അംബേദ്കര്‍ നഗര്‍ ബിഎസ്പി കോട്ട, ഇപ്പോള്‍ എസ്പി കരുത്തര്‍, അട്ടിമറിക്ക് കളമൊരുങ്ങി ബെല്‍വെതര്‍ ജില്ല
ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി അത്ര ശക്തമല്ലാത്ത ഒരു സീറ്റില്‍ ഇത്തവണ മത്സരം സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തമ്മില്‍. കടുത്ത പോരാട്ടം നടത്തുന്നത് അംബേദ്കര്‍ നഗറിലാണ്. ബിഎസ്പി കോട്ടയും അതേസമയം തന്നെ ബെല്‍വെതര്‍ ജില്ലയുമാണ്. യുപിയിലെ ഭരണം തന്നെ തീരുമാനിക്കുന്നതില്‍ നിര്‍ണായക റോള്‍ അംബേദ്കര്‍ നഗറിനുണ്ടാവാറുണ്ട്. ഇത്തവണ ഇവിടെ സൈക്കിള്‍ ചിഹ്നനത്തിനാണ് വോട്ട്, പറയുന്നത് മുന്‍ എംഎല്‍എമാരായ രാം അചല്‍ രാജ്ബറും, ലാല്‍ജി വര്‍മയുമാണ്. ഇവര്‍ മായാവതിയുടെ പടത്തലവന്‍മാരായിരുന്നു. മൂന്ന് ദശാബ്ദത്തോളം ബെഹന്‍ജിയെ നയിച്ചതും ഇവര്‍ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവരെ മായാവതി പുറത്താക്കി. ഇവരിപ്പോള്‍ അഖിലേഷിനൊപ്പമാണ്. ബിഎസ്പിയില്‍ അംബേദ്കര്‍ നഗര്‍ ഇങ്ങെടുക്കുമെന്ന് ഇവര്‍ ഉറപ്പ് പറഞ്ഞിരിക്കുകയാണ്.

മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ മണ്ഡലമുണ്ടാക്കിയതും അതിന് അംബേദ്കര്‍ നഗര്‍ എന്ന പേര് നല്‍കിയതും. ഇതേ മണ്ഡലത്തില്‍ നിന്നാണ് മായാവതി രണ്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയെ യുപിയില്‍ പരാജയപ്പെടുത്ത ഏക പാര്‍ട്ടി എസ്പിയായത് കൊണ്ടാണ് അഖിലേഷിനൊപ്പം പോയതെന്ന് അജല്‍ രാജ്ബറും ലാല്‍ജി വര്‍മയും പറയുന്നു. താന്‍ 38 വര്‍ഷം ബിഎസ്പിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ എന്റെ ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറാവാതെയാണ് മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് രാം അജല്‍ രാജ്ബര്‍ പറയുന്നു. ബിഎസ്പിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്അദ്ദേഹം. സ്വന്തം മണ്ഡലമായ ബാലുവ ബരിഹാര്‍പൂര്‍ ഗ്രാമത്തില്‍ ശക്തമായ പ്രചാരണത്തിലാണ് രാജ്ബര്‍.
മായാവതിക്ക് വേണ്ടിയായിരുന്നു ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ചിലര്‍ വ്യാജ പരാതി ഞങ്ങള്‍ക്കെതിരെ നല്‍കി. അങ്ങനെയാണ് അവര്‍ ഞങ്ങളെ പുറത്താക്കിയതെന്നും ലാല്‍ജി വര്‍മ പറയുന്നു. ബിഎസ്പിയുടെ പഴയ നേതാക്കളെല്ലാം ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. മായാവതിക്ക് പാര്‍ട്ടി നടത്താന്‍ തന്നെ താല്‍പര്യമില്ലെന്ന് രാജ്ബര്‍ പറയുന്നു. ബിഎസ്പി വിമതരായി ഇവര്‍ മാത്രമല്ല അംബേദ്കര്‍ നഗറില്‍ ഉള്ളത്. അലാപൂരില്‍ നിന്ന് ബിഎസ്പിയുടെ മുന്‍ മന്ത്രിയായ ത്രിഭുവന്‍ ദത്ത് മത്സരിക്കുന്നുണ്ട്. ബിഎസ്പി എംപി റിതേഷ് പാണ്ഡെയുടെ പിതാവ് രാകേഷ് പാണ്ഡെ ജലാല്‍പൂരില്‍ നിന്ന് മത്സരിക്കുന്നുണ്ട്. ഇതും എസ്പി ടിക്കറ്റിലാണ്. ബിഎസ്പി ഇവിടെ ഒരു ശക്തിയേ അല്ലെന്ന് ലാല്‍ജി വര്‍മ പറയുന്നു.
അംബേദ്കര്‍ നഗറിലെ അഞ്ച് സീറ്റും ഇത്തവണ എസ്പിക്കുള്ളതാണെന്ന് ലാല്‍ജി പറഞ്ഞു. അമിത് ഷായുടെ പ്രസ്താവന ബിഎസ്പി ബിജെപിയുടെ ബി ടീമാണെന്ന് തെളിയിക്കുന്നതാണ്. അമിത് ഷാ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എസ്പിക്ക് എല്ലാ വിഭാഗവും വോട്ട് ചെയ്യുമെന്ന് രാം അജല്‍ രാജ്ബര്‍ പറഞ്ഞു. ബിഎസ്പിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് ഉറപ്പാമ്. സതീഷ് ചന്ദ്ര മിശ്ര മാത്രമാണ് ബിഎസ്പിക്കൊപ്പമുള്ളത്. ദളിത്-മുസ്ലീം നേതാക്കള്‍ ബിഎസ്പിയെ വിട്ട് പോയി. ഈ നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. പക്ഷേ ഇവര്‍ വഴങ്ങിയില്ല.
ബുള്‍ഡോസര്‍ മാത്രമാണ് യോഗി സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ലാല്‍ജി വര്‍മ പറഞ്ഞു. മായാവതി ഇവിടെ റാലി നടത്തി പരാജയപ്പെട്ടെന്നും രാജ്ബര്‍ വ്യക്തമാക്കി. 2007ല്‍ ബിജെപി ഇവിടെയുള്ള അഞ്ച് സീറ്റും വിജയിച്ചാണ് സര്‍ക്കാരുണ്ടാക്കിയത്. 2012ല്‍ എസ്പി ഇവിടെ അഞ്ച് സീറ്റും ജയിച്ചു. സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. 2017ല്‍ ബിജെപി ഇവിടെ മുന്നേറ്റം നടത്തി. രണ്ട് സീറ്റ് പിടിച്ചെടുത്തു.












Click it and Unblock the Notifications