കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യക്ക് തിളക്കം കൂട്ടാന്‍ യോഗി; രാമന്റെ പേരില്‍ വിമാനത്താവളം വരുന്നു, രാജ്യാന്തര നിലവാരത്തില്‍

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ രാജ്യാന്തര നിലവാരമുള്ള വിമാനത്താവളം പണിയാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭൂസര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായി. 525 കോടി രൂപ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്ന വിധമായിരിക്കും ക്രമീകരണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി അയോധ്യ മാറുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് സൗകര്യം വര്‍ധിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍

സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍

രാമക്ഷേത്രത്തിന് ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു. നിര്‍മാണ നടപടികള്‍ പുരോഗമിക്കുകയാണ്. സംഭാവനകളായി കോടികളാണ് ലഭിക്കുന്നത്. സ്വര്‍ണവും വെള്ളിയും ലഭിച്ചത് വേറെയുമുണ്ട്. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിശ്വാസികള്‍ അയോധ്യയിലേക്കെത്തുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.

ഭൂ സര്‍വ്വെ കഴിഞ്ഞു

ഭൂ സര്‍വ്വെ കഴിഞ്ഞു

ഈ സാഹചര്യത്തിലാണ് അയോധ്യയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വിമാനത്താവളം പണിയാല്‍ ആലോചിക്കുന്നത്. ഭൂസര്‍വ്വെ നടപടികള്‍ മെയ് മാസത്തില്‍ പൂര്‍ത്തിയായി. വിമാനത്താവളത്തിന്റെ പ്ലാന്‍ ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിക്കായി ഉടന്‍ സമര്‍പ്പിക്കും.

രാമന്റെ പേരിടും

രാമന്റെ പേരിടും

രാമന്റെ പേരിലാണ് വിമാനത്താവളം വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളമാണ് അയോധ്യയില്‍ നിര്‍മിക്കുക എന്ന് മുഖ്യമന്ത്രി പറഞ്ഞു.

2021 ഡിസംബറില്‍

2021 ഡിസംബറില്‍

വിമാനത്താവളത്തിന്റെ നിര്‍മാണം 2021 ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് യോഗി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത് എന്നാണ് ഐഎഎന്‍എസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമെടുക്കും. അതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്കാകും അയോധ്യയിലേക്ക് എന്ന് സര്‍ക്കാര്‍ കരുതുന്നു.

അയോധ്യ മാറും

അയോധ്യ മാറും

ആഭ്യന്തര-രാജ്യാന്തര വിമാനങ്ങളുടെ സര്‍വീസ് തുടക്കം മുതല്‍ അയോധ്യ വിമാനത്താവളത്തിലുണ്ടാകും. അയോധ്യ റെയില്‍വെ സ്‌റ്റേഷന്‍ വിപുലീകരിക്കാനും അയോധ്യയും ക്ഷേത്രം നില്‍ക്കുന്ന മേഖലയും നവീകരിക്കാനും യോഗി സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

525 കോടി രൂപ

525 കോടി രൂപ

525 കോടി രൂപയാണ് യോഗി സര്‍ക്കാര്‍ വിമാനത്താവളത്തിന് വകയിരുത്തിയിട്ടുള്ളത്. 300 രൂപ ചെലവഴിച്ചുകഴിഞ്ഞു. പദ്ധതിക്കുള്ള ഭൂമി കണ്ടെത്തി വരികയാണ്. നിലവില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് യുപി വ്യോമയാന വുകുപ്പ് മന്ത്രി നന്ദ ഗോപാല്‍ നന്തി പറഞ്ഞു.

