാണ്, എന്നാല്‍ ബിജെപിയിലേക്ക് ഇല്ലെന്ന് ക്യാപ്റ്റന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. പുതിയ പാര്‍ട്ടിക്കായുള്ള ചര്‍ച്ചകള്‍ ക്യാപ്റ്റന്‍ തുടങ്ങി കഴിഞ്ഞു. സ്വന്തം പക്ഷത്തുള്ള എംഎല്‍എമാര്‍ അമരീന്ദറുമായി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ അപമാനം സഹിച്ച് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ഒരു ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍ ക്യാപ്റ്റനൊപ്പം പോവും. ബിജെപിയില്‍ ചേരില്ലെന്ന് ക്യാപ്റ്റന്‍ പ്രഖ്യാപിച്ചത് തന്ത്രപരമായിട്ടാണ്. നവജ്യോത് സിദ്ദുവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലാണ് ക്യാപ്റ്റന്‍ ഇ്‌പ്പോള്‍ ശ്രദ്ധിക്കുന്നത്. സിഖ് ഹിന്ദു-ജാട്ട ഹിന്ദു വോട്ടുകള്‍ തീര്‍ച്ചയായും കോണ്‍ഗ്രസിനെ കൈവിടുമെന്ന് ഉറപ്പായിരിക്കുകയാണ്.

കോണ്‍ഗ്രസില്‍ സിദ്ദു വന്നതോടെ മാറ്റി നിര്‍ത്തപ്പെട്ട നേതാക്കളെല്ലാം കൂറുമാറും. ഇതിനൊക്കെ പുറമേ കോണ്‍ഗ്രസിലെ അതൃപ്തരായ നേതാക്കളെ ഓരോന്നായി അമരീന്ദര്‍ അടര്‍ത്തിയെടുക്കും. കോണ്‍ഗ്രസില്‍ അപമാനിതരായ ജഗന്‍ മോഹന്‍ റെഡ്ഡിയും ഹിമന്ത ശര്‍മയും പിന്നീട് പാര്‍ട്ടിയുടെ തന്നെ അന്തകരായിരുന്നു. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് വട്ടൂപജ്യമാവുകയും, അസമില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിന് പുറത്താവുകയും ചെയ്തു. ഇതുപോലെ അമരീന്ദറും പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിനെ പഞ്ചാബില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് അമരീന്ദറിനുള്ളതാണ്.

രാഹുല്‍ ഗാന്ധി മറന്നുപോയ കാര്യം അതാണ്. ഇപ്പോഴുള്ള നേതാക്കളേക്കാള്‍ ജനപ്രീതി അമരീന്ദറിന് തന്നെയാണ്. പ്രതിപക്ഷ നിരയിലെ വിമത ഗ്രൂപ്പുകളുമായി അമരീന്ദര്‍ വിഭാഗം ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. എഎപിയിലും ശിരോമണി അകാലിദളിലും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവരുണ്ട്. ഇവരെ അമരീന്ദര്‍ ഒപ്പം കൂട്ടും. സ്വതന്ത്രരെയും കൂടെ നിര്‍ത്തും. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കം കൂടിയാണിത്. അമരീന്ദറിന്റെ പിന്തുണയുണ്ടെങ്കില്‍ ഈ വിമതര്‍ക്ക് വിജയിച്ച് കയറാം. അമിത് ഷാ നിര്‍ദേശിച്ച തന്ത്രവും അതാണ്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പിളരും. ഒപ്പം എഎപിയെയും അകാലിദളിനെയും പിളര്‍ത്തുകയും ചെയ്യാം. ദീര്‍ഘദൂര പ്ലാനാണിത്.

ഇതുകൊണ്ടും അമരീന്ദര്‍ കാര്യങ്ങള്‍ അവസാനിപ്പിക്കുന്നില്ല. കര്‍ഷക നേതാക്കളുടെ പിന്തുണ അമരീന്ദറിനൊപ്പമാണ്. സിദ്ദുവിനെ ഇവര്‍ക്ക് താല്‍പര്യമില്ല. കര്‍ഷക നേതാക്കളുമായി അമരീന്ദര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതില്‍ കുറച്ച് നേതാക്കള്‍ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട്. ഇവര്‍ക്ക് കൂടെ നിന്നാല്‍ മത്സരിക്കാനുള്ള ടിക്കറ്റും എംഎല്‍എ സ്ഥാനവും അമരീന്ദര്‍ ഓഫര്‍ ചെയ്യും. മുഖ്യമന്ത്രി പദത്തിലിരുന്ന് അമരീന്ദര്‍ ഇവരോട് സൗഹൃദം സ്ഥാപിച്ചിരുന്നു. ദില്ലിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച് പോകാന്‍ ഇടയാക്കിയതും അമരീന്ദറിന്റെ തന്ത്രമായിരുന്നു. ബിജെപിയുമായി അദ്ദേഹം കൂടുതല്‍ അടുപ്പം സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ പഞ്ചാബില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് നേരിട്ടായിരിക്കില്ല. അതിനുള്ള മാര്‍ഗമാണ് പാര്‍ട്ടി.

