കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ അവിശ്വാസ പ്രമേയവുമായി ബിജെപി....സര്‍ക്കാര്‍ അധിക കാലം നില്‍ക്കില്ലെന്ന് വസുന്ധര!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി ബിജെപി. അപ്രതീക്ഷിത നീക്കമാണ്. സച്ചിന്‍ പൈലറ്റ് നിര്‍ത്തിയതോടെ ബിജെപി വിശ്വാസ വോട്ട് വേണ്ടെന്ന നിലപാടിലായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി ശക്തി കാണിക്കാനാണ് ബിജെപിയുടെ നീക്കം. വസുന്ധര രാജ ബിജെപിയുടെ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്തതും വലിയ നീക്കമായിരുന്നു. രാജസ്ഥാനിലെ പ്രതിസന്ധിയില്‍ നിന്ന് വിട്ടുനിന്നിരുന്ന വസുന്ധര സംസ്ഥാനത്ത് സജീവമാകുന്നു എന്നാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ അധിക കാലം നില്‍ക്കാന്‍ പോകുന്നില്ലെന്നും അവര്‍ പ്രതികരിച്ചു.

1

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam

നാളെ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപിയുടെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം ചന്ദ് കത്താരിയ പറഞ്ഞു. അതേസമയം നാളെ നിയമസഭാ സെഷന്‍ ആരംഭിക്കുകയാണ്്. സംസ്ഥാനത്ത് കോവിഡ് കേസുകല്‍ കുതിച്ചുയരുകയാണ്. ക്രമസമാധാന നില തകര്‍ന്ന് തരിപ്പണമായി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ അറസ്റ്റിലായവരെ ബിജെപിയുമായി ബന്ധപ്പെടുത്താനാണ് മറ്റൊരു ശ്രമം. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം അവിശ്വാസ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കത്താരിയ പറഞ്ഞു.

കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചെങ്കിലും, അങ്ങനെയല്ല കാര്യങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. രണ്ട് പേരും രണ്ടിടത്തേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക പാര്‍ട്ടിയും യോഗം ചേര്‍ന്നെന്നും ബിജെപിയുടെ 74 എംഎല്‍എമാരും യോഗത്തിനെത്തിയതായും, ഒപ്പം കേന്ദ്ര മന്ത്രി നരേന്ദ്ര തോമറും ഉണ്ടായിരുന്നുവെന്ന് പൂനിയ പറഞ്ഞു. വൈരുധ്യങ്ങള്‍ നിറഞ്ഞ സര്‍ക്കാരാണ് അശോക് ഗെലോട്ടിന്റേതെന്ന് പൂനിയ ആരോപിച്ചു.

അതേസമയം വസുന്ധര രാജ തന്നെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത് ബിജെപിക്ക് വലിയ ബൂസ്റ്റിംഗാണ് നല്‍ുകന്നത്. ഈ സര്‍ക്കാര്‍ അധിക കാലം അധികാരത്തില്‍ തുടരില്ലെന്ന് അവര്‍ തുറന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനോട് മാപ്പുചോദിക്കുന്നുവെന്നും അശോക് ഗെലോട്ട് പറഞ്ഞു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനെതിരെ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഗെലോട്ട് പറഞ്ഞു.

English summary
bjp moves no confidence motion against rajasthan government, vasundhara raje responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X