Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ ഭൂമി ഇടപാട്; ശ്രീരാമന്‍റെ പേരിലും വിശ്വാസ വഞ്ചന; ഇത് പൊറുക്കാനാവാത്തത്: രാഹുല്‍ ഗാന്ധി

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര ഭൂമിയിടപാടി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമന്റെ പേരിലുള്ള വഞ്ചന അന്യായമാണെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. " ശ്രീരാമന്‍ എന്നാല്‍ നീതി, സത്യം, വിശ്വാസം എന്നാണ്. അദ്ദേഹത്തിന്‍റെ പേരിലുള്ള വിശ്വാസവഞ്ചന കടുത്ത അനീതിയാണ്,"-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രണ്ട് കോടി രൂപ വിലമതിക്കുന്ന ഭൂമി ഇടനിലക്കാരില്‍ നിന്നും 18.5 കോടി രൂപയ്ക്ക് വിലയ്ക്ക് ശ്രീ രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് വാങ്ങിയതില് വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

കോണ്‍ഗ്രസിന് പുറമെ സമാജ് വാദി പാര്‍ട്ടിയും ഇടപാടില്‍ അഴിമതി ആരോപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അയോധ്യയിലെ വിജേശ്വർ പ്രദേശത്ത് 12,080 ചതുരശ്രമീറ്റർ സ്ഥലംവാങ്ങിയത് സംബന്ധിച്ച ഇടപാടിലാണ് അഴിമതി ആരോപണം. മാര്‍ച്ച് 18 ന് രാത്രിയോടെ രണ്ട് കോടി രൂപ നല്‍കി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർ വാങ്ങിയ ഭൂമി മിനിറ്റുകൾക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങിയെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമാണ് സമാജ് വാദി പാര്‍ട്ടി നേതാവ് തേജ് നാരായണ്‍ പാണ്ഡെ ആവശ്യപ്പെട്ടത്.

കൊവിഡ് കാലത്ത് ഭക്ഷണ വിതരണവുമായി സന്നദ്ധ സംഘടനകൾ- ചിത്രങ്ങൾ

rahul-gandhi

അതേസമയം ഭൂമി ഇടപാടിലെ അഴിമതി ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളുകയാണ് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ്. ഭൂമിയിടപാട് നടന്നത് സുതാര്യവും നടപടിക്രമങ്ങള്‍ പാലിച്ചുമാണെന്ന് അയോധ്യ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായി വ്യക്തമാക്കുന്നത്. പണം ഇടപാട് പൂര്‍ണ്ണമായും നടന്നത് ബാങ്ക് വഴിയാണ്. എല്ലാ നടപടി ക്രമങ്ങളും ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യൂട്ട് സാറാ അലിഖാന്‍-പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Narendra Modi's Emotional Speech in Ayodhya

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+