ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗ് പിടിയിലായില്ല; രാജ്യം മുഴുവന്‍ തിരച്ചില്‍, പഞ്ചാബില്‍ അതീവ ജാഗ്രത

ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതം. എന്നാല്‍ ഇതുവരെ ഇയാളെ അറസ്‌ററ് ചെയ്യാനായിട്ടില്ല. പഞ്ചാബ് പോലീസ് ഇയാള്‍ എവിടെയാണെന്ന് ഒളിവിലുള്ളതെന്നാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ജലന്ധറിലൂടെ ഒരു ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളിലാണ് ഇയാളെ അവസാനമായി കണ്ടത്.
പഞ്ചാബ് പോലീസ് വലിയൊരു ഓപ്പറേഷന്‍ തന്നെ ഇയാളെ വലയിലാക്കാനായി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ വാരിസ് പഞ്ചാബ് ഡേയുടെ 78 അംഗങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അമൃത്പാല്‍ സിംഗിന്റെ ഏഴ് ഗണ്‍മാന്‍ വരെ അറസ്റ്റിലായിട്ടുണ്ട്.
അമൃത്പാല്‍ സിംഗിന്റെ അടുത്തയാലായ ദല്‍ജിത്ത് സിംഗ് കല്‍സിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അമൃത്പാല്‍ സിംഗിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ദല്‍ജീത്താണ്. പഞ്ചാബ് പോലീസിന്റെ സ്‌പെഷ്യല്‍ ടീം അമൃത്പാല്‍ സിംഗിന്റെ സംഘത്തെ പിന്തുടര്‍ന്നിരുന്നു.
ജലന്ധറിലെ ഷാകോട്ട് തെഹസിലിലേക്കാണ് ഇയാളുടെ വാഹനം പോയിരുന്നത്. ഖലിസ്ഥാന്‍ തീവ്രവാദി ബിന്ദ്രന്‍വാലയുടെ പിന്തുടര്‍ച്ചക്കാരനും, അനുയായിയുമാണ് താനെന്നാണ് അമൃത്പാല്‍ അവകാശപ്പെടുന്നത്. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടത്. ഇന്റര്‍നെറ്റും, എസ്എംഎസ് സര്‍വീസുകളും സംസ്ഥാനത്താകെ റദ്ദാക്കിയിട്ടുണ്ട്.
ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!
സോഷ്യല്‍ മീഡിയയില്‍ പോലീസുകാര്‍ ഇവരെ പിന്തുടര്‍ന്നെത്തുന്നതിന്റെ വീഡിയോ ഇയാളുടെ അനുയായികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തടയാന്‍ വേണ്ടിയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ഇത് തിങ്കളാഴ്ച്ച വരെ തുടരും. അമൃത്പാല്‍ സിംഗിന്റെ ഗ്രാമമായ ജല്ലുപൂര്‍ ഖായിരയിലും കടുത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാവരും സമാധ3നം പാലിക്കണമെന്നും വ്യാജ വീഡിയോകള്‍ പ്രചരിക്കിപ്പിക്കരുതെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. അമൃത്പാല്‍ സിംഗിന്റെ അറസ്റ്റ് ചെയ്യുന്ന കാര്യം അമിത് ഷായുമായി ഈ മാസം തുടക്കം തന്നെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ സംസാരിച്ചിരുന്നുവെന്നാണ് സൂചന.
കേന്ദ്രം പഞ്ചാബിലേക്ക് അധിക സേനയെ അയച്ചിട്ടുണ്ട്. അതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അമൃത്പാല്‍ സിംഗിന്റെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നേരത്തെ അമൃതപാല്‍ സിംഗും അനുയായികളും പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചിരുന്നു. തോക്കുകളും, വാളുമേന്തിയായിരുന്നു ഇവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചെത്തിയത്.
ആറ് പോലീസുകാര്‍ക്ക് ഇതേ തുടര്‍ന്ന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ക്രമസമാധാന വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. നടന്‍ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ഡേ എന്ന തീവ്ര സംഘടനയെ രൂപീകരിച്ചത്. ഇപ്പോഴതിനെ നയിക്കുന്നത് അമൃത്പാല്‍ സിംഗാണ്.












Click it and Unblock the Notifications