വനിതാ അഭിഭാഷകര്‍ക്കായി പ്രത്യേക ഡ്രസ് കോഡ്!!

Subscribe to Oneindia Malayalam

ഇന്‍ഡോര്‍: വനിതാ അഭിഭാഷകര്‍ക്കായി പ്രത്യേക ഡ്രസ് കോഡ് കൊണ്ടുവരണമെന്ന് ഇന്‍ഡോര്‍ ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ പ്രിന്‍സിപ്പല്‍ രജിസ്ട്രാറിനോട് ആവശ്യപ്പെട്ടു. ചെറുപ്പക്കാരായ വനിതാ അഭിഭാഷകരുടെയും ഇന്റേണ്‍ഷിപ്പിനെത്തിയവരുടെയും വസ്ത്രധാരണം ഈ ജോലിക്കു യോജിച്ചതല്ലെന്നും സംഭവത്തെക്കുറിച്ച് മുതിര്‍ന്ന വനിതാ അഭിഭാഷകര്‍ തന്നെ പരാതി പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാര്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള വസ്ത്ര ധാരണം സ്ത്രീകളുടെ സ്വാഭിമാനം തന്നെ ഇല്ലാതാക്കുമെന്നും അഭിഭാഷക ജോലിയുടെ മാന്യതക്ക് ഭംഗം വരുത്തുമെന്നും അസോസിയേഷന്‍ സെക്രട്ടറി മനീഷ് യാദവ് അറിയിച്ചു. പൊതുസമൂഹം മാന്യമെന്നു കരുതുന്ന ഡ്രസ് കോഡ് കൊണ്ടു വരണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ നിയമ വിദ്യാര്‍ത്ഥികളും ഇന്റേണ്‍ഷിപ്പിനെത്തുന്നവരും ഇതേക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും അസോസിയേഷന്‍ പറയുന്നു.

court

മദ്ധ്യപ്രദേശ് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരുടെ കീഴില്‍ നൂറിലധികം യുവ അഭിഭാഷകരും ഇന്റേണ്‍ഷിപ്പിനെത്തിയവരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 20 ശതമാനവും സ്ത്രീകളാണ്.

English summary
Bar association seeks dress code for women lawyers
Please Wait while comments are loading...