ആപ്പ് ഇംപാക്ട് ബീഹാറിലും, അമരത്ത് നിതീഷ്
പട്‌ന: ഒരു രാഷ്ട്രീയപാര്‍ട്ടി നല്ല കാര്യം ചെയ്താല്‍ അത് പകര്‍ത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്കും മടിയില്ലെന്നതാണ് അടുത്തിടെ നടന്ന ചില സംഭവങ്ങളിലൂടെ വെളിവാകുന്നത്. അഴിമതി വിരുദ്ധ നിലപാടുകള്‍ മാതൃകയാക്കിയ ആംആദ്മി പാര്‍ട്ടി തന്നെയാണ് ഇന്ത്യയിലെ പല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മുഖമുദ്രയാകുന്നത്. പാര്‍ട്ടിയുടെ പാത പിന്തുടര്‍ന്ന് അഴിമതി സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കാന്‍ തുടങ്ങിയിരിയ്ക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
എഎപിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ ഇലയില്‍ നിന്നും ലഭിയ്ക്കുന്ന മികച്ച പ്രതികരണം തന്നെയാകണം ജെഡിയുവിനേയും ഇത്തരത്തില്‍ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്. രണ്ട് മാസത്തെ തീവ്രശ്രമം കൊണ്ട് അഴിമതിക്കാരായ 576 ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പുറത്താക്കാനൊരുങ്ങുന്നത്.മാധ്യമങ്ങള്‍ ഇതിനെ എഎപി ഇഫക്ട് എന്ന് വാഴ്ത്തുന്നതില്‍ തെറ്റ് പറയാനാകുമോ

അഴിമതിക്കാരെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 187 പേരെ പുറത്താക്കാനുള്ള നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. അഴിമതിയ്‌ക്കെതിരെ യാതൊരു വി്ട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം വിലിയിരുത്തുന്നതിനും മറ്റുമായി ജില്ലാ ജജിസ്‌ട്രേറ്റ് ഉള്‍പ്പെടയുള്ളവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അഴിമതി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പുരോഗതി നിരീക്ഷിയ്ക്കാനായി ആഴ്ചതോറും നിതീഷ് കുമാര്‍ ചീഫ് സെക്രട്ടറി എകെ സിന്‍ഹയുമായി ചര്‍ച്ച നടത്തും. അഴിമതിക്കരാരെന്ന് കണ്ടെത്തി അവസാനവട്ട നടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥരെ ഒരാഴ്ചയ്ക്കകം സര്‍വീസില്‍ നിന്ന് പിരിച്ച് വിടും
അഴിമതിക്കരായ ഉദ്യോഗസ്ഥരില്‍ 55 പൊലീസുകാരും ഉള്‍പ്പെടുന്നു. ഇതില്‍ 42 പേര്‍ ഇതിനോടകം തന്നെ പിരിച്ച് വിടപ്പെട്ടും. ആംആദ്മിയുടെ അണിമതി വിരുദ്ധ നിലപാട് മറ്റ് പല രാഷ്ട്രീയപാര്‍ട്ടികളും മാതൃകയാക്കുന്നുണ്ട്. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന രീതി പിന്തുടര്‍ന്നാലോ എന്ന് കോണ്‍ഗ്രസും ആലോചിച്ചിരുന്നു.












Click it and Unblock the Notifications