പ്രമുഖ ബിജെപി നേതാവിന് ഫ്ളാറ്റിൽ പണി ഇത്..!! പൊക്കിയത് 4 പെണ്ണുങ്ങൾക്കൊപ്പം..!!

  • By: Anamika
Subscribe to Oneindia Malayalam

ഭോപാല്‍: ആര്‍ഷഭാരത സംസ്‌ക്കാരം പ്രസംഗിക്കുകയും സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായി നടിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവിന് പണി പെണ്‍വാണിഭ സംഘത്തിന്റെ നേതൃത്വം. മധ്യപ്രദേശിലെ ബിജെപി നേതാവാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പിന്റെ പേരില്‍ പോലീസ് വലയിലായിരിക്കുന്നത്. ബിജെപി നേതാവും സംഘവും പെണ്‍കുട്ടികളെ വലയിലാക്കുന്ന രീതി കേട്ടാല്‍ ഞെട്ടും.

കൂടുതൽ വായിക്കാം: മിസ്ഡ്കോൾ പ്രണയം..2 കുട്ടികളുടെ അമ്മയായ കാമുകി..രാത്രി മൂന്നാമന്റെ ഫോൺവിളി..ഹരിപ്പാട് സംഭവിച്ചത് !!

കൂടുതൽ വായിക്കാം: ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!

ബിജെപി നേതാവ് പിടിയിൽ

മധ്യപ്രദേശിലെ ഭോപ്പാലിലെ ബിജെപി നേതാവ് നീരജ് ശാക്യ എന്നയാളാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പിന്റെ പേരില്‍ കുടുങ്ങിയത്. മധ്യപ്രദേശ് ബിജെപിയുടെ പട്ടിക ജാതിവിഭാഗ സെല്‍ അനുസൂചിത് ജാതി മോര്‍ച്ചയുടെ മാധ്യമവക്താവാണ് പിടിയിലായ നീരക് ശാക്യ.

യുവതികളെ രക്ഷിച്ചു

പെണ്‍വാണിഭ സംഘത്തിലെ എട്ടുപേര്‍ക്കൊപ്പമാണ് ബിജെപി നേതാവ് അറസ്റ്റിലായത്. ഭോപ്പാലിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് വെളളിയാഴ്ച ഇവരെ പോലീസ് പൊക്കിയത്. പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ട നാലു യുവതികളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.

കെണി വെബ്സൈറ്റ് വഴി

ഇവര്‍ പെണ്‍കുട്ടികളെ കുടുക്കിയ വഴി ഞെട്ടിക്കുന്നതാണ്. തൊഴില്‍ വെബ്‌സൈറ്റുകള്‍ വഴിയാണ് ഇവര്‍ യുവതികളെ കെണിയില്‍പ്പെടുത്തിയിരുന്നത്. തൊഴില്‍ വെബ്‌സൈററുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പെണ്‍കുട്ടികളുടെ വിവരങ്ങള്‍ സംഘം ആദ്യം ശേഖരിക്കും.

തൊഴിൽ നൽകാമെന്ന് വാഗ്ദാനം

അതിന് ശേഷം ഈ വിവരങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ ഫോണ്‍ വഴി ബന്ധപ്പെടും. ജോലി ന്ല്‍കാമെന്ന് വാഗ്ദാനം ചെയ്യും. ശേഷം തങ്ങളുടെ സ്ഥലത്തെത്തിച്ച് പെണ്‍വാണിഭത്തിന് ഇരകളാക്കും. ഇതാണ് ഇവരുടെ രീതിയെന്ന് സൈബര്‍ സെല്‍ എസ്പി ശൈലേന്ദ്ര ചൗഹാന്‍ പറയുന്നു.

ഒൻപത് പേർ പിടിയിൽ

ബിജെപി നേതാവ് അടക്കം ഒന്‍പത് പേരടങ്ങുന്നതാണ് ഈ പെണ്‍വാണിഭ സംഘം. വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും തൊഴില്‍രഹിതരായ പെണ്‍കുട്ടികളെയാണ് ഈ സംഘം പ്രധാനമായും ഉന്നമിട്ടിരുന്നതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഉന്നതരെ സംശയിക്കുന്നു

സംഘത്തില്‍ നിന്നും നിരവധി ഫോണ്‍നമ്പറുകള്‍ അടങ്ങിയ ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെ നമ്പറുകള്‍ പരിശോധിച്ച് വരികയാണ്. പെണ്‍കുട്ടികളുടെ നമ്പറുകള്‍ക്കൊപ്പം ഉന്നതരുടെ വിവരങ്ങളും ഡയറിയിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പാർട്ടി പുറത്താക്കി

പെണ്‍വാണിഭ സംഘവുമായി ഉന്നതര്‍ക്ക് ബന്ധമുണ്ടോയെന്ന വിവരം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ നീരജ് ശാക്യയ്ക്ക് പാര്‍ട്ടിയുമായുള്ള ബന്ധം ബിജെപി നിഷേധിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പരന്നതോടെ ഇയാളെ പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.

English summary
BJP leader running sex racket in Bhopal arrested and sacked from party
Please Wait while comments are loading...