• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍: ഖനനം മുതല്‍ ബഹിരാകാശ മേഖലയില്‍ വരെ സ്വകാര്യ വല്‍ക്കരണം

ദില്ലി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ നാലാം ഘട്ടത്തിലെ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൽക്കരി, ധാതുക്കൾ, പ്രതിരോധ സാമഗ്രികളുടെ നിർമാണം, വ്യോമയാനം, ബഹിരാകാശം, ആണവോർജം, വിമാനത്താവളങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തുടങ്ങിയ എട്ട് മേഖലകളിലാണ് ഇന്ന പ്രഖ്യാപനം ഉണ്ടായത്.

കല്‍ക്കരി മേഖലയുടെ വികസനത്തിന് 50000 കോടി

കൽക്കരി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി പ്രഖ്യാപിച്ചു. കൽക്കരി മേഖലയിൽ വാണിജ്യവത്കരണം നടപ്പാക്കും. മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കുറവുണ്ടാകുമ്പോൾ നിയന്ത്രണം ആവശ്യമാണ്. എന്നാൽ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. ലോകത്ത് കൽക്കരി സമ്പത്തുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മേഖലയിൽ സർക്കാരിനുള്ള കുത്തക അവകാശം നീക്കം. കൂടുതൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. വരുമാനം പങ്കുവെയ്ക്കൽ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്. കൽക്കരിയുടെ വില കുറയാനും ഇറക്കുമതി ഒഴിവാക്കാനും ഇത് സഹായകമാകും. 50 കൽക്കരി ബ്ലോക്കുകൾ ഉടൻ തുടക്കും.ഖനികളില്‍ നിന്ന് കല്‍ക്കരി നീക്കാന്‍ 18000 കോടി നൽകുമെന്നും ധനമന്ത്രി പറഞ്ഞു. സംരഭകർക്കുള്ള വ്യവസ്ഥാകൾ ഉദാരമാക്കും. മീഥൈല്‍ ഉല്‍പാദനത്തിലും സ്വകാര്യ മേഖലയെ അനുവദിക്കും

ധാതു ഖനനത്തിലും സ്വാകാര്യവല്‍ക്കരണം

രാജ്യത്തെ ധാതു ഖനനത്തില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. നടപടികള്‍ എളുപ്പത്തിലാക്കാന്‍ സംയോജിത ലേലത്തിന് നീക്കം. ര്യവേഷണവും ഖനനവും എല്ലാം പലർ ചെയ്യുന്ന രീതി മാറ്റും. ധാതു പര്യവേഷണം, ഖനനം, ഉല്‍പാദം എന്നീ മൂന്നു മേഖലകള്‍ക്ക് ഒറ്റ ലൈസന്‍സ് നല്‍കും. ലൈസന്‍സുകള്‍ കൈമാറുന്നതിനുള്ള അനുമതിയും നല്‍കും.

500 ഖനന ബ്ലോക്കുകൾ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും. ധാതുക്കളുടെ പട്ടിക തയ്യാറാക്കും. അലൂമിനിയം വ്യവസായത്തെ ശക്തിപ്പെടുത്താന്‍ കല്‍ക്കരി ബോക്‌സൈറ്റ് ഖനനത്തിന് സംയുക്ത ലേലം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം

പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണ നടപടികളും നിര്‍മ്മല സീതാരമന്‍. പ്രതിരോധ നിര്‍മാണ മേഖലയില്‍ നിലവിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാണ്. ഇത് 79 ശതമാനമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വിദേശത്തുള്ള കമ്പനികള്‍ക്ക് പരമാവധി 79 ശതമാനം വരെ ഇന്ത്യയുടെ പ്രതിരോധ നിര്‍മാണ മേഖലയില്‍ നിക്ഷേപം ഇറക്കാമെന്ന് മന്ത്രി വിശദീകരിച്ചു. മാത്രമല്ല, ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

വ്യോമയാനം

ഇന്ത്യയില്‍ 60 ശതമാനം വ്യോമ മേഖല മാത്രമേ ഇപ്പോള്‍ സ്വതന്ത്രമായി ഉപയോഗിക്കാനാവൂ. ഈ മേഖലയിലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ധന ഉപഭോഗത്തിലും സമയത്തിലും കുറവുണ്ടാവും. ഇതിലൂടെ വിമാനങ്ങള്‍ക്ക് വേഗത്തില്‍ ലക്ഷ്യത്തിലെത്താനാവും. 1000 കോടി രൂപ ഇതിലൂടെ വ്യോമയാന രംഗത്ത് ചിലവ് കുറയ്ക്കാനാവും. ഇത് പരിസ്ഥിതി സൗഹൃദ നടപടി കൂടിയാവും. കൂടുതല്‍ വിമാനങ്ങളും വരുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും. നേരത്തെ തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേസമയം 12 വിമാനത്താവളങ്ങളില്‍ 13000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നടത്തും. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കും. കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് നടത്തും. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്‌കാരവും നടത്തും.

ബഹിരാകാശം

ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കേന്ദ്രസർക്കാർ. സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയുടെ ബഹികരാകാശ ദൌത്യത്തിൽ പങ്കാളികളാവാം എന്നതാണ് ഈ പദ്ധതിയുടെ മേന്മ. എന്നാൽ ഇതിന്മേലുള്ള നിയന്ത്രണം ഐഎസ്ആർഒയ്ക്ക് ആയിരിക്കും. ഇന്ത്യ നടത്തുന്ന ഉപഗ്രഹ വിക്ഷേപണത്തിലും ഇത്തരത്തിൽ സ്വകാര്യ കമ്പനികൾക്ക് പങ്കാളികളാവാനുള്ള അവസരവും ഇതോടെ ലഭിക്കും.ഐഎസ്ആർഒയുടെ സൌകര്യങ്ങളും സ്വകാര്യ കമ്പനികൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതിനെല്ലാം പുറമേ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് നയപുറത്തിറക്കുന്നതിനൊപ്പം നിയന്ത്രണ സംവിധാനവും പ്രാബല്യത്തിൽ വരും.

ഊര്‍ജ മേഖല

ഊര്‍ജ മേഖലയിലും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. ആദ്യ ഘട്ടമെന്നോണം കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണം സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്താനും കേന്ദ്രം തീരുമാനിച്ചു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ വൈദ്യുതി താരിഫ് മറ്റ് സംസ്ഥാനങ്ങളിലെ സമാനമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

English summary
atma nirbhar bharat: Major Highlights of the Fourth Announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X