മോദിയുടെ ആ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്; പണം ഉപേക്ഷിച്ച് ജനം, നോട്ട് നിരോധനം ഫലം കാണുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നവംബര്‍ എട്ടിന് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. എന്നാല്‍ നോട്ട് നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്നാരോപിച്ച് നവംബര്‍ എട്ടിന് കരിദിനം ആചരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. നോട്ട് നിരോധനം പരാജയമാണെന്നും അഴിമതിയാണെന്നും പറയുന്നവരുടെ വായടപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ട്രംപ് വിജയിക്കാന്‍ കാരണം മോദി; ഹിമാചല്‍ പിടിക്കാന്‍ ബിജെപിക്കായി സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ്?

ഒരു വര്‍ഷത്തിനകം തന്നെ നോട്ട് നിരോധനത്തിന്റെ ഫലം കണ്ടു തുടങ്ങിയെന്നാണ് പുറത്തു വരുന്ന സൂചനകള്‍. നോട്ട് നിരോധനം നടപ്പാക്കിക്കൊണ്ട് മോദി പറഞ്ഞത് എല്ലാവരും ഡിജിറ്റല്‍ പണം ഇടപാടുകളിലേക്ക് കടക്കണമെന്നും ക്രമേണ പണത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നുമാണ്. മോദിയുടെ ഈ സ്വപ്‌നം പ്രാവര്‍ത്തികമായി തുടങ്ങി എന്നാണ് സൂചനകള്‍.

പണത്തോട് വിട പറയുന്നു

പണത്തോട് വിട പറയുന്നു

ഇന്ത്യക്കാര്‍ നേരിട്ട് പണം ഉപയോഗിക്കുന്നത് ഉപേക്ഷിച്ച് ഡിജിറ്റല്‍ പണം ഇടപാടിലേക്ക് മാറിയിരിക്കുന്നുവെന്നാണ് വിവരം. ഇതിന് വ്യക്തമായ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ബാങ്കുകള്‍ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കാന്‍ തുടങ്ങിയത് തന്നെയാണ്.

358 എടിഎമ്മുകള്‍

358 എടിഎമ്മുകള്‍

ജൂണിനും ഓഗസ്റ്റിനുമിടയില്‍ 358 എടിഎമ്മുകളാണ് രാജ്യത്ത് കുറച്ചിരിക്കുന്നത്. ഇതാദ്യമായാണ് ബാങ്കുകള്‍ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 16.4 ശതമാനം എന്ന കണക്കിലാണ് എടിഎം വര്‍ധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 3.6 ശതമാനമായി ഇത് കുറഞ്ഞുവെന്നാണ് കണക്ക്.

നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം എടിഎം ഉപയോഗിക്കുന്നതില്‍ കുറവ് വന്നിരിക്കുകയാണ്. കൂടാതെ എടിഎമ്മുകളുടെ പ്രവര്‍ത്തന ചിലവും ഇവ കുറയ്ക്കുന്നതിന് കാരണമായി.

വന്‍ ചിലവ്്

വന്‍ ചിലവ്്

എടിഎമ്മുകളുടെ പ്രവര്‍ത്തം ബാങ്കുകള്‍ക്ക് വന്‍ ചിലവാണ് സമ്മാനിക്കുന്നത്. വാടക, സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ശമ്പളം, ഇലക്ട്രി സിറ്റി എന്നിവയടക്കം ഏതാണ്ട് ഒരു ലക്ഷം രൂപ മാസം ചിലവ് വരുന്നുണ്ടെന്നാണ് ബാങ്കുകള്‍ പറയുന്നത്.

വിവിധ ബാങ്കുകള്‍

വിവിധ ബാങ്കുകള്‍

വിവിധ ബാങ്കുകള്‍ ഇതിനോടകം എടിഎമ്മുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം എടിഎം ശൃംഖലയുള്ള എസ്ബിഐ ഈ വര്‍ഷം ഓഗസ്റ്റില്‍ എടിഎമ്മുകളുടെ എണ്ണം 59,291ല്‍ നിന്ന് 59, 200 ആയി കുറച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് 10502ല്‍ നിന്ന് എ്ച്ച്ഡിഎഫ്‌സി ബാങ്ക് 12,230ല്‍ നിന്ന് 12225 ആയും കുറച്ചു.

ഗ്രാമീണ മേഖലയിലേക്ക്

ഗ്രാമീണ മേഖലയിലേക്ക്

എടിഎമ്മുകളുടെ പ്രവര്‍ത്തനം ഗ്രാമീണ മേഖലയിലേക്ക് ഒതുക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. നഗര മേഖലകളില്‍ എടിഎമ്മുകളുടെ ഉപയോഗം വന്‍ താതില്‍ കുറഞ്ഞു. പലരും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

English summary
banks shutter atms as cities go digital remove 358 over june aug

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്