തെലങ്കാനയില്‍ ബിജെപി വെന്നിക്കൊടി പാറിക്കുമോ? കോണ്‍ഗ്രസ് കോട്ടയിലെ സാധ്യത ഇങ്ങനെ
ഹെെദരാബാദ്: ബിജെപിയുടെ മിഷന്‍ ദക്ഷിണേന്ത്യ തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തില്‍ അധികമായി. എന്നാല്‍ ഇത്തവണ ബിജെപി കാര്യങ്ങള്‍ ഗൗരവത്തിലെടുത്തിരിക്കുകയാണ്. 400 സീറ്റ് എന്ന മാജിക് നമ്പറിലേക്ക് എത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. തെലങ്കാനയില്‍ ഇത്തവണ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
അടുത്തിടെ കോണ്‍ഗ്രസ് അധികാരം പിടിച്ച സംസ്ഥാനമാണിത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിലൂടെ വലിയ മുന്നേറ്റം തെലങ്കാനയില്‍ ബിജെപി ഉണ്ടാക്കിയിട്ടുണ്ട്. 17 സീറ്റുകള്‍ മാത്രമുള്ള ഈ സംസ്ഥാനത്ത് ബിജെപി കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് വിവിധ കാരണങ്ങളുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപി കര്‍ണാടകയ്ക്ക് ശേഷം വെന്നിക്കൊടി പാറിക്കാന്‍ സാധ്യതയുള്ള സംസ്ഥാനമായി കേന്ദ്ര നേതൃത്വം കരുതുന്നത് ഈ സംസ്ഥാനത്തെയാണ്.

2019ല്‍ പതിനേഴില്‍ നാല് സീറ്റുകള്‍ നേടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞെട്ടിച്ചിരുന്നു. കാരണം അതിന് തൊട്ടുമുമ്പായിരുന്നു വന്‍ മാര്‍ജിനില്‍ കെ ചന്ദ്രശേഖര റാവു നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ചത്. തെലങ്കാനയിലെ സാഹചര്യം ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് കൂടുതല്‍ അനുയോജ്യമാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തെലങ്കാനയില്‍ ബിജെപിക്ക് കൂടുതല്‍ സാധ്യത നല്‍കുന്നത് അത്തരം പ്രവര്‍ത്തനങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെലങ്കാനയിലെ നഗര മേഖലകളില്‍ വലിയ ജനപ്രീതിയുണ്ട്. പക്ഷേ സംഘടനാപരമായ പ്രശ്‌നങ്ങള്‍ ബിജെപി നേരിടുന്നുണ്ട്. വലിയ രീതിയില്‍ നേതാക്കള്‍ തമ്മില്‍ ഭിന്നതയുണ്ട്.
പ്രധാനകാരണം മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ എത്തിയവരാണ്. മറ്റ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വന്നവരെല്ലാം ചേര്‍ന്നതോടെ പാര്‍ട്ടി സംഘടനാപരമായി ദുര്‍ബലമാണ്. എന്നാല്‍ ബിജെപി തന്ത്രപരമായി തെലങ്കാനയുടെ മുന്‍കാലങ്ങളെ വീണ്ടും ചര്‍ച്ചയാക്കുകയാണ്. ഹൈദരാബാദിലെ നൈസാം ഭരണത്തെ കുറിച്ചും, ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ മടി കാണിച്ചതുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
നൈസാം വലിയ രീതിയില്‍ മതേതരത്വം കാണിച്ചെങ്കിലും, റസാക്കര്‍മാരുടെ ക്രൂരതകളെല്ലാം ബിജെപി വീണ്ടും ചര്‍ച്ചയാക്കിയിട്ടുണ്ട്. ഇടതുപക്ഷവും തീവ്ര വലതുപക്ഷവും നൈസാമിനും അദ്ദേഹത്തിന്റെ സൈന്യത്തിനുമെതിരെ പോരാടിയിട്ടുണ്ട്. ഹിന്ദു മുസ്ലീം പോരാട്ടമായിട്ടാണ് ബിജെപി ഇതിന് ചിത്രീകരിക്കുന്നത്.
സെപ്റ്റംബര്‍ 17ന് ഹൈദരാബാദ് വിമോചന ദിനമായി ബിജെപി ആചരിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യം ഹൈദരാബാദിലേക്ക് എത്തി സംസ്ഥാനത്തെ ഇന്ത്യയില്‍ ലയിപ്പിക്കുകയായിരുന്നു. ബിആര്‍എസ് മജ്‌ലിസ് പാര്‍ട്ടിയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇത്രയും നാള്‍ ആ ദിനം ആചരിച്ചില്ലെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു.
ബിജെപി ഘട്ടം ഘട്ടമായി തെലങ്കാനയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ടിഡിപിയുമായി ചേര്‍ന്നപ്പോള്‍ അഞ്ച് സീറ്റുകള്‍ നിയമസഭയില്‍ അവര്‍ നേടിയിരുന്നു. എന്നാല്‍ സഖ്യം വീണപ്പോള്‍ ഒരു സീറ്റാണ് ആകെ ലഭിച്ചത്. 2019ല്‍ പക്ഷേ നാല് സീറ്റിലെ ജയത്തോടെ ബിജെപി അവരുടെ തലവര മാറ്റിയിരിക്കുകയാണ്.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എട്ട് സീറ്റാണ് നേടിയത്. വിചാരിച്ച നേട്ടമില്ലെങ്കിലും വോട്ട് ശതമാനം വര്‍ധിച്ചു. 52 ശതമാനം പിന്നോക്ക വിഭാഗം, 18 ശതമാനം ദളിതുകള്‍, ആകെ 9 ശതമാനം ന്യൂനപക്ഷം എന്ന ജനസംഖ്യ ആനുപാതമാണ് ഇവിടെ ബിജെപിക്ക് നേട്ടമാകുന്നത്. എന്നാല്‍ ബിജെപി വിചാരിച്ചത് പോലെയുള്ള നേട്ടങ്ങള്‍ പെട്ടെന്നുണ്ടാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.












Click it and Unblock the Notifications