കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ഇന്ത്യയില്‍ രോഗം ബാധിച്ചത് 33 പേര്‍ക്ക്,അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. അടുത്തിടെ ഇറ്റലി സഞ്ചരിച്ച് മടങ്ങിയെത്തിയ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33ലെത്തിയിട്ടുണ്ട്. ദില്ലിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്കായി ഇവരുടെ രക്തസാമ്പിളുകള്‍ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്ന് ഇവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും ഹോഷിയാര്‍പൂര്‍ സ്വദേശികളാണ്. മാര്‍ച്ച് മൂന്നിന് വിമാനത്താവളത്തിവലെത്തിയ ഇവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തോടെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ മെഡിക്കല്‍ സൂപ്രണ്ട് നല്‍കുന്ന വിവരം.

കൊറോണ ഭീതി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്; മറ്റ് ആറ് രാജ്യങ്ങള്‍ക്കും വിലക്ക് ബാധകംകൊറോണ ഭീതി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്; മറ്റ് ആറ് രാജ്യങ്ങള്‍ക്കും വിലക്ക് ബാധകം

ഇതിന് പുറമേ യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച 15 പേരില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും ഉള്‍പ്പെട്ടിട്ടുണ്ട്. യുഎഇയില്‍ ഇതിനകം 45 പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

coronavirus1-

തായ് ലന്‍‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ദില്ലി ഉത്തംനഗര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ദില്ലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായിട്ടുണ്ട്. ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 16 ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 29 പേര്‍ക്കായിരുന്നു ബുധനാഴ്ച വരെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇതില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു പേരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ പിന്നീട് രോഗം ഭേദമായതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു. ദില്ലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി 11 പ്രത്യേത മുറികളും ഐസൊലേഷന്‍ വാര്‍ഡുകളുമാണ് ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ തയ്യാറാക്കിയിട്ടുള്ളത്.

90 ലോകരാഷ്ട്രങ്ങളിലായി ഇതിനകം 3,400 പേരാണ് കൊറോണയെത്തുടര്‍ന്ന് മരണമടഞ്ഞിട്ടുള്ളത്. ഏഴ് രാജ്യങ്ങില്‍ ആദ്യത്തെ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് വെള്ളിയാഴ്ചയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ലോക രാഷ്ട്രങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

Recommended Video

cmsvideo
Corona virus: Amritanandamayi Stops Darshan at Kerala ashram | Oneindia Malayalam

കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. കൊറോണയുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളില്‍ സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിക്കുന്നത്. ഡോക്ടറില്‍ നിന്ന് ഉപദേശങ്ങള്‍ തേടുക, സ്വയം ഡോക്റാവാതിരിക്കുക എന്നും പ്രധാനമന്ത്രി പറയുന്നു. ആളുകളെ അഭിസംബോധന ചെയ്യുന്നതിന് ഹസ്തദാനം ഒഴിവാക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Amritsar reports 2 positive coronavirus cases, total in India mounts to 33
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X