Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡില്‍ ബിജെപി പിളര്‍ത്താനൊരുങ്ങി കോണ്‍ഗ്രസ്, വിമതര്‍ തിരിച്ചുവരുന്നു, ഭരണം പിടിക്കും?

ദില്ലി: ഉത്തരാഖണ്ഡില്‍ ബിജെപിയില്‍ കലാപം രൂക്ഷം. നിരവധി നേതാക്കളാണ് പാര്‍ട്ടി വിടാനായി ഒരുങ്ങി നില്‍ക്കുന്നത്. ബിജെപിക്ക് ഉത്തരാഖണ്ഡില്‍ ഭാവിയില്ലെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കുക വലിയ പ്രതിസന്ധിയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി പല നേതാക്കളും ബന്ധപ്പെട്ട് നില്‍ക്കുകയാണ്. മൂന്ന് മുഖ്യമന്ത്രിമാര്‍ അടക്കം വന്നത് ഉത്തരാഖണ്ഡ് ബിജെപിയെ വന്‍ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. അതേസമയം വിമതരില്‍ പലരും എംഎല്‍എമാരാണ് എന്നാണ് സൂചന. മന്ത്രിമാരും ഇക്കൂട്ടത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. പലരുമായി നിലവില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അമിത ഇടപെടലാണ് പാര്‍ട്ടിയുടെ ജനപ്രീതി തീര്‍ത്തും നഷ്ടപ്പെടുത്തിയത്. കുംഭമേള നടത്തിയത് അടക്കം ബിജെപിയെ വിവാദത്തിലാക്കിയിരിക്കുകയാണ്. ഇതാണ് പലരെയും മറുകണ്ടം ചാടാന്‍ പ്രേരിപ്പിക്കുന്നു. ബിജെപിയിലെ പ്രതിസന്ധി കടുത്ത സാഹചര്യത്തില്‍ പല നേതാക്കളും ഹരീഷ് റാവത്തിനെ അടക്കം സമീപിച്ചിരിക്കുകയാണ്. എന്നാല് തല്‍ക്കാലം കാത്തിരുന്ന് കാണാനാണ് നീക്കം. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഉറപ്പായും ഭരണം പിടിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം സര്‍വകാല തോല്‍വിയാണ് ബിജെപിയെ കാത്തിരിക്കുന്നത്.

2

കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍ കമ്മിറ്റിയെ ഉത്തരാഖണ്ഡില്‍ നയിക്കുന്നത് ഹരീഷ് റാവത്താണ്. പലരും സമീപിച്ചിട്ടുണ്ടെന്ന് റാവത്ത് വെളിപ്പെടുത്തി. എന്നാല്‍ ബിജെപി വിമതരെ സ്വീകരിക്കുന്ന കാര്യത്തില്‍ തിരക്കില്ല. പലരുമായി ബന്ധപ്പെടുന്നുണ്ട്. അന്തിമ തീരുമാനം കൃത്യമായ സമയത്ത് തന്നെയുണ്ടാവുമെന്നും റാവത്ത് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി പോയവരാണ് മടങ്ങി വരുന്നത്. അതോടൊപ്പം ബിജെപിയില്‍ നിന്ന് ചില എംഎല്‍എമാരടക്കമുള്ളവര്‍ പാര്‍ട്ടി വിടാനും ഒരുങ്ങുകയാണ്. പാര്‍ട്ടിക്ക് നേട്ടമുണ്ടാവുമെന്ന് കരുതുന്നവരെ മാത്രമേ തിരിച്ചെടുക്കൂ എന്ന നിലപാടിലാണ് റാവത്ത്. തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുന്നവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

