ചന്നി പറഞ്ഞത് കേട്ടു, കെജ്രിവാളിനെതിരെ അന്വേഷണമാവാമെന്ന് അമിത് ഷാ, കേന്ദ്രത്തിന്റെ നീക്കം
ദില്ലി: ആംആദ്മി പാര്‍ട്ടിക്ക് ഖലിസ്ഥാന്‍ വാദികളായ സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി ഈ വിഷയത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. മുന്‍ എഎപി നേതാവായ കുമാര്‍ വിശ്വാസാണ് കെജ്രിവാളിനെതിരെ അടക്കം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. താന്‍ വ്യക്തിപരമായി തന്നെ ഈ വിഷയത്തില്‍ പരിശോധന നടത്തുമെന്ന് ചന്നിക്ക് അയച്ച കത്തില്‍ അമിത് ഷാ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശവിരുദ്ധ, വിഘടനവാദ, നിരോധിത സംഘടനയില്‍ നിന്ന് തിരഞ്ഞെടുപ്പ് കാലത്ത് പിന്തുണ തേടുന്നത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും, ഗൗരവപ്പെട്ട വിഷയമാണെന്നും അമിത് ഷാ പറഞ്ഞു.

വിഘടനവാദത്തിന് കെജ്രിവാള്‍ കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു മുന്‍ എഎപി നേതാവായ കുമാര്‍ വിശ്വാസ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ബിജെപി എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളായ വിശ്വാസിന്റെ വീഡിയോ ബിജെപി ഷെയര്‍ ചെയ്തിരുന്നത്. കെജ്രിവാളിന് പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുകയോ അതല്ലെങ്കില്‍ ഖലിസ്ഥാനികളും പ്രധാനമന്ത്രിയാവാനോ ആണ് ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരുന്നു. കെജ്രിവാളിന്റെ പേര് പറയാതെയായിരുന്നു കുമാര്‍ വിശ്വാസിന്റെ ആരോപണം. വിഘടനവാദത്തിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് ജനതയ്ക്ക് വലിയ വില നല്‍കേണ്ടി വന്നതാണ്. ഓരോ പഞ്ചാബിയുടെ ആശങ്കയും പ്രധാനമന്ത്രി പരിഹരിക്കണമെന്നും ചന്നി ആവശ്യപ്പെട്ടു.
അത്തരം ആളുകളുടെ അജണ്ട രാഷ്ട്രത്തിന്റെ ശത്രുക്കളുടെ അതേ അജണ്ട തന്നെയായിരിക്കും. അധികാരം പിടിക്കാനായി ചിലര്‍ വിഘടനവാദികളുമായി ചേരുന്നത് അപലപനീയമാണ്. ഇവര്‍ പഞ്ചാബിന്റെ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഒരാളെയും രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല. അക്കാര്യത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാം. ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. വ്യക്തിപരമായി ഈ വിഷയം പരിശോധിക്കുമെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ ചന്നി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. എഎപിയും ഖലിസ്ഥാന്‍ സംഘടനകളും തമ്മിലുള്ള ബന്ധമായിരുന്നു ഇതില്‍ ഉന്നയിച്ചത്.
ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ സ്ഥാപക നേതാവായ ഗുര്‍പട്വന്ത് സിംഗ് പന്നൂനിന്റെ കത്തും എഎപിയുമായുള്ള ബന്ധവുമാണ് ചന്നി ചൂണ്ടിക്കാണിച്ചത്. ഈ കത്ത് പഞ്ചാബിയിലായിരുന്നു. അതില്‍ നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസും എഎപിയും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്താന്‍ സാധിക്കുന്നത്. പഞ്ചാബില്‍ 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ സംഘടന എഎപിക്ക് പിന്തുണ നല്‍കിയിരുന്നു. ഈ തിരഞ്ഞെടുപ്പിലും അത് തന്നെയാണ് സംഭവിക്കുന്നത്. എഎപിക്ക് അനുകൂലമായി വോട്ടിംഗ് മാറ്റാനാണ് എസ്എഫ്‌ജെയുടെ ശ്രമമെന്നും ചന്നി കുറ്റപ്പെടുത്തി. ഗൗരവമേറിയ വിഷയമാണെന്നും, ശക്തമായ അന്വേഷണം വേണമെന്നും ചന്നി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications