'എന്റെ മുഖ്യമന്ത്രി എനിക്കായി നിലകൊള്ളുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'; സ്റ്റാലിനോട് ഖുശ്ബു
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ചോദ്യങ്ങളുമായി ബിജെപി നേതാവ് ഖുശ്ബു. ഡിഎംകെ പാര്‍ട്ടി പ്രവര്‍ത്തകന്‍ തനിക്ക് നേരെ നടത്തിയ പരമാര്‍ശത്തിന് പിന്നാലെയാണ് സ്റ്റാലിനോട് ചോദ്യങ്ങളുമായി ഖുശ്ബു രംഗത്തുവന്നത്. തന്റെ മുഖ്യമന്ത്രി തന്നോടൊപ്പം നിലകൊള്ളണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തതെന്നും ഖുശ്ബു ചോദിച്ചു.
'എന്റെ മുഖ്യമന്ത്രി (എം.കെ. സ്റ്റാലിന്‍) എനിക്കായി നിലകൊള്ളുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്?' എന്നാണ് ഖുശ്ബു ചോദിച്ചത്. ഡിഎംകെ പ്രവര്‍ത്തകന്‍ സൈദായ് സിദ്ദിഖ് ഖുശ്ബുവിനെതിരെ നടത്തിയ പരാമര്‍ശം വിവാദത്തില്‍ ആയിരിക്കുമ്പോഴാണ് പ്രതികരണവുമായി ഖുശ്ബു രംഗത്തുവന്നത്. നേതാവിനെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുന്നതായി ബിജെപി നേതാവ് പറഞ്ഞു. 'എവിടെ വരെ പോകേണ്ടിവന്നാലും ഞാന്‍ പോകും. പരാതി നല്‍കുകയും എന്റെ മാനത്തിനും ബഹുമാനത്തിനും വേണ്ടി പോരാടുകയും ചെയ്യും,' അവര്‍ പറഞ്ഞു.

അതേസമയം, ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ലൈംഗിക പരാമര്‍ശത്തെക്കുറിച്ച് ഖുശ്്ബിനോട് ചോദ്യങ്ങള്‍ ഉയര്‍ന്നു. സുപ്രിയ സുലെയ്‌ക്കെതിരെ മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ നടത്തിയ പരമാര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. രാഷ്ട്രീയം അവസാനിപ്പിച്ച് അടുക്കളയില്‍ പോകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ താന്‍ സുപ്രിയയ്ക്ക് വേണ്ടി നിലകൊണ്ടിരുന്നുവെന്നാണ് ഖുശ്ബു പറഞ്ഞത്. 'ഞാന്‍ സുപ്രിയക്ക് വേണ്ടി നിലകൊണ്ടിരുന്നു, എന്നാല്‍ സ്ത്രീവിരുദ്ധ പരാമര്‍ശവും ഡിഎംകെ നേതാവ് ഒരു പൊതുവേദിയില്‍ നടത്തിയ പരാമര്‍ശവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഖുശ്ബു സുന്ദറിനെ എളുപ്പത്തില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അവന്‍ എന്നെ വേശ്യയെന്ന് വിളിച്ചു,' അവര്‍ പറഞ്ഞു. പറഞ്ഞു.

"എന്റെ മുഖ്യമന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത് എന്റെ പാർട്ടിയിൽ നിന്ന് ആരെങ്കിലും ഇങ്ങനെ സംസാരിച്ചിരുന്നെങ്കിൽ എന്റെ മുഖ്യമന്ത്രി ഇനിയും മിണ്ടാതിരിക്കുമോ?" അവർ പറഞ്ഞു. ഡിഎംകെ നേതാവിന്റെ പരാമർശം വ്യക്തിപരമായിട്ടാണ് ബാധിച്ചതെന്ന് അവർ പറഞ്ഞു. "ഈ മനുഷ്യൻ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയി, 22 ഉം 19 ഉം വയസ്സുള്ള എന്റെ പെൺമക്കൾ എന്നെ ചോദ്യം ചെയ്യും. എന്റെ പെൺമക്കൾക്ക് ഒരു മാതൃകയാകാൻ ഞാൻ ആഗ്രഹിക്കുന്നു," അവർ പറഞ്ഞു.

തമിഴ്‌നാട്ടിലെ നടി-രാഷ്ട്രീയ പ്രവർത്തകരെയും മറ്റ് ബിജെപി വനിതാ നേതാക്കളെയും ലക്ഷ്യമിട്ടുള്ള ഡിഎംകെ ഭാരവാഹിയുടെ പരാമർശത്തിൽ ഡിഎംകെ വനിതാ വിഭാഗം സെക്രട്ടറിയും പാർട്ടിയുടെ എംപിയുമായ കനിമൊഴി ഖുശ്ബുവിനോട് മാപ്പ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പരാമർശം.












Click it and Unblock the Notifications