ഐഐടിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. നൂറിലേറെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ബീഫ് വിതരണം ചെയ്തും ചില വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നുണ്ട്. കോളേജിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നുണ്ട്.

 iit-chennai

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതിന്റെ പേരിലാണ് സൂരജ് എന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്. എയ്‌റോസ് സ്‌പേസ് വിഭാഗത്തിലെ പിഎച്ച്സ്‌ഡി സ്കോളറാണ് മര്‍ദനമേറ്റ സൂരജ്. മര്‍ദനത്തില്‍ സൂരജിന്റെ കണ്ണിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

English summary
At IIT-Madras student protest, Research Scholar Thrashed For Leading 'Beef Fest'
Please Wait while comments are loading...