കാര്‍ഷിക ബില്ലില്‍ മാത്രമാണ് ബിജെപിയുമായി അമരീന്ദറിന് എതിര്‍പ്പുള്ളത്. ദേശീയ സുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിയും അമരീന്ദറും ഒരേ നിലപാടിലാണ്. ഇതാണ് അമിത് ഷായുമായി സംസാരിക്കാന്‍ അമരീന്ദറിനെ സഹായിച്ചത്. കാര്‍ഷിക ബില്ലില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ അമരീന്ദറിന് നടത്താന്‍ സാധിച്ചാല്‍ അത് പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ അമരീന്ദറിന് രാഷ്ട്രീയ മൈലേജ് നല്‍കും. സിദ്ദുവിന്റെ ഇമേജാണ് അതോടെ തകരുക. മോദി-ഷാ സഖ്യത്തിന്റെ കൈയ്യിലാണ് അമരീന്ദറിനെ പുതിയ തന്ത്രങ്ങളുടെ താക്കോല്‍. അമരീന്ദറുമായി ചേരുന്നത് ബിജെപിക്ക് പുതിയ ഇന്നിംഗ്‌സ് പഞ്ചാബില്‍ തുടങ്ങാന്‍ സഹായകരമാകും.

നിലവില്‍ ബിജെപിക്ക് പഞ്ചാബില്‍ ശക്തമായ അടിത്തറയില്ല. ക്യാപ്റ്റന്‍ നേരിട്ട് ബിജെപിക്കൊപ്പം വരില്ല. പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുകയാണ് പ്ലാന്‍. പഞ്ചാബില്‍ കാര്‍ഷിക നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനവും ക്യാപ്റ്റന്‍ നടത്തിയേക്കും. അതേസമയം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയുണ്ടായാല്‍ അത് അമരീന്ദറിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ആംആദ്മി പാര്‍ട്ടിയോ അകാലിദളോ സിദ്ദുവുമായി ഒരിക്കലും ചേരില്ല. ഇവര്‍ക്ക് ഭേദപ്പെട്ട നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്നെയാണ്. കേസുകള്‍ അടക്കം ഉള്ളതിനാല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവും ്അകാലിദളിന്റെ ശ്രമം. ഇത് അമരീന്ദറിനാണ് കൂടുതല്‍ അനുയോജ്യമാകുക.

അങ്ങനൊരു കാര്യം സംഭവിച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് സിദ്ദു പഞ്ചാബ് രാഷ്ട്രീയത്തില്‍ അപ്രസക്തമാകുമെന്ന് ഉറപ്പാണ്. അധികാരങ്ങളില്ലാതെ പിടിച്ച് നില്‍ക്കാനാവാത്ത നേതാവാണ് അദ്ദേഹം. ഹൈക്കമാന്‍ഡിനും അത് തലവേദനയാവും. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് തന്നെ അത് വഴിയൊരുക്കും. ബിജെപിയുടെ വോട്ടുശതമാനം താഴേക്ക് പോയി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് പഞ്ചാബില്‍ ഉള്ളത്. 2007ല്‍ 8.21 ശതമാനം വോട്ട് കിട്ടിയപ്പോള്‍ 2012ല്‍ അത് 7.13 ശതമാനമായി. 2017ല്‍ അത് 5.4 ശതമാനമായി ഇടിഞ്ഞു. മൂന്ന് സീറ്റാണ് ആകെ നേടിയത്. അമരീന്ദര്‍ വന്നാല്‍ ബിജെപി പഞ്ചാബി വോട്ടര്‍മാരില്‍ സ്വീകാര്യരാവുമെന്ന് ഉറപ്പാണ്. അമരീന്ദര്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഒരിക്കല്‍ രാജിവെച്ചതുമാണ്.
Recommended Video

അതേസമയം ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹം അമരീന്ദറുമായി സംസാരിച്ചിരുന്നെങ്കിലും രാജി പ്രശ്‌നങ്ങളില്ലാതെ ഉണ്ടാവുമായിരുന്നു. എന്നാല്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും രാഹുല്‍ പിന്നോട്ടില്ലെന്ന് വ്യക്തമാണ്. ഹരീഷ് റാവത്തിനെ മാറ്റി ഹരീഷ് ചൗധരിയെ പഞ്ചാബിന്റെ ചുമതല ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. രാഹുലിന്റെ വിശ്വസ്തന്‍ കൂടിയാണ് ചൗധരി. ഉത്തരാഖണ്ഡിന്റെ ചുമതലകളിലേക്ക് മടങ്ങുകയാണ് റാവത്ത്. എന്നാല്‍ അമരീന്ദറിനെ അപമാനിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ഹരീഷ് ചൗധരി പഞ്ചാബിലെ പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. രാഹുലിനും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കും ഇടയില്‍ നിന്ന് ആശയവിനിമയ മാര്‍ഗമായി പ്രവര്‍ത്തിച്ചത് ചൗധരിയായിരുന്നു.












Click it and Unblock the Notifications