കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബവാഴ്ച കോൺഗ്രസിന്റെ പാരമ്പര്യം, ബിജെപിയുടേതല്ല; രാഹുൽ ഗാന്ധിക്കെതിരെ അമിത് ഷാ

ബി.ജെ.പി വിശ്വസിക്കുന്ന രാഷ്ട്രീയം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: രാഹുൽ ഗാന്ധിയുടെ കുടുംബ വാഴ്ച പ്രസ്താവന വീണ്ടും ചൂടു പിടിക്കുന്നു. ഇത്തവണ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കുടുംബ വാഴ്ച ബിജെപിയുടെ പാരമ്പര്യമല്ലെന്നു അതു കോൺഗ്രസിന്റെ പാരമ്പര്യമാണെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

amith sha

രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്തവനയ്ക്ക് അമിത് ഷാ ദേശീയ നിർവാഹ സമിതിയിലാണ് മറുപടി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ പ്രസ്തവനക്കെതിരെ ബോളിവുഡ് താരം ഋഷി കപൂറും രംഗത്തിയിരുന്നു. കഠിനാധ്വാനത്തിലൂടെ വേണം ജനങ്ങളുടെ സ്നേഹവും ബഹുമാനവും നേടിയെടുക്കാനെന്ന് അദ്ദേഹം തുറന്നടിച്ചു

 ബിജെപി പാവപ്പെട്ടരുടെ പാർട്ടി

ബിജെപി പാവപ്പെട്ടരുടെ പാർട്ടി

ബിജെപി വിശ്വസിക്കുന്ന രാഷ്ട്രീയം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയുള്ളതാണ്. അവരുടെ ദാരിദ്ര പ്രശ്നം പരിഹാരം കാണുകയും, കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയുമെക്കെയാണ് ബിജെപി രാഷ്ട്രീയമെന്ന് അമിത് ഷാ പറഞ്ഞു.

കുടുംബ വാഴ്ച കോൺഗ്രസിന്റേത്

കുടുംബ വാഴ്ച കോൺഗ്രസിന്റേത്

രാഷ്ട്രീയത്തിൽ കുടുംബ വാഴ്ച കോൺഗ്രസിന്റെ പരമ്പര്യമാണെന്നും അത് ഒരിക്കലും ബിജെപിയുടെ നയമല്ലെന്നും ഷാ കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുകയാണ് ബിജെപിയുടെ രഷ്ട്രീയമെന്നും ഷാ പറയുന്നു.

പുതിയ ഇന്ത്യ‌‌‌‌

പുതിയ ഇന്ത്യ‌‌‌‌

പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സാക്ഷാത്കരിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. അതിലൂടെ സ്വച്ഛഭാരതം, ദാരിദ്ര നിർമാർജനം, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം എന്നിവയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. അതുവഴി ജാതിപരമായതും, വർഗീയ പരവുമായ രാഷ്ട്രീയത്തെ ഇല്ലാതാക്കൻ കഴിയുമെന്നും അമിത്ഷാ പറഞ്ഞു.

വിദ്വേഷ രാഷ്ട്രീയം

വിദ്വേഷ രാഷ്ട്രീയം

കേരളത്തിൽ നടക്കുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ഇതിനെതിരെ ബിജെപി പദയാത്ര സംഘടിപ്പിക്കുമെന്നും അമിത്ഷാ പറ‍ഞ്ഞു.

രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്തവന

രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്തവന

ഇന്ത്യയിലെ ഭൂരിഭാഗം പാർട്ടികളിൽ കുടുംബാധിപത്യമുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്തവനയാണ് വിവാദമായത്. ബോളിവുഡ് നടനായ അഭിഷേക് ബച്ചൻ പോലും കുടുംബവാഴ്ചയുടെ ഭാഗമാണെന്ന രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

 ബിജെപിയുടെ ധ്രൂവീകരണ രാഷ്ട്രീയം

ബിജെപിയുടെ ധ്രൂവീകരണ രാഷ്ട്രീയം

കാലിഫോർണിയ സർവകലാശലയിൽ വിദ്യാർഥികളോട് സംസാരിക്കവെയാണ് മോദിക്കെതിരേയും ബിജെപിക്കെതിരേയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. ബിജെപി ധ്രുവീകരണ രാഷ്ട്രീയമാണെന്നും അത് ഏറെ അപകടം പിടിച്ചതാണെന്നും രാഹുൽ ഗാന്ധി അന്ന് ആരോപിച്ചിരുന്നു

English summary
Rahul Gandhi has it all wrong - dynasty or family connections in launching careers is "a tradition of the Congress and not of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X