നോട്ടുക്ഷാമത്തില്‍ രാജ്യം നെട്ടോട്ടമോടുന്നു!! എടിഎമ്മുകള്‍ കാലി, ഉത്സവസീസണ്‍ പണി തന്നെന്ന് ആര്‍ബിഐ!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് കടുത്ത രീതിയിലുള്ള നോട്ടുക്ഷാമമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുറ്റസമ്മതം. രാജ്യത്ത് പണമൊഴുക്ക് ഏറ്റവും ഉയര്‍ന്ന രീതിയില്‍ നില്‍ക്കുമ്പോഴാണ് ആര്‍ബിഐയുടെ കുറ്റസമ്മതം. അതേസമയം രാജ്യത്തെ പല എടിഎമ്മുകള്‍ കാലിയാണ്. ഉപയോക്താക്കള്‍ നോട്ടിനായി നെട്ടോട്ടമോടുകയാണെന്നാണ് റിപ്പോര്‍ട്ട്. അസം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നോട്ടുകള്‍ തീരെയില്ലെന്ന് ആര്‍ബിഐ പറയുന്നു.

വീഡിയോകോണ്‍ വായ്പയില്‍ ആര്‍ബിഐ കുരുക്കില്‍, രേഖയില്ലാതെ പണം നല്‍കി, 3250 കോടി വെള്ളത്തിലാവും!!

1

പുതിയ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരും കുടുങ്ങിയിരിക്കുകയാണ്. നോട്ട് പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഉടന്‍ പരിഹരിക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. എന്നാല്‍ നോട്ടുക്ഷാമത്തിന് പുതിയ ന്യായവുമായി ആര്‍ബിഐ രംഗത്തെത്തി. ഉത്സവസമയത്ത് സാധാരണ രീതിയിലുള്ളതിനേക്കാള്‍ നോട്ടുകള്‍ ഉപയോക്താക്കള്‍ പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആര്‍ബിഐ പറയുന്നു. അടുത്തിടെ ബൈശാഖി, ബിഹു തുടങ്ങിയ ഉത്സവങ്ങള്‍ വന്നത് ഈ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിച്ചെന്നും വിലയിരുത്തലുണ്ട്.

2

അതേസമയം നോട്ടുക്ഷാമത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നോട്ടുനിരോധനത്തിന്റെ സമയത്തുണ്ടായ അതേ ദുരിതമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ഉപയോക്താക്കള്‍ പറയുന്നു. ബാങ്കുകള്‍ പണം പിന്‍വലിക്കുന്നതിന് പരിധി വരെ കൊണ്ടുവന്നെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും പണമില്ലെന്ന കാരണത്താല്‍ എടിഎം പ്രവര്‍ത്തിക്കുന്നില്ല. ഹൈദരാബാദില്‍ എസ്ബിഐ പണം പിന്‍വലിക്കല്‍ പരിധി 5000 രൂപയാക്കിയെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ശ്രീജിത്തിനെതിരെ മൂന്നാം മുറ, ലാത്തി ഉപയോഗിച്ച് ഉരുട്ടല്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!!

ആർജെ രാജേഷിനെ വെട്ടിക്കൊന്ന അപ്പുണ്ണിയും പിടിയിൽ! ഇനി അധ്യാപികയുടെ ആദ്യ ഭർത്താവ് സത്താർ മാത്രം...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
atm cash shortage hits several states

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്