
രാജസ്ഥാനിൽ ബജറ്റിന് ശേഷം എംഎല്‍എമാര്‍ക്ക് സര്‍പ്രൈസ് സമ്മാനം, ഒരു ലക്ഷം വരെ വില വരുന്ന ഐ ഫോൺ
ദില്ലി: ബജറ്റ് അവതരണത്തിന് ശേഷം എംഎല്‍എമാര്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. വിലപിടിപ്പേറിയ സമ്മാനമാണ് ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും അടക്കം 200 എംഎല്‍എമാര്‍ക്കുമായി അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ നല്‍കിയത്. ആപ്പിളിന്റെ ഐ ഫോണ്‍ 13 ആണ് എംഎല്‍എമാര്‍ക്ക് ലഭിച്ചത്. 75,000 രൂപ മുതല്‍ ഒരു ലക്ഷം വരെ വില വരുന്നതാണ് ഈ ഫോണ്‍.
'ആ പണി ചെയ്യേണ്ടത് സര്‍ക്കാരാണ്, അല്ലാതെ താരസംഘടന അല്ല', വിമർശനവുമായി ആഷിഖ് അബു
ഗെഹ്ലോട്ട് സര്‍ക്കാര്‍ ആകെ 250 ഫോണുകള്‍ വാങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ 200 എണ്ണം എംഎല്‍എമാര്‍ക്ക് കൈമാറി. ഇത് ആദ്യമായല്ല ഗെഹ്ലോട്ട് സര്‍ക്കാര്‍ നിയമസഭാ സമാജികര്‍ക്ക് വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എമാര്‍ക്ക് ആപ്പിള്‍ ഐ പാഡുകളും ലാപ് ടോപുകളും സര്‍ക്കാര്‍ സമ്മാനിച്ചിരുന്നു. സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് മാത്രമല്ല ഫോണുകള്‍ നല്‍കുന്നത്, മറിച്ച് സംസ്ഥാനത്തെ സ്ത്രീകള്‍ക്കെല്ലാം സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊതാശ്ര പ്രതികരിച്ചു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാജസ്ഥാന്‍ നിയമസഭയില്‍ 2022-23ലേക്കുളള ബജറ്റ് അവതരിപ്പിക്കുകയുണ്ടായി. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ സുരക്ഷ, ടൂറിസം എന്നിവയിലൂന്നിയുളളതാണ് ബജറ്റ്. ടൂറിസം മേഖലയ്ക്ക് വ്യാവസായിക പദവി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി രാജസ്ഥാന്‍ റൂറല്‍ ടൂറിസം പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കായി 800 കോടി ബജറ്റില്‍ വകയിരുത്തി.
'എന്തൊരു ഹുങ്കാണ്, മുഖത്ത് നോക്കിയുളള നല്ല പ്രഹരം. നീട്ടിയൊരു തുപ്പ്', ദിലീപിനെതിരെ നടൻ പ്രകാശ് ബാരെ
2004 ജനുവരി 1നോ ശേഷമോ ജോലിയില്‍ പ്രവേശിച്ചിട്ടുളളവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ പഴയ പെന്‍ഷന്‍ പദ്ധതി തന്നെ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 1 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കരാര്‍ ജോലിക്കാര്‍ക്കുളള ശമ്പളം ഏപ്രില്‍ ഒന്ന് മുതല്‍ 20 ശതമാനം വര്‍ധിപ്പിക്കും. വര്‍ക്ക് ഫ്രം ഹോം പദ്ധതിയെ കുറിച്ചും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇത് വഴി സംസ്ഥാനത്തെ ഇരുപതിനായിരത്തോളം സ്ത്രീകള്‍ക്ക് വീടുകളില്‍ നിന്ന് തന്നെ തൊഴില്‍ ചെയ്യാനാകും. സംസ്ഥാനത്തെ 19 ജില്ലകളിലായി 36 ഗേൾസ് സ്കൂളുകൾ സ്ഥാപിക്കും, സംസ്ഥാനത്തെ 3820 സെക്കന്‍ഡറി സ്‌കൂളുകള്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളാക്കി ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.