ബ്രിട്ടനും അമേരിക്കയും ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ചു, വാക്‌സിന്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കും
ദില്ലി: ഇന്ത്യയില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സഹായ ഹസ്തങ്ങളുമായി ബ്രിട്ടനും അമേരിക്കയും. ബ്രിട്ടന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കും. അതേസമയം വാക്‌സിന്‍ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യക്ക് നല്‍കാമെന്ന് യുഎസ്സും അറിയിച്ചു. ഒപ്പം മെഡിക്കല്‍ ഉപകരണങ്ങളും നല്‍കും. ബ്രിട്ടന്‍ 600 മെഡിക്കല്‍ ഉപകരണങ്ങളാണ് നല്‍കുക. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഇക്കൂട്ടത്തിലുണ്ടാവും. രണ്ടാം തരംഗത്തില്‍ ഇന്ത്യ വല്ലാതെ പ്രതിസന്ധിയിലാണെന്ന് ബ്രിട്ടന്‍ വിലയിരുത്തുന്നു.

ബ്രിട്ടനില്‍ ആവശ്യത്തിലധികം ഉപകരണങ്ങള്‍ ഉണ്ട്. ഇന്ത്യയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇത് നല്‍കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബ്രിട്ടനില്‍ നിന്നുള്ള ആദ്യ ഷിപ്പ്‌മെന്റ് ചൊവ്വാഴ്ച്ച ഇന്ത്യയിലെത്തും. ബാക്കിയുള്ളത് ഈ ആഴ്ച്ച തന്നെ വരും. 495 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളാണ് മൊത്തത്തില്‍ എത്തുന്നത്. 120 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററുകളും 20 മാനുവല്‍ വെന്റിലേറ്ററുകളും എത്തും. അതേസമയം ഇന്ത്യ വളരെ സുപ്രധാനപ്പെട്ട പങ്കാളിയാണെന്നും, അവിടെ നിന്നുള്ള കാഴ്ച്ചകള്‍ ഹൃദയഭേദകമാണെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യക്ക് വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കില്ലെന്ന തീരുമാനമാണ് യുഎസ് മാറ്റിയത്. ഇന്ത്യയെ സഹായിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജത് ഡോവലുമായി അദ്ദേഹം സംസാരിച്ചു. സെറിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളാണ് അമേരിക്ക നല്‍കുക. റാപ്പിഡ് ഡയഗനോസ്റ്റിക് ടെസ്റ്റ് കിറ്റുകളും വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും ഇന്ത്യക്ക് നല്‍കുമെന്ന് സള്ളിവന്‍ അറിയിച്ചു.
Recommended Video
ഇന്ത്യക്ക് വാക്‌സിന്‍ നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണെന്ന കാര്യം യുഎസ്സിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടