കര്‍ഷക സമരത്തെ തള്ളി ജാവദേക്കര്‍, മറുവശത്ത് ചര്‍ച്ചയും, ബിജെപിയുടെ നീക്കത്തില്‍ സംശയം!
ദില്ലി: കര്‍ഷക സമരം ന്യായമല്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യ തലസ്ഥാനത്ത് അടക്കം വമ്പന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസിനെതിരെയും മന്ത്രി രംഗത്തെത്തി. കോണ്‍ഗ്രസ് കപടവേഷക്കാരാണ്. കേന്ദ്ര സര്‍ക്കാരായത് കൊണ്ടാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴാണ് കോണ്‍ട്രാക്ട് ഫാമിംഗ് നിയമം കൊണ്ടുവന്നത്. അവര്‍ ഇക്കാര്യത്തില്‍ ആത്മവഞ്ചന നടത്തുകയാണ്. ഒരിക്കലും കര്‍ഷക ഈ നിയമത്തെ കുറിച്ച് ഭയപ്പെടേണ്ടതില്ല. താങ്ങുവില ഒരിക്കലും ഒഴിവാക്കില്ല. അത് തുടരുമെന്നും ജാവദേക്കര്‍ വ്യക്തമാക്കി.

അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആറാം റൗണ്ട് ചര്‍ച്ചകള്‍ നാളെ നടക്കാനിരിക്കെയാണ് കര്‍ഷകരെ അമിത് ഷാ തന്നെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അമിത് ഷാ ചര്‍ച്ചകള്‍ക്കായി വിളിച്ച കാര്യം കര്‍ഷക നേതാവ് രാകേഷ് തിക്കായിത്ത് സ്ഥിരീകരിച്ചു. രാത്രി ഏഴ് മണിയോടെ ചര്‍ച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലി ഹൈവേകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷക ഗ്രൂപ്പുകളും അമിത് ഷായെ കണ്ട് സംസാരിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ പ്രതിരോധത്തിനായി രംഗത്തെത്തിയിരിക്കുന്നത്.
പക്ഷേ ബിജെപിയുടെ നീക്കം വലിയ സംശയത്തിനിടയാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് നിരവധി ട്രോളുകളാണ് വരുന്നത്. ഇതിനായി പ്രത്യേകം ഗ്രൂപ്പുകളും ബിജെപി ഐടി സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഒരേസമയം കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും, മറുവശത്ത് കര്‍ഷകരെ വിമര്‍ശിക്കുകയും ചെയ്യുന്നത് ബിജെപിയുടെ ഇരട്ടത്താപ്പായി കാണുന്നുണ്ട്. നേരത്തെ കര്‍ഷകരല്ല ഇവര്‍ ഖലിസ്താന്‍ തീവ്രവാദികളെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ആരോപിച്ചത്. ഇതാണ് ബിജെപിയുടെ നീക്കത്തില്‍ സംശയം തോന്നുന്നത്.
Recommended Video
കര്‍ഷകരുമായുള്ള എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കുമെന്ന് ജാവദേക്കര്‍ വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് കര്‍ഷക സമരത്തെ രാഷ്ട്രീയമായി മുതലെടുക്കുകയാണെന്ന് ജാവദേക്കര്‍ പറയുന്നു. അതേസമയം കര്‍ഷക സമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ചത് ബിജെപിക്ക് കടുത്ത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ഇവരെ പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും നാളെ രാഷ്ട്രപതിയെ കാണാന്‍ ഇരിക്കുകയാണ്.












Click it and Unblock the Notifications