കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരു നഗരത്തില്‍ തെരുവു നായ്ക്കളെ പിടിച്ചു കോര്‍പ്പറേഷന്റെ ക്രൂരത

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: തെരുവുനായശല്യം പലസ്ഥലങ്ങളിലും രൂക്ഷമാണ്.പ്രത്യേകിച്ച് നഗരങ്ങളില്‍ ഇവ ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു.തെരുവുനായക്കളുടെ ശല്യം കുറയ്ക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു പരാജയപ്പെട്ടപ്പോഴാണ് കര്‍ണാടക സര്‍ക്കാരിന്റെ നായ്ക്കളെ പിടിച്ചു വനപ്രദേശങ്ങളില്‍ ഉപേക്ഷിച്ചുളള പുതിയ പരീക്ഷണം. ഇപ്രകാരം ബെംഗളൂരുവില്‍ ഒരു മാസത്തിനുള്ളില്‍ 4000 തെരുവുനായ്ക്കളെയാണ് നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുളള വനപ്രദേശങ്ങളില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ഉപേക്ഷിച്ചത് .പ്രത്യേകിച്ച് മൈസൂര്‍,ചിക്കബെല്ലാപൂര്‍ എന്നിവിടങ്ങളിലെ വനപദേശങ്ങളില്‍ .ബന്നാര്‍ഗട്ട ദേശീയ പാര്‍ക്കിനു സമീപമുളള പ്രദേശങ്ങളിലും ഇവയെ ഉപേക്ഷിക്കുന്നുണ്ട്.

straydog

വന്യമൃഗങ്ങള്‍ക്ക് ഇത് പലകാരണങ്ങള്‍ കൊണ്ടും ഭീഷണിയാണെന്നു കാണിച്ച് വന സംരക്ഷക സമിതി ചീഫ് പ്രിന്‍സിപ്പല്‍ ബി.ജെ ഹൊസ്മത്ത് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ഇ.മെയില്‍ അയച്ചിരുന്നു.എന്നാല്‍ ഇക്കാര്യം അധികൃതര്‍ നിഷേധിക്കുകയാണ് ചെയ്തത്. പല മൃഗ ക്ഷേമ സംഘടനകളും വന്യമൃഗങ്ങളോടും നായക്കളോടും ചെയ്യുന്ന ക്രൂരതയാണെന്നു കാണിച്ച് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.മൃഗ സംരക്ഷണ നിയമ പ്രകാരം നിയമ ലംഘനം നടത്തുന്നവര്‍ക്ക് 10000 രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിക്കാം.

ഇതിനിടെ നായ്പിടിത്തത്തിനായി കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുമുണ്ട് .നായ പിടിത്തക്കാര്‍ക്ക് ഒരു നായക്ക് 200 രൂപ തോതിലാണ് അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.നഗരത്തില്‍ തെരുവുനായക്കളുടെ ആക്രമണത്തിനിരയാവുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.കുട്ടികളാണ് അധികവും ആക്രമണത്തിനിരയാവുന്നത്.മാസങ്ങള്‍ക്കു മുന്‍പാണ് നഗരത്തിലെ ചേരി പ്രദേശത്തിനു സമീപം പിഞ്ചുകുഞ്ഞിനെ നായ കടിച്ചുകൊന്നത്.ഇരു ചക്രവാഹനക്കാരും,കാല്‍ നടയാത്രക്കാരും പരാതികളുമായി രംഗത്തെത്തിയിരുന്നു.

English summary
BBMP crosses heights of cruelty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X