ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം; പിന്നില്‍ സംഘപരിവാര്‍?

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വില്‍പന നിരോധനത്തിനെതിരെ നടത്തിയ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം. മദ്രായ് ഐഐടിയിലെ പിഎച്ച്ഡി സ്രോളര്‍ ആര്‍ സൂരജ് ആണ് മര്‍ദ്ദനത്തിന് ഇരയായത്. കഴിഞ്ഞദിവസം ഐഐടിയിലെ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഐഐടിയിലെ തന്നെ ഒരുസംഘം വിദ്യാര്‍ഥികളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സൂരജ് പറഞ്ഞു. സംഘപരിവാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന. ഹോസ്റ്റല്‍ കാന്റീനില്‍വെച്ച് ഏഴോളം വരുന്ന വിദ്യാര്‍ഥി സംഘം സൂരജിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

beef

സംഭവത്തില്‍ ഡീനിന് പരാതി നല്‍കിയതായി ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികളിലൊരാളായ അഭിനവ് സൂര്യ പറഞ്ഞു. പോലീസില്‍ പരാതി നല്‍കുന്നകാര്യം വിദ്യാര്‍ഥികള്‍ ആലോചിക്കുകയാണ്. എണ്‍പതോളം വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം കാമ്പസില്‍വെച്ച് നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തത്. മുസ്ലീം ദളിത് കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും കനത്ത തിരിച്ചടിയാകുന്ന കേന്ദ്ര നിയമത്തിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ ഫെസ്റ്റ്. കേരളത്തിലും യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സമാന പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിലും സംഘര്‍ഷമുണ്ടായിരുന്നില്ല.

English summary
IIT-Madras PhD scholar, who participated in beef fest, ‘beaten up’ by students
Please Wait while comments are loading...