കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍ പട്ടികയില്‍ പേരില്ല: ജീവിതത്തിലെ മോശം ദിവസമെന്ന് ശോഭന കമിനേനി

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടിങ് നടക്കുന്ന ഇന്ന് വോട്ടിങ് പുരോഗമിക്കവെ അത്ര നല്ല രീതിയില്ല കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ആന്ധ്രപ്രദേശില്‍ വ്യാപകമായി അക്രമങ്ങള്‍ നടക്കുകയാണ്. വോട്ട് ചെയ്യാന്‍ മാത്രമായി തെലങ്കാനയിലെത്തിയ അപ്പോളോ ഹോസ്പിറ്റല്‍ മേധാവി ശോഭന കമിനേനിയാണ് തന്‍റെ വോട്ട് റദ്ദാക്കിയന്നെത് അറിഞ്ഞ് ഞെട്ടിയിരിക്കുന്നത്. ഹൈദരാബാദിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് വോട്ട് റദ്ദാക്കിയത് അറിഞ്ഞത്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലെന്ന് ബൂത്തിലെത്തിയപ്പോഴാണ് ശോഭന അറിഞ്ഞത്. പൗരനെന്ന നിലയില്‍ ഇത് ജീവിതത്തിലെ മോശം ദിനങ്ങളിലൊന്നാണെന്നും കമിനേനി പറഞ്ഞു. വിദേശത്ത് നിന്നും വോട്ട് ചെയ്യാനായി മാത്രമാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.

ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കുമോ അഖിലേഷ്; യാദവക്കരുത്തിലെ 'യുവ രാജാവിനെ'ക്കുറിച്ച് അറിയാംബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കുമോ അഖിലേഷ്; യാദവക്കരുത്തിലെ 'യുവ രാജാവിനെ'ക്കുറിച്ച് അറിയാം

അപ്പോളോ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഢിയുടെ മകളും ചെവല്ല ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സഹോദര പത്‌നിയുമാണ് ശോഭന. തെലങ്കാന അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ അതേ ബൂത്തിലാണ് ഇത്തവണയും ശോഭന വോട്ട് ചെയ്യാനെത്തിയത്. തന്റെ വോട്ടിന് യാതൊരു വിലയുമില്ലെയെന്നും തന്റെ വോട്ടിവിടെ എണ്ണപ്പെടില്ലെയെന്നും ശോഭന ചോദിക്കുന്നു. ഇത് തനിക്കെതിരെ നടന്ന അക്രമമാണെന്നും ഒരു പൗരനെന്ന നിലയില്‍ ഇത് സഹിക്കാനാകില്ലെന്നും ശോഭന പറയുന്നു. തെലങ്കാനയിലെ 17 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടിങ് നടക്കുകയാണ്. ഹൈദരാബാദിലടക്കം നടക്കുന്ന തിരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശിലും വോട്ടിങ് മെഷീനില്‍ തകരാര്‍ സംഭവിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

91d6-vote-17-14793

ഹൈദരാബാദ് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ പാര്‍ട്ടിയുടെ ഉറച്ച മണ്ഡലമാണ്. അസാസുദ്ദീന്‍ ഒവൈസി മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇന്ന് 18 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്.
English summary
Appolo hospital chairman's daughter cant vote in this election because her name was deleted in the voters list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X