ദക്ഷിണേന്ത്യയും വടക്കുകിഴക്കും പിടിക്കും, ബിജെപിയുടെ നോട്ടം 144 സീറ്റില്‍; പ്ലാനിംഗ് അമിത് ഷാ!!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷമുണ്ട്. എന്നാല്‍ ബിജെപി ക്യാമ്പ് ആകെ ഇളകിയിരിക്കുകയാണ്. പാര്‍ട്ടി നഷ്ടപ്പെടാന്‍ ഇടയുള്ള സീറ്റുകളില്‍ അടക്കം ഫോക്കസ് ചെയ്ത് തുടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷം ഇത് വരെ അക്കാര്യത്തിലേക്ക് കടന്നിട്ടില്ല എന്നത് കൂടി ആലോചിക്കണം.
പ്രതിപക്ഷത്ത് സഖ്യമുണ്ടാക്കാന്‍ നേതാക്കള്‍ നെട്ടോട്ടമോടുമ്പോള്‍ ബിജെപി ഇത്തവണ 350 പ്ലസ് എന്ന ടാര്‍ഗറ്റാണ് മുന്നില്‍ കാണുന്നത്. ചില മാറ്റങ്ങള്‍ സഖ്യത്തില്‍ അടക്കം ഉണ്ടായത് കൊണ്ടാണ് ബിജെപി ഇപ്പോഴേ മാറി ചിന്തിക്കുന്നത്. പതിവ് പോലെയല്ല, അമിത് ഷാ നേരിട്ടാണ് കാര്യങ്ങള്‍ നോക്കി നടത്തുന്നത്. അദ്ദേഹം തന്നെയാണ് ഇതിനായുള്ള തന്ത്രമൊരുക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ നേരത്തെ സജ്ജമാക്കുകയെന്ന പ്ലാനാണ് അമിത് ഷായ്ക്ക് മുന്നിലുള്ളത്. സര്‍വേകളും, രാത്രി വൈകിയുമുള്ള യോഗങ്ങളുമെല്ലാം പതിവില്ലാത്ത രീതിയിലാണ്. പ്രതിപക്ഷത്തെ ഈ നീക്കങ്ങള്‍ ഭയപ്പെടുത്തുന്നുമുണ്ട്. മന്ത്രിമാര്‍ പാര്‍ട്ടിക്ക് 2019ല്‍ നഷ്ടമായ ഏരിയകളില്‍ ഫോക്കസ് ചെയ്യും. ഈ മണ്ഡലങ്ങള്‍ പിടിക്കാന്‍ കൈലാഷ് വിജയ് വര്‍ഗീയ അടക്കമുള്ള നേതാക്കള്‍ക്ക് റോള്‍ ഉണ്ടാവുമെന്ന് സൂചനയുണ്ട്. അമിത് ഷാ ഇങ്ങനൊരു കാര്യം ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത് ഷായ്ക്കല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ ബിജെപി കരുത്തുറ്റക്കാന്‍ കഴിയില്ലെന്നാണ് നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയുടെ അധ്യക്ഷനായി നിലവില്‍ പ്രവര്‍ത്തിക്കുന്നതും അദ്ദേഹമാണ്. ജെപി നദ്ദയെ ഇക്കാര്യത്തിലേക്ക് കൊണ്ടുവരാതെയാണ് നീക്കം. തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നതിന് വേണ്ടി മാത്രമാണിത്. പുതിയ മണ്ഡലങ്ങള്‍ പിടിക്കണമെന്ന് പറയുന്നതിന് കാരണമുണ്ട്. ബിജെപിയുടെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലും ഹിന്ദി ഹൃദയഭൂമിയിലും സീറ്റുകള്‍ ഇത്തവണ നഷ്ടപ്പെടുമെന്നാണ് കണ്ടെത്തല്‍.

ഈ സാഹചര്യത്തില്‍ പുതിയ 144 സീറ്റുകളാണ് ബിജെപി മുന്നില്‍ കണ്ടിരിക്കുന്നത്. ഈ സീറ്റുകള്‍ ദക്ഷിണേന്ത്യന്‍-വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായിട്ടാണ് ഉള്ളത്. 2019ല്‍ ബിജെപി പരാജയപ്പെട്ട സീറ്റുകളാണ് ഇവര്‍. ഇതില്‍ പകുതിയെങ്കിലും 2024ല്‍ പിടിക്കാനാണ് അമിത് ഷായുടെ നിര്‍ദേശം. കേന്ദ്ര മന്ത്രിമാരോട് ഈ മണ്ഡലങ്ങളില്‍ നിരന്തരം സന്ദര്‍ശനം നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജയസാധ്യത വര്‍ധിപ്പിക്കാന്‍ പരമാവധി ഈ സീറ്റുകളില്‍ ജനസമ്പര്‍ക്കം വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. 2019ല്‍ ഇത്തരമൊരു തന്ത്രം ബിജെപിക്ക് കൂടുതല്‍ സീറ്റ് നേടി കൊടുത്തിരുന്നു.

ബംഗാളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ച കാര്യമാണ് ബിജെപിക്ക് ആവേശം നല്‍കുന്നത്. ചില സംഘടനാ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാനാണ് അമിത് ഷായുടെ യോഗം നടന്നത്. ഈ 144 സീറ്റിലും നിരന്തരം സര്‍വേകള്‍ നടത്തുന്നുണ്ട്. വോട്ടര്‍മാരുടെ മൂഡ് അറിയാന്‍ വേണ്ടിയിട്ടാണ്. ഇവിടെയുള്ള പ്രശ്‌നങ്ങളിലെല്ലാം ഇടപെടാനാണ് ബിജെപിയോട് നിര്‍ദേശിച്ചിരിക്കുന്നത്. സര്‍വേകള്‍ യോഗത്തില്‍ വെച്ച് അമിത് ഷാ അടക്കമുള്ള വിശദമായി വിലയിരുത്തും. അതേസമയം ബിജെപിയുടെ ഉന്നത തലത്തില്‍ വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടതോടെ ബിജെപി നേതൃത്വ നിരയില്‍ പതര്‍ച്ചയുണ്ട്. ബീഹാറില്‍ നഷ്ടമുണ്ടാവുമെന്ന് കണ്ട്, അത് നികത്താന്‍ മറ്റിടങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാനായി പല നേതാക്കള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ബീഹാറില്‍ മാത്രമല്ല ബംഗാളിലും നല്ലൊരു ശതമാനം സീറ്റുകളും ബിജെപി കൈവിടുമെന്നാണ് ബിജെപിയുടെ ഉന്നത നേതൃത്വം കരുതുന്നത്. അതാണ് രണ്ട് വര്‍ഷം മാത്രം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിന് ഇത്ര ഫോക്കസ് നല്‍കാന്‍ കാരണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം പോലും ബിജെപി ഇതുവരെ നടത്തിയിട്ടില്ല.

ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാരിനെതിരെ കടുത്ത വികാരമുണ്ടെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇതും രണ്ടും കണക്കിലെടുക്കാതെ 2024 ഫോക്കസ് ചെയ്യുന്നത് എന്തിനാണെന്ന് നേതാക്കളില്‍ നല്ലൊരു വിഭാഗവും ചോദിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുകയാണ് ബിജെപിക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ പ്രശ്‌നം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പ്രശ്‌നങ്ങളെ മോദിയുടെ ജനപ്രീതി എളുപ്പത്തില്‍ മറികടക്കും. എന്നാല്‍ എതിര്‍ക്കുന്നവരെല്ലാം ഒതുക്കി, ജയം നേടാനുള്ള തന്ത്രമാണ് അമിത് ഷാ ഉപദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications