കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിമാരുടെ ഡിജിറ്റൽ റാങ്കിംങില്‍ ഒന്നാമന്‍ കെജ്രിവാള്‍: ആദ്യ പത്തിലില്ലാതെ പിണറായി വിജയന്‍

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രിമാരുടെ ഡിജിറ്റൽ റാങ്കിംഗ് പട്ടികയിൽ എ എ പി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഒന്നാം സ്ഥാനത്ത്. ചെക്ക് ബ്രാന്‍ഡിന്റെ ഓഗസ്റ്റ്, സെപ്തംബർ മാസത്തെ റിപ്പോർട്ടിലാണ് കെജ്രിവാളിന് മുന്നിലെത്താന്‍ സാധിച്ചിരിക്കുന്നത്. ഡിജിറ്റൽ മേഖലയിലുടനീളം വരുന്ന 50 ദശലക്ഷത്തിലധികം ഡാറ്റകള്‍ പരിശോധിച്ചതിന് ശേഷമാണ് ചെക്ക് ബ്രാന്‍ഡ് പട്ടിക തയ്യാറാക്കുന്നത്.

72.6 കോടി ഡിജിറ്റൽ ബ്രാൻഡ് മൂല്യവുമായി അരവിന്ദ് കെജ്‌രിവാൾ പട്ടികയിൽ ഒന്നാം സ്ഥാനത്തും 50.1 കോടി മൂല്യമുള്ള ഡിജിറ്റൽ ബ്രാൻഡ് മൂല്യവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തുമാണ്.

തുടർച്ചയായി മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രി

തുടർച്ചയായി മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രി കസേരയിൽ ഇരുന്നതിന് ശേഷം ഓൺലൈൻ ലോകത്ത് അരവിന്ദ് കെജ്രിവാള്‍ കാര്യമായ സ്വാധീനം ചെലുത്തിയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ട്വിറ്ററിൽ 26.1 ദശലക്ഷം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 1.5 ദശലക്ഷം ഫോളോവേഴ്‌സും ഫെയ്‌സ്ബുക്കിൽ 9.1 ദശലക്ഷം ഫോളോവേഴ്‌സും ഉള്ള കെജ്‌രിവാള്‍ ഓണ്‍ലൈന്‍ രംഗത്തെ നിറ സാന്നിധ്യവുമാണ്.

25 ലക്ഷം ലോട്ടറി അടിച്ചെന്ന് കേട്ടപ്പോള്‍ അരുണ്‍ തുള്ളിച്ചാടി: പക്ഷെ പിന്നീട് നഷ്ടമായത് 50 ലക്ഷം രൂപ25 ലക്ഷം ലോട്ടറി അടിച്ചെന്ന് കേട്ടപ്പോള്‍ അരുണ്‍ തുള്ളിച്ചാടി: പക്ഷെ പിന്നീട് നഷ്ടമായത് 50 ലക്ഷം രൂപ

കണക്കുകള്‍ അനുസരിച്ച് ഡൽഹി മുഖ്യമന്ത്രിക്ക്

കണക്കുകള്‍ അനുസരിച്ച് ഡൽഹി മുഖ്യമന്ത്രിക്ക് 87.1% പോസിറ്റീവും 7.1% നെഗറ്റീവ് റിവ്യൂകളും ലഭിച്ചു. ഓൺലൈൻ കമ്മ്യൂണിറ്റിയിൽ, കെജ്‌രിവാളിന് നല്ല ജനപ്രീതിയുണ്ടെന്നാണ് ഈ റേറ്റിംഗ് വ്യക്തമാക്കുന്നത്. സമീപകാലത്ത് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രചരണത്തിനും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കെജ്രിവാളിന് 195,825,066 യൂട്യൂബ് വ്യൂസും 343 K സബ്‌സ്‌ക്രൈബർമാരും ഉണ്ട്.

'ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല''ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല'

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ബ്രാൻഡ് മൂല്യം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ബ്രാൻഡ് മൂല്യം 413 കോടിയാണ് എന്നതാണ് ശ്രദ്ധേയം. അതേസമയം, മുഖ്യമന്ത്രിമാരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ശിവരാജ് സിങ് ചൌഹാന്‍ മുന്നാമതും ബംഗാള്‍ മുഖ്യമന്ത്രി മംമ്ത ബാനർജി നാലാം സ്ഥാനത്തുമാണ്. ശിവരാജ് സിംഗ് ചൗഹാന് 29.9 കോടി ബ്രാൻഡ് മൂല്യമുണ്ട്. ശക്തമായ ആശയവിനിമയ കഴിവുകളും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ആശങ്കകളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും കാരണം അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു നേതാവായി ജനപ്രീതി നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

പശ്ചിമ ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രിക്ക്

പശ്ചിമ ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രിക്ക് 23.79 കോടിയുടെ ബ്രാൻഡ് മൂല്യമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിപ്രായങ്ങളും വിയോജിപ്പുകളും കാരണം അവർ പതിവായി വാർത്തകളിലും ട്വീറ്റുകളിലും നിറഞ്ഞ് നില്‍ക്കുകയും ചെയ്തു. ചെക്ക്ബ്രാൻഡിന്റെ മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ അഞ്ചാം ഡിജിറ്റൽ റാങ്കുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് 18.38 കോടിയുടെ ബ്രാൻഡ് മൂല്യമാണുള്ളത്. അശോക് ഗെലോട്ട്, പുഷ്കർ സിങ് ധാമി, എംകെ സ്റ്റാലിന്‍, ഭഗവത് സിങ് മാന്‍, നവീന്‍ പട്നായിക്ക് തുടങ്ങിയവരാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടില്ല.

English summary
Arvind kejriwal tops the digital ranking of chief ministers: Pinarayi Vijayan is not in the top ten
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X