Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല, വേണ്ടി വന്നാല്‍ ജയിലില്‍ ഇരുന്ന് ഭരിക്കുമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: മദ്യ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍. താന്‍ മുഖ്യമന്ത്രി പദം ഒഴിയാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നിന്ന് പുറത്തിറങ്ങവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഡല്‍ഹി റോസ് അവന്യു കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ഇഡിക്ക് അനുവദിച്ചത്.

ആവശ്യം വന്നാല്‍ ജയിലില്‍ ഇരുന്ന് താന്‍ ഭരണത്തിന് നേതൃത്വം നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ഇന്ത്യാ ടുഡേയോടായിരുന്നു പ്രതികരണം. കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി തള്ളിയായിരുന്നു നേരത്തെ കോടതി അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടത്. കെജ്രിവാളിനെ മാര്‍ച്ച് 28ന് രണ്ട് മണിക്കൂര്‍ വീണ്ടും കോടതിയില്‍ ഹാജരാക്കും.

arvind-kejriwal-not-resign

ഞാന്‍ അകത്താണോ പുറത്താണോ ഉള്ളത് എന്ന കാര്യം ഒരു വിഷയമേയല്ല. എവിടെയാണോ ഉള്ളത് അവിടെയിരുന്ന് കൊണ്ട് തന്നെ ഭരണം നടത്തുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഇഡി പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു കെജ്രിവാളിന്റെ കാര്യത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 28 വരെ അനുവദിക്കുകയായിരുന്നു കോടതി.

അതേസമയം ഡല്‍ഹി സര്‍ക്കാര്‍ എന്ത് വന്നാലും പ്രവര്‍ത്തനം തുടരും. അരവിന്ദ് കെജ്രിവാള്‍ ഡല്‍ ഹി മുഖ്യമന്ത്രിയാണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ തുടരുമെന്ന് എഎപി നേതാവ് അതിഷി പറഞ്ഞു. കെജ്രിവാള്‍ രാജിവെക്കണമെന്ന് ഭരണഘടനാ നിബന്ധനയില്ല. മന്ത്രിസഭ നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വകുപ്പും കാര്യക്ഷമമാണെന്നും അതിഷി വ്യക്തമാക്കി.

അതേസമയം കോടതി ഇഡിയുടെ കള്ളക്കഥ വിശ്വസിച്ചിട്ടില്ലെന്ന് എഎപി നേതാവ് സോമനാഥ് ഭാരതി പറഞ്ഞു. പത്ത് ദിവസത്തെ റിമാന്‍ഡ് എന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. ഇതിനര്‍ത്ഥം ഇഡിയും ബിജെപിയും കെജ്രിവാളിനെതിരെ ഉണ്ടാക്കിയെടുത്ത കള്ളക്കഥ ജഡ്ജി വിശ്വസിച്ചിട്ടില്ലെന്നാണെന്നും സോമനാഥ് ഭാരതി വ്യക്തമാക്കി.

ഇന്ന് കെജ്രിവാളാണെങ്കില്‍ നാളെ മറ്റാരെങ്കിലും ആയിരിക്കും. ഈ സര്‍ക്കാര്‍ ആരെയും വെറുതെ വിടില്ല. ലോകം മുഴുവന്‍ കെജ്രിവാളിനെ പിന്തുണയ്ക്കുന്നുണ്ടെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോഴാണ് വിപ്ലവങ്ങള്‍ സംഭവിക്കുന്നതും, സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്നതും. കേന്ദ്ര സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു. ഇത് കുറച്ച് കടന്നുപോയി എന്ന് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ പോലും പറയുന്നുണ്ടെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.

കെജ്രിവാള്‍ കസ്റ്റഡിയില്‍ ഇരുന്ന് കൊണ്ട് തന്നെ ഭരിക്കുമെന്ന് അഭിഭാഷകനും എഎപി നേതാവുമായ ഭൂപീന്ദര്‍ സിംഗ് ജൂണ്‍ പറഞ്ഞു. ഭരണഘടനയില്‍ രാജിവെക്കണമെന്ന നിബന്ധനയൊന്നുമില്ല. ജയിലില്‍ ഇരുന്ന് കൊണ്ടും ഭരിക്കാം. തീര്‍ച്ചയായും ജയിലില്‍ ഇരുന്ന് കൊണ്ട് തന്നെ കെജ്രിവാള്‍ ഭരിക്കുമെന്നും ഭൂപീന്ദര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+