കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയുടെ ബംഗ്ലാവ് പൊളിക്കുന്നു; എന്റെ ശത്രുക്കള്‍... മുംബൈ പാക് അധീന കശ്മീരായി എന്ന് നടി

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം പൊളിക്കാന്‍ തുടങ്ങി. മുംബൈ കോര്‍പറേഷന്റെ നിര്‍ദേശ പ്രകാരമാണ് പൊളിച്ചുനീക്കല്‍ നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി നടി രംഗത്തുവന്നു. എനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും മുംബൈ ഇപ്പോള്‍ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീര്‍ ആയെന്ന് തന്റെ ശത്രുക്കള്‍ തെളിക്കുകയാണെന്നും കങ്കണ പറഞ്ഞു.

Recommended Video

cmsvideo
BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam

മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാരും കങ്കണ റണൗട്ടും തമ്മില്‍ ദിവസങ്ങളായി തുടരുന്ന വാക് പോരിനിടെയാണ് നടിയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം പൊളിച്ചുനീക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 വിവാദ ബംഗ്ലാവ്

വിവാദ ബംഗ്ലാവ്

ബംഗ്ലാവിലെ അനധികൃത നിര്‍മാണം നടന്ന ഭാഗങ്ങള്‍ പൊളിച്ചുനീക്കുമെന്ന് കോര്‍പറേഷന്‍ നടിക്ക് നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പൊളിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. ബാന്ദ്രയിലെ പാലി ഹില്‍സിലുള്ള നര്‍ഗീസ് ദത്ത് റോഡിലാണ് കങ്കണയുടെ വിവാദമായ ബംഗ്ലാവ്.

കങ്കണയുടെ ഓഫീസ്

കങ്കണയുടെ ഓഫീസ്

ബംഗ്ലാവിന്റെ കവാടത്തില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചിരുന്നു. ബംഗ്ലാവിന്റെ ഒരു ഭാഗത്താണ് കങ്കണയുടെ മണികര്‍മിക ഫിലിംസ് പ്രവൈറ്റ് ലിമിറ്റഡ് എന്ന നിര്‍മാണ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് അനധികൃത നിര്‍മാണം നടന്നുവെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയത്.

കങ്കണ മുംബൈയിലേക്ക്

കങ്കണ മുംബൈയിലേക്ക്

ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് കങ്കണ റണൗട്ട്. ഇതുവരെ അവര്‍ ഹിമാചലിലായിരുന്നു. മുംബൈയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ്ഉദ്യോഗസ്ഥരുടെ നടപടികള്‍. പാകിസ്താന്‍ എന്ന് സൂചിപ്പിച്ചാണ് കങ്കണ വിഷയം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിക്കുന്ന ചിത്രങ്ങള്‍ അവര്‍ പങ്കുവച്ചിട്ടുണ്ട്.

വിവാദം കത്തിയത് ഇങ്ങനെ

വിവാദം കത്തിയത് ഇങ്ങനെ

മുംബൈയെ പാകിസ്താന്‍ അധീന കശ്മീര്‍ എന്ന് കങ്കണ വിശേഷിപ്പിച്ചതാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ബംഗ്ലാവിന്റെ ഭാഗങ്ങള്‍ പൊളിക്കുന്നതിനെതിരെ കങ്കണയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദീഖി കോര്‍പറേഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് തള്ളുകയായിരുന്നു ഭരണകൂടം.

കങ്കണ ഹൈക്കോടതിയില്‍

കങ്കണ ഹൈക്കോടതിയില്‍

നിര്‍മാണം നിയമവിരുദ്ധമാണ് എന്ന് തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിന് ശേഷവും ജോലികള്‍ തുടര്‍ന്നു. ഇതാണ് തിടുക്കത്തില്‍ പൊളിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൊഹാലി വിമാനത്താവളത്തില്‍ നിന്ന് കങ്കണ മുംബൈലേക്ക് പുറപ്പെട്ടിട്ടുണ്ട്. കോര്‍പറേഷന്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് എസ് കത്താവാല ഹര്‍ജി ഉടന്‍ പരിഗണിക്കും.

കങ്കണക്കെതിരെ നടപടി

കങ്കണക്കെതിരെ നടപടി

അനധികൃതര്‍ നിര്‍മാണം തെറ്റാണ്. അത് പൊളിക്കല്‍ നിയമപരവുമാണ്. കങ്കണക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാം നിയമപരമായി മാത്രമേ നടക്കാന്‍ അനുവദിക്കൂ. പൊളിച്ചു കഴിഞ്ഞ ശേഷമായിരിക്കും കങ്കണക്കെതിരെ നിയമപരമായി നീങ്ങുക എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫാഷിസ്റ്റ് നടപടി

ഫാഷിസ്റ്റ് നടപടി

കങ്കണയുടെ അഭിഭാഷകന്‍ ബംഗ്ലാവിലെത്തിയിട്ടുണ്ട്. കോര്‍പറേഷന്റെത് ഫാഷിസ്റ്റ് നടപടിയാണെന്ന് കങ്കണ വീണ്ടും ട്വീറ്റ് ചെയ്തു. കൊറോണ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം വിവാദങ്ങള്‍ക്കുള്ള സമയമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ പറഞ്ഞു. ഉച്ചയോടെ കങ്കണയുടെ ഓഫീസ് പൂര്‍ണമായും പൊളിച്ചുനീക്കി.

ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?

'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി

English summary
BMC starts demolition at Actress Kangana Ranaut's house; Her Says that My Mumbai Is PoK Now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X