കർഷക സമരം ആയുധമാക്കാൻ കോൺഗ്രസ്;പഞ്ചാബിൽ കൊമ്പ് കോർത്ത് ക്യാപ്റ്റനും ചന്നിയും
ചണ്ഡീഗഡ്; പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയെ കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വിവാധ കാർഷിക നിയമവുമായി ബന്ധപ്പെട്ട് കർഷക നേതാക്കളെ സന്ദർശിച്ച് കൊണ്ടുള്ള ചന്നിയുടെ ട്വീറ്റിനെതിരെയാണ് അമരീന്ദർ രംഗത്തെത്തിയത്. കർഷക നേതാക്കളുമായുള്ള കൂടിക്കാഴ്ച പുതിയ സംഭവം അല്ലെന്നും താൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നിരന്തരം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അമരീന്ദർ പറഞ്ഞു.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
കഴിഞ്ഞ ദിവസമായിരുന്നു ചരൺ ജിത്ത് സിംഗ് ചന്നി കർഷക നേതാക്കളെ സന്ദർശിച്ചത്. 'ഇന്ന്, ഞാൻ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിംഗ് രാജേവൽ ജിയുമായി സംസാരിക്കുകയും നമ്മുടെ മേൽ കേന്ദ്രസർക്കാർ ചുമത്തിയ മൂന്ന് കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു',എന്നായിരുന്നു ചരൺ ജിത്ത് ട്വീറ്റ് ചെയ്തത്. എന്നാൽ ചന്നി കർഷകരെ തെറ്റിധരിപ്പിക്കുകയാണെനന്ും കര്‍ഷകരുമായി സംസാരിക്കുന്ന ആദ്യ മുഖ്യമന്ത്രിയല്ല അദ്ദേഹമെന്നും അമരീന്ദറിന്റെ മാധ്യമ വക്താവ് രവീണ്‍ തുക്രല്‍ പ്രതികരിച്ചു.

അമരീന്ദർ സിംഗ് അധികാരത്തിലിരിക്കുമ്പോൾ നിരന്തരം കർഷക നേതാക്കളെ കമ്ടിട്ടുണ്ട്. അമരീന്ദർ സർക്കാരാണ് നിയമങ്ങൾക്കെതിരെ നിയമഭേദഗതി പാസാക്കിയത്, തുക്രൽ പ്രതികരിച്ചു. തെറ്റായ വാഗ്ദാനങ്ങൾ നൽകി കർഷകരെ തെറ്റിദ്ധരിപ്പിക്കരുതെന്നും അമരീന്ദർ പറഞ്ഞു. ബിജെപിയെ കൂട്ട് പിടിച്ച് കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ നടക്കുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനും പുതിയ പാർട്ടി രൂപീകരിച്ച് സംസ്ഥാന ഭരണം പിടിക്കാനും അമരീന്ദർ ശ്രമം നടത്തുന്നതിനിടയിലാണ് ഇരു നേതാക്കളും തമ്മിലുള്ള വാക്ക് പോരെന്നത് ശ്രദ്ധേയമാണ്.
പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന വിഷയം കർഷക നിയമങ്ങളായിരിക്കും. പുതിയ പാർട്ടി പ്രഖ്യാപിച്ച് ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകാനിരിക്കുന്ന അമരീന്ദറിനെ സംബന്ധിച്ച് ഈ പ്രതിഷേധങ്ങൾ മറികടക്കുക എളുപ്പമല്ല. നിയമങ്ങൾ പിൻവലിക്കാതെ ബിജെപിയുമായി സഹകരിച്ചാൽ അമരീന്ദർ കനത്ത തിരിച്ചടി നേരിട്ടേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ നിയമങ്ങൾ പിൻവലിക്കണമെന്ന നിർദ്ദേശം ബിജെപിക്ക് മുന്നിൽ അമരീന്ദർ അവതരിപ്പിച്ചേക്കാം. നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായാൽ അത് പഞ്ചാബിൽ അമരീന്ദറിന്റെ സാധ്യത വർധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
അതിനിടെ തന്റെ പുതിയ പാർട്ടിയിലേക്ക് കോൺഗ്രസിൽ നിന്നും നേതാക്കളെ മറുകണ്ടം ചാടിക്കാൻ അമരീന്ദർ ശ്രമിക്കുന്നുണ്ടെന്ന കോൺഗ്രസ് ആരോപണങ്ങളെ ക്യാപ്റ്റൻ തള്ളി. പഞ്ചാബിന്റെയും കർഷകരുടെയും താൽപ്പര്യങ്ങൾക്കായി ശക്തമായ ഒരു കൂട്ടായ്മ കെട്ടിപടുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് അമരീന്ദർ പറഞ്ഞു.
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications