Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ ഫലം Live: നിതീഷ്-മോദി കൂട്ടുകെട്ടില്‍ എന്‍ഡിഎ ഭരണമുറപ്പിച്ചു.. തകര്‍ന്ന് മഹാസഖ്യം

ബിഹാറില്‍ തുടര്‍ഭരണം ഉറപ്പിച്ച് എന്‍ഡിഎ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ 150 കേവലഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ് എന്‍ഡിഎ ലീഡ് നില. 101 സീറ്റില്‍ വീതം മത്സരിച്ച ബിജെപിയും ജെഡിയുവും ശക്തമായ പ്രകടനം നടത്തിയതോടെയാണ് എന്‍ഡിഎ ലീഡ് നില കുതിച്ചത്. അതേസമയം കോണ്‍ഗ്രസിന്റെ നിരാശാജനകമായ പ്രകടനം മഹാഗത്ബന്ധനെ പിന്നോട്ടടിപ്പിച്ചു.

നവംബര്‍ 6, നവംബര്‍ 11 തീയതികളില്‍ രണ്ട് ഘട്ടമായി ആകെ 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജെഡിയു നേതൃത്വം നല്‍കുന്ന ബിജെപി കൂടി ഉള്‍പ്പെട്ട എന്‍ഡിഎയും മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അണിനിരക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.

biharelectionsresults

10:37 PM, 14 Nov

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദയനീയമായ തോല്‍വി. 61 നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും ആറ് സീറ്റുകളില്‍ മാത്രമാണ്് വിജയിക്കാന്‍ കഴിഞ്ഞത്.

8:35 PM, 14 Nov

ബിഹാറിലെ ജംഗിള്‍രാജിനെ എന്‍ഡിഎ തകര്‍ത്തതുപോലെ, പശ്ചിമ ബംഗാളിലും ജംഗിള്‍രാജ് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

8:18 PM, 14 Nov

ബീഹാറില്‍ ജംഗിള്‍രാജ് ഒരിക്കലും തിരിച്ചുവരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍. ഇതില്‍ എല്ലാ മതങ്ങളില്‍ നിന്നും എല്ലാ ജാതികളില്‍ നിന്നുമുള്ള യുവാക്കള്‍ ഉള്‍പ്പെടുന്നു. അവര്‍ ജംഗിള്‍ രാജിനെ തകര്‍ത്തു.

8:11 PM, 14 Nov

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയം ബീഹാറിലെ സ്ത്രീകളുടെ വിജയമാണെന്ന് പ്രധാനമന്ത്രി മോദി. ആര്‍ജെഡിയുടെ ജംഗിള്‍ രാജിനെതിരേയുള്ള ദേഷ്യമാണ് അവര്‍ പ്രകടിപ്പിച്ചത്.

8:06 PM, 14 Nov

മാറിമറിഞ്ഞ കണക്കുകള്‍ ഉയര്‍ത്തിയ ആകാംക്ഷയ്‌ക്കൊടുവില്‍ തേജസ്വി യാദവ് രഘോപൂരില്‍ വിജയിച്ചു. 14,532 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

Top Fight - രഘോപുർ

image

തേജസ്വി യാദവ്

Leading

image

സതീഷ് കുമാർ

Trailing

7:33 PM, 14 Nov

ബീഹാറിലെ എന്‍ഡിഎ വിജയം ആഘോഷമാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രസംഗിക്കുന്നു. ബീഹാറിലേത് ജനാധിപത്യത്തിന്റെ വിജയം. 2010 ന് ശേഷമുള്ള എന്‍ഡിഎയുടെ ഏറ്റവും മികച്ച ജനവിധിയാണിത്. ജനങ്ങള്‍ വികസിതമായ ഒരു ബീഹാറിനായി വോട്ട് ചെയ്തു.

6:41 PM, 14 Nov

ഇടതുപക്ഷത്തിന് ആശ്വാസ വിജയം. ബിഭുതിപൂരില്‍ സിറ്റിംഗ് എംഎല്‍എയും സിപിഎം നേതാവുമായ അജയ് കുമാറിന് വിജയം

6:30 PM, 14 Nov

അലിനഗറില്‍ മൈഥിലി താക്കൂറിന് മികച്ച ഭൂരിപക്ഷത്തോടെ വിജയം. ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ 11,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 25 വയസുള്ള മൈഥിലി താക്കൂറിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു. ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാകും മൈഥിലി

Top Fight - അലിന​ഗർ

image

മൈഥിലി ഠാക്കൂർ

Leading

image

ബിപ്ലവ് ചൗധരി

Trailing

6:16 PM, 14 Nov

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് 14,000 വോട്ടുകള്‍ക്ക് മുന്നേറുന്നു

6:14 PM, 14 Nov

ബീഹാറിലെ നിലവിലെ ലീഡ് നില

Top Fight - രഘോപുർ

image

തേജസ്വി യാദവ്

Leading

image

സതീഷ് കുമാർ

Trailing

5:23 PM, 14 Nov

ബീഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. എക്‌സിലാണ് കുറിപ്പിട്ടത്. സദ്ഭരണം, വികസനം, പൊതുജന ക്ഷേമം, സാമൂഹിക നീതി എന്നിവയുടെ വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കുന്നത് തുടരാനും ബിഹാറിന്റെ പുരോഗതിക്കായി ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാനും ഈ വമ്പിച്ച ജനവിധി എന്‍ഡിഎ സഖ്യത്തിന് ശക്തി പകരുന്നുവെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

5:10 PM, 14 Nov

തേജസ്വി യാദവ് 13000 ലേറെ വോട്ടുകള്‍ക്ക് മുന്നില്‍

4:40 PM, 14 Nov

ബീഹാറില്‍ മഹാസഖ്യത്തിന്റെ തകര്‍ച്ചയിലും ആര്‍ജെഡി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിന് ആശ്വാസമേകുന്ന വാര്‍ത്തകള്‍ വരുന്നു. സ്വന്തം തട്ടകമായ രാഘവ്പൂരില്‍ 3,000 വോട്ടുകള്‍ക്ക് മുന്നില്‍.

Top Fight - രഘോപുർ

image

തേജസ്വി യാദവ്

Leading

image

സതീഷ് കുമാർ

Trailing

4:21 PM, 14 Nov

ബീഹാറിലെ നിലവിലെ ലീഡ് നില

Top Fight - രഘോപുർ

image

സതീഷ് കുമാർ

Leading

image

തേജസ്വി യാദവ്

Trailing

4:05 PM, 14 Nov

'ബിഹാറിലെ ജനങ്ങൾ എൻ‌ഡി‌എയ്ക്ക് പിന്തുണ നൽകിയ രീതി ചരിത്രപരമാണ്. ഇരട്ട എഞ്ചിൻ സർക്കാർ നടത്തിയ വികസനത്തിന് ബിഹാറിലെ ജനങ്ങൾ പിന്തുണ പ്രകടിപ്പിച്ചു... ഇതിന് ബിഹാറിലെ ജനങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു' ജനങ്ങളോട് നന്ദി അറിയിച്ച് നിതിൻ ഗഡ്‌കരി.

3:31 PM, 14 Nov

ഏറ്റവും പുതിയ ലീഡ് നില

3:21 PM, 14 Nov

സീറ്റ് നിലയിൽ പിന്നിലാണെങ്കിലും വോട്ട് വിഹിതത്തിൽ ബിജെപി, ആർജെഡി കക്ഷികളേക്കാൾ മുന്നിലാണ് ആർജെഡി.

2:58 PM, 14 Nov

ബിഹാർ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് കനത്ത തിരിച്ചടിയായി മാറുക മാത്രമല്ല, ബിജെപി വോട്ടുകൾ മോഷ്‌ടിക്കുകയാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ ഈ വർഷം ആദ്യം രാഹുൽ ഗാന്ധി സംസ്ഥാനം മുഴുവൻ സഞ്ചരിച്ച സീറ്റുകളിൽ മുഴുവൻ അവർ പിന്നിട്ട് നിൽക്കുകയാണ്. ഈ വർഷം ഓഗസ്‌റ്റിലാണ് ബിഹാറിൽ രാഹുൽ വോട്ടർ അധികാർ യാത്ര നടത്തിയത്. സസാറാമിൽ നിന്ന് ആരംഭിച്ച യാത്ര 25 ജില്ലകളെയും 110 നിയമസഭാ മണ്ഡലങ്ങളെയും കടന്ന് പാറ്റ്നയിൽ അവസാനിച്ചു. എന്നാൽ ഈ മേഖലയിൽ നിന്നുള്ള ഒരു മണ്ഡലം പോലും കോൺഗ്രസിന് ഒപ്പം നിന്നില്ല.

2:36 PM, 14 Nov

'ബിഹാറിലെ ഞങ്ങളുടെ പ്രചാരണ വേളയിൽ, തേജസ്വി യാദവിനും മഹാഗത്ബന്ധനും വൻ ജനപിന്തുണയും സ്വീകരണവും ലഭിച്ചു. എന്നാൽ ഇപ്പോൾ വോട്ടെണ്ണൽ, ആദ്യകാല ട്രെൻഡുകൾ മറ്റൊരു ഫലമാണ് കാണിക്കുന്നത്. അതിനാൽ അവസാന റൗണ്ട് വോട്ടെണ്ണലിനായി നമുക്ക് കാത്തിരിക്കാം. പിന്നീട് അത്തരമൊരു ഫലത്തിനുള്ള കാരണങ്ങൾ വിശകലനം ചെയ്യാം' സിപിഐ നേതാവ് ഡി രാജ വ്യക്തമാക്കി.

2:07 PM, 14 Nov

ബിഹാറിലെ ഏറ്റവും പുതിയ ലീഡ് നില

1:47 PM, 14 Nov

ബീഹാറിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ പ്രതികരണവുമായി എംപി ശശി തരൂര്‍. തന്നെ ബിഹാറില്‍ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നും തോല്‍വിയില്‍ പ്രചാരണത്തിന് പോയവര്‍ മറുപടി പറയണം എന്നും തരൂര്‍ പറഞ്ഞു.

1:45 PM, 14 Nov

സംസ്ഥാനത്തെ മൂന്നാം ബദലായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാനായില്ല. ജെഎസ്പിക്ക് ഒരിടത്തും ലീഡില്ല.

Top Fight - രഘോപുർ

image

സതീഷ് കുമാർ

Leading

image

തേജസ്വി യാദവ്

Trailing

1:37 PM, 14 Nov

ബിഹാറിലെ ജനങ്ങളെ അഭിനന്ദിച്ച് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തന്ത്രങ്ങളെയും, ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുടെ സംഘടനാ വൈദഗ്ധ്യത്തെയും താന്‍ അഭിനന്ദിക്കുന്നു എന്നും ഈ കൂട്ടുകെട്ട് പൊതുജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചതാണ് ബീഹാറില്‍ എന്‍ഡിഎയുടെ വിജയത്തിന് കാരണമായത് എന്നും സ്ച്ച്‌ദേവ

1:16 PM, 14 Nov

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിഹാറില്‍ കളിച്ച 'എസ്ഐആര്‍' എന്ന കളി പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കില്ല എന്ന് അഖിലേഷ് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസും എസ്‌ഐആറിന് പഴിച്ച് രംഗത്തെത്തിയിരുന്നു.

READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+