കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്കേറിയ നഗരം ബംഗളൂരു; ഇന്ത്യയിലെ 4 നഗരങ്ങളില്‍ വന്‍ ഗതാഗത കുരുക്ക്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ടോം ടോം ട്രാഫിക്കിന്റെ 2019ലെ റിപ്പോര്‍ട്ട് പ്രകാരം ഗതാഗത കുരുക്കേറിയ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ആഗോളതലത്തില്‍ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളില്‍ നാലെണ്ണം ഇന്ത്യയിലാണ്. ബംഗളൂരു(71%), മുംബൈ (65%), പൂനെ (59%), ദില്ലി (56%) എന്നിവ യഥാക്രമം 1, 4, 5, 8 സ്ഥാനങ്ങളിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിലിപ്പീന്‍സിലെ മനില, കൊളംബിയയിലെ ബൊഗോട്ട, റഷ്യയിലെ മോസ്‌കോ, പെറുവിലെ ലിമ, തുര്‍ക്കിയിലെ ഇസ്താംബുള്‍, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ആഗോള നഗരങ്ങള്‍. 57 രാജ്യങ്ങളിലെ 416 നഗരങ്ങളിലെ ഗതാഗത അവസ്ഥ വിശദീകരിക്കുന്ന ടോംടോം ട്രാഫിക് സൂചികയുടെ ഫലങ്ങള്‍ ലൊക്കേഷന്‍ ടെക്നോളജി സ്പെഷ്യലിസ്റ്റ് ടോംടോം ആണ് പുറത്ത് വിട്ടത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ ബാബറി മസ്ജിദും നിര്‍മിക്കും; ഉദ്ധവിനെതിരെ എസ്പി നേതാവ്അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ ബാബറി മസ്ജിദും നിര്‍മിക്കും; ഉദ്ധവിനെതിരെ എസ്പി നേതാവ്

പട്ടികയില്‍ 8ാം സ്ഥാനത്താണ് ദില്ലി. 56 ശതമാനമാണ് ഇവിടത്തെ ഗതാഗത കുരുക്ക്. ഒരു ശരാശരി ദില്ലിക്കാരന്‍ തിരക്കേറിയ സമയങ്ങളില്‍ 190 മണിക്കൂര്‍ അധികമായി യാത്രയ്ക്ക് ചെലവഴിക്കുന്നു. അതായത് ഓരോ വര്‍ഷവും 7 ദിവസവും 22 മണിക്കൂറും ഗതാഗതത്തിനായി അധികം ചെലവഴിക്കേണ്ടി വരുന്നു. 81 ശതമാനം ഗതാഗത കുരുക്ക് 2019 ഒക്ടോബര്‍ 23ാം തിയതി ദില്ലിയില്‍ രേഖപ്പെടുത്തിയപ്പോള്‍ ഏറ്റവും കുറഞ്ഞ തിരക്ക് (6%) അനുഭവപ്പെട്ടത് 2019 മാര്‍ച്ച് 21നാണ്. അതേസമയം 2018ലെ ടോംടോം ട്രാഫിക് സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ ദില്ലിയിലെ തിരക്ക് 2 ശതമാനം കുറഞ്ഞിട്ടുണ്ട്.

traffic-15803


ഒരു ദിവസം ശരാശരി 71 ശതമാനം അധിക സമയം യാത്രയ്ക്കായി ചെലവഴിക്കണമെന്ന് നഗരത്തിലെ ഡ്രൈവര്‍മാര്‍ പ്രതീക്ഷിക്കുന്ന ബംഗളൂരുവാണ് ഈ വര്‍ഷം പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബംഗളൂരുവില്‍ തിരക്കേറിയ സമയങ്ങളില്‍ ഒരു ശരാശരി യാത്രക്കാരന്‍ 243 മണിക്കൂര്‍ അധികമായി ചെലവഴിക്കുന്നു. അതായത് 10 ദിവസവും 3 മണിക്കൂറും ഗതാഗതക്കുരുക്കില്‍ പെട്ട് ഉഴലുകയാണ് ബംഗളൂരു വാസികള്‍.

ഗതാഗത കുരക്ക് അധികമായി രേഖപ്പെടുത്തിയ മറ്റൊരു നഗരം മുംബൈയാണ്. 209 മണിക്കൂര്‍ ആണ് ഇവിടെ യാത്രക്കാര്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നത്. അതായത് 8 ദിവസവും 17 മണിക്കൂറും ഓരോ വര്‍ഷം ഗതാഗത കുരുക്കില്‍ ചെലവഴിക്കുന്നു. പൂനെയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പരമാവധി 193 മണിക്കൂര്‍ ആണ് ഗതാഗത കുരുക്കിനെ തുടര്‍ന്ന് അധികമായി ചെലവഴിക്കേണ്ടി വരുന്നത്. അതായത് ഓരോ വര്‍ഷവും 8 ദിവസവും 1 മണിക്കൂറും ഗതാഗത കുരുക്കില്‍ പെടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആഗോള തലത്തില്‍ ഗതാഗത കുരുക്ക് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Bengaluru is world's most traffic congested city: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X