റെയില്‍വെ പുതുക്കുന്നു

റെയില്‍വെ പുതുക്കുന്നു

അയോധ്യ റെയില്‍വെ സ്‌റ്റേഷന്‍ പുതുക്കിപ്പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നേരത്തെ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. 80 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഈ സംഖ്യ 104 കോടിയായി വര്‍ധിപ്പിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോധ്യ റെയില്‍വെ സ്‌റ്റേഷനും പുതുക്കിപ്പണിയുമെന്ന് റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

രാമക്ഷേത്ര മാതൃകയില്‍

രാമക്ഷേത്ര മാതൃകയില്‍

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിലായിരിക്കും റെയില്‍വെ സ്‌റ്റേഷനും നിര്‍മിക്കുക. കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് കീഴിലുള്ള റൈറ്റസ് ലിമിറ്റഡിനാണ് അയോധ്യ റെയില്‍വെ സ്‌റ്റേഷന്‍ പുതുക്കി പണിയുന്നതിനുള്ള ചുമതല.

രണ്ടു ഘട്ടങ്ങള്‍

രണ്ടു ഘട്ടങ്ങള്‍

റെയില്‍വെ സ്റ്റേഷന്റെ നിര്‍മാണം രണ്ടുഘട്ടങ്ങളായിട്ടാകും. ആദ്യഘട്ടം 2021 ജൂണില്‍ പൂര്‍ത്തിയാക്കും. റെയില്‍വെ സ്റ്റേഷന്‍ പുതുക്കുന്നതിനൊപ്പം പരിസരം അലങ്കരിക്കുകയും ചെയ്യും. ആര്‍ട്ട് ഗ്യാലറികള്‍, കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍, ഭക്ഷണ കേന്ദ്രങ്ങള്‍, മേല്‍പ്പാലങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ടാക്‌സി ബൂത്തുകള്‍, വിഐപി ലോഞ്ചുകള്‍, ഗസ്റ്റ് ഗൗസ്, ഓഡിറ്റോറിയം എന്നിവ റെയില്‍വെ സ്‌റ്റേഷനില്‍ ഒരുക്കും.

ഫണ്ട് പിരിവ്

ഫണ്ട് പിരിവ്

അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടിയുള്ള ഫണ്ട് വരവ് അതിവേഗം പുരോഗമിക്കുകയാണ്. ഇതുവരെ 100 കോടിയോളം രൂപ സംഭാവനയായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ തന്നവരില്‍ ഒരാള്‍ മൊറാരി ബാപ്പുവാണ്. 18.61 കോടി രൂപയാണ് അദ്ദേഹം അനുയായികളില്‍ നിന്ന് സമാഹരിച്ചത്. സ്വര്‍ണം, വെള്ളി ഇനത്തിലും സംഭാവന എത്തുന്നുണ്ട്.

ക്ഷേത്ര പ്ലാന്‍ അംഗീകരിച്ചു

ക്ഷേത്ര പ്ലാന്‍ അംഗീകരിച്ചു

രാമക്ഷേത്ര നിര്‍മാണത്തിന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ ട്രസ്റ്റാണ് ക്ഷേത്ര നിര്‍മാണത്തിന് മേല്‍ന്നോട്ടം വഹിക്കുന്നത്. ക്ഷേത്രത്തിന്റെ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. അയോധ്യ വികസന അതോറിറ്റിയുടെ അനുമതിക്കായി പ്ലാന്‍ കൈമാറിയിരുന്നു. ഈ മാസം രണ്ടിന് ചേര്‍ന്ന അതോറിറ്റിയുടെ യോഗത്തില്‍ പ്ലാന്‍ അംഗീകരിച്ചു.

'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി

നിതീഷുമായി മിണ്ടിയിട്ട് ഒരു വര്‍ഷം!! വെളിപ്പെടുത്തി ചിരാഗ് പാസ്വാന്‍, ഒളി നോട്ടവുമായി കോണ്‍ഗ്രസ്നിതീഷുമായി മിണ്ടിയിട്ട് ഒരു വര്‍ഷം!! വെളിപ്പെടുത്തി ചിരാഗ് പാസ്വാന്‍, ഒളി നോട്ടവുമായി കോണ്‍ഗ്രസ്

English summary
Ayodhya to get new international airport in the name of Lord Ram- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X