3

മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയാണ് കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുങ്ങുന്നത്. ഇത് റാവത്തിന്റെ മികവ് കൂടിയാണ്. മുന്‍ മന്ത്രിമാരായ ഹരക് സിംഗ് റാവത്ത്, സത്പാല്‍ മഹാരാജ്, യശ്പാല്‍ ആര്യ, എന്നിവരും മടങ്ങിവന്നേക്കും. ഇവരെല്ലാം കോണ്‍ഗ്രസ് വിട്ടവരാണ്. ഇതില്‍ പലരും പുഷ്‌കര്‍ സിംഗ് ധാമി പുതിയ മുഖ്യമന്ത്രിയായതില്‍ കലിപ്പിലാണ്. മൂന്ന് മുഖ്യമന്ത്രിമാരാണ് അടുത്തിടെ ബിജെപിയില്‍ നിന്ന് ഉണ്ടായത്. ഭരണ സ്ഥിരത ഉത്തരാഖണ്ഡില്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് പ്രചാരണം. ഒപ്പം ബിജെപിയിലെ തമ്മിലടിയും കൂടിയായപ്പോള്‍ ജനങ്ങളെ കൈവിട്ട അവസ്ഥയാണ്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഉത്തരാഖണ്ഡില്‍ ശക്തമാണ്. ജനങ്ങള്‍ അനുഭവിക്കുന്നതിന് കണക്ക് ചോദിക്കുമെന്നും ഹരീഷ് റാവത്ത് പറയുന്നു.

4

അതേസമയം അതിര്‍സമര്‍ത്ഥന്‍മാരെ ഒപ്പം കൂട്ടാന്‍ താല്‍പര്യമില്ലെന്ന മുന്നറിയിപ്പും ഹരീഷ് റാവത്ത് നല്‍കുന്നുണ്ട്. നേരത്തെ പുഷ്‌കര്‍ സിംഗ് ധാമിയെ മുഖ്യമന്ത്രിയാക്കിപ്പോള്‍ സത്പാല്‍ മഹാരാജും ഹരക് സിംഗും കടുത്ത രോഷത്തിലായിരുന്നു. ഇവര്‍ പരസ്യമായി യോഗം ചേര്‍ന്നിരുന്നു. സീനിയര്‍ നേതാക്കള്‍ ഇടപെട്ടാണ് പ്രശ്് നം പരിഹരിച്ചത്. ബിജെപിയില്‍ നിന്ന് വരുന്നവര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി. എന്നാല്‍ ഒരു നേതാവ് പോലും പോകില്ലെന്നാണ് ബിജെപിയുടെ അവകാശവാദം. കോണ്‍ഗ്രസ് തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള പാര്‍ട്ടിയിലേക്ക് ആരെങ്കിലും പോകുമോ? ഉത്തരാഖണ്ഡില്‍ 70ല്‍ 60 സീറ്റും നേടി ബിജെപി അധികാരത്തില്‍ തുടരുമെന്നും പാര്‍ട്ടി വക്താവ് വിപിന്‍ കൈന്തോള പറഞ്ഞു.

Recommended Video

cmsvideo
    What is Electoral bond? Why is the electoral bond scheme being opposed by transparency activists?
    5

    ബിജെപിയില്‍ മുഖ്യമന്ത്രിമാരുടെ നീണ്ട നിര തന്നെയുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. ത്രിവേന്ദ്ര റാവത്ത്, തിരാത് സിംഗ് റാവത്ത് എന്നിവര്‍ക്ക് പുറമേ വിജയ് ബഹുഗുണ, രമേശ് പൊഖ്രിയാല്‍ നിഷാങ്ക് എന്നിവരും മുഖ്യമന്ത്രി പദത്തില്‍ നോട്ടമിട്ടവരാണ്. 2022ല്‍ അഞ്ച് പേരാണ് മുഖ്യമന്ത്രി പദത്തില്‍ നോട്ടമിട്ട് നില്‍ക്കുന്നത്. ഇവര്‍ പരസ്പരം കാലുവാരിയാല്‍ തന്നെ ബിജെപി തരിപ്പണാകും. എന്നാല്‍ ബഹുഗുണ ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുകയാണ്. സത്പാല്‍ മഹാരാജും യശ്പാല്‍ ആര്യയും മുഖ്യമന്ത്രി മോഹമുള്ളവരാണ്. എന്നാല്‍ ഹരീഷ് റാവത്തിനെ പോലൊരു ജനപ്രിയ നേതാവ് ബിജെപി നിരയിലില്ല. കോണ്‍ഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് ജനങ്ങള്‍ ഉറച്ച് നില്‍ക്കാനാണ് സാധ്യത.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+