Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി; നിലപാട് കടുപ്പിച്ച് കർഷകരും ഭൂവുടമകളും, കോടതിയിലേക്ക്

ബെംഗളൂരു: പെരിഫറൽ റിംഗ് റോഡ് (പിആർആർ) അഥവാ ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുടെ നഷ്‌ടപരിഹാര വിതരണത്തിൽ ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) സ്വീകരിക്കുന്ന നടപടികൾക്കെതിരെ കർഷക സംഘടനകൾ നിലപാട് കടുപ്പിക്കുന്നു. ഇതിനെതിരെ കൂട്ട നിയമനടപടിക്ക് ഒരുങ്ങാൻ പിആർആർ കർഷക-സ്ഥലം ഉടമകളുടെ സംഘടന (റൈത ഹാബു നിവേശനദാരാരാ സംഘ) അംഗങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.

ശനിയാഴ്‌ച ചേർന്ന യോഗത്തിൽ, പ്രസിഡന്റ് ശ്രീനിവാസ് മാവള്ളിപ്പുര ബിഡിഎയുടെ നഷ്‌ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ട നീക്കങ്ങളെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. സമഗ്ര പുനരധിവാസ ചട്ടക്കൂട് എന്ന കർഷകരുടെ ദീർഘകാല ആവശ്യം അവഗണിച്ചാണ് ബിഡിഎ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

bengalurubusinesscorridor

'പുനരധിവാസ നിയമം എന്ന ഞങ്ങളുടെ ആവശ്യം പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ, ബിഡിഎക്കെതിരെ എല്ലാ അംഗങ്ങളും കേസ് ഫയൽ ചെയ്യും. പദ്ധതി റദ്ദാക്കുകയോ, 2013-ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് നടപ്പിലാക്കുകയോ, നോ-ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി) നൽകുകയോ ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം' സംഘടനാ നേതാക്കൾ നിലപാട് വ്യക്തമാക്കി.

ചെറിയ ഭൂവുടമകൾ മാത്രമാണ് സ്വമേധയാ ഭൂമി വിട്ടുനൽകുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടി. തെറ്റായ ഉറപ്പുകൾ നൽകി കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും, ഒത്തുതീർപ്പ് കത്തുകളിൽ ഒപ്പിടാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന ബിഡിഎ ഉദ്യോഗസ്ഥരുടെ നടപടികളെ സംഘടനാ നേതാക്കൾ വിമർശിക്കുകയും ചെയ്‌തു.

'നൂറുകണക്കിന് കേസുകൾ ഹൈക്കോടതിയിൽ കെട്ടിക്കിടക്കുമ്പോഴും, ബിഡിഎ ഉദ്യോഗസ്ഥർ നീതിന്യായ വ്യവസ്ഥയോട് അനാദരവോടെയാണ് പെരുമാറുന്നത്. അനീതിപരമായ മാർഗങ്ങളിലൂടെ കർഷകരെ അടിച്ചമർത്താനാണ് അവർ ശ്രമിക്കുന്നത്. ഈ സംഭവങ്ങളെല്ലാം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് ഞങ്ങൾ ചർച്ച ചെയ്യും' ശ്രീനിവാസ് മാവള്ളിപ്പുര പറഞ്ഞു.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ബിഡിഎ മുന്നോട്ട് വച്ച അഞ്ച് നഷ്‌ടപരിഹാര ഓപ്ഷനുകളും തള്ളിക്കളഞ്ഞ സംഘടന, 2013-ലെ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നഷ്‌ടപരിഹാരം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. പിആർആർ പദ്ധതിക്ക് എതിരല്ലെന്നും, അന്യായവും അപര്യാപ്‌തവുമായ നഷ്‌ടപരിഹാരത്തിനെയാണ് എതിർക്കുന്നതെന്നും അവർ വ്യക്തമാക്കി.

പെരിഫെറൽ റിംഗ് റോഡ് പദ്ധതി അഥവാ ബിസിനസ് കോറിഡോർ

നഗരം കാത്തിരിക്കുന്ന സ്വപ്‌ന പദ്ധതികളിൽ ഒന്നാണിത്. 74 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതി മുൻപ് പെരിഫറൽ റിംഗ് റോഡ് പ്രോജക്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പദ്ധതിക്ക് ആകെ 2560 ഏക്കർ ഭൂമി ആവശ്യമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഏകദേശം 140 ഏക്കർ ഭൂമി തർക്കങ്ങളിലാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കർഷകർ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നിലയ്ക്കുമോ എന്നാണ് ആശങ്ക.

ആകെ 117 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ഒരുങ്ങുന്നത്. ആക്‌സസ് - കൺട്രോൾഡ് എക്‌സ്പ്രസ് വേ നിലവിൽ ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലാണ്. 2026 മാർച്ചോടെ സിവിൽ വർക്ക് ടെൻഡറുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. നിർദ്ദിഷ്‌ട കോറിഡോർ തുമകുരു റോഡ് (എൻ‌എച്ച്-4), ബല്ലാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, സർജാപൂർ റോഡ്, ഹൊസൂർ റോഡ്എന്നിങ്ങനെയുള്ള പാതകളുമായി ബന്ധിപ്പിക്കാനാണ് തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+