കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് നടിക്കെതിരെ പാകിസ്താനില്‍ ജനരോഷം, എന്താണ് കാരണം?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ബോളിവുഡ് സുന്ദരി നര്‍ഗീസ് ഫക്രിക്കെതിരെ അയല്‍രാജ്യമായ പാകിസ്താനില്‍ ജനരോഷം. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ആളുകള്‍ നടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പാകിസ്താനി ഉര്‍ദു ദിനപ്പത്രമായ ജാങിന്റെ ഒന്നാം പേജില്‍ അച്ചടിച്ചുവന്ന ഒരു പരസ്യമാണ് ആളുകളുടെ എതിര്‍പ്പിന് കാരണമായത്.

അസംബന്ധം എന്ന് പറഞ്ഞാണ് ആളുകള്‍ ട്വിറ്ററില്‍ തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചുവന്ന ഉടുപ്പിട്ട് ഫക്രി കമിഴ്ന്ന് കിടക്കുന്ന പോസിലാണ് പരസ്യം. കയ്യില്‍ ഒരു മൊബൈല്‍ ഫോണും കാണാം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പേജില്‍ ഫക്രി മാത്രമേ കളര്‍ഫുള്‍ ആയിട്ടുള്ളൂ, അതും കടുംചുവപ്പ് നിറത്തില്‍.+

അന്‍സാര്‍ അബ്ബാസി

അന്‍സാര്‍ അബ്ബാസി

പാകിസ്താനിലെ പ്രശസ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ അന്‍സാര്‍ അബ്ബാസിയാണ് പരസ്യത്തിനെതിരെ ആദ്യം രംഗത്ത് വന്നത്. ഒന്നാം പേജിലെ ഈ അസംബന്ധ പരസ്യത്തിനെതിരെ താന്‍ പ്രതിഷേധിക്കുന്നു എന്നായിരുന്നു അന്‍സാര്‍ അബ്ബാസിയുടെ ട്വീറ്റ്.

നടിയുടെ അഴകളവുകള്‍

നടിയുടെ അഴകളവുകള്‍

നര്‍ഗീസ് ഫക്രിയുടെ ശരീര വടിവ് ത്രീജി ഫോണുമായോ അതിന്റെ ചീപ്പ് പ്രൈസുമായോ ഒരുതരത്തിലും ബന്ധമില്ല എന്ന് കാണിച്ച് പലരും അന്‍സാര്‍ അബ്ബാസിയെ പിന്തുണച്ച് രംഗത്തെത്തി.

എന്തിനാണീ പടം

എന്തിനാണീ പടം

നര്‍ഗീസ് ഫക്രിയുടെ ചിത്രം ഈ രീതിയില്‍ കൊടുത്ത് പത്രം എന്തിനാണ് വൃത്തികെട്ടതാക്കിയത് - ട്വിറ്ററില്‍ ഒരാളുടെ ചോദ്യം ഇങ്ങനെ

സണ്ണി ലിയോണും വരുമോ

സണ്ണി ലിയോണും വരുമോ

ഇന്ന് അവര്‍ നര്‍ഗീസ് ഫക്രിയുടെ പടം കൊടുത്തു. നാളെ സണ്ണി ലിയോണിന്റെ പടം കൊടുക്കുമോ - മറ്റൊരാളുടെ സംശയം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Bollywood actress Nargis Fakhri has stokes up controversy with her new advertisement. Reportedly Fakhri's ad on the front page of leading Pakistani Urdu newspaper Jang is inviting her ire of Twitterati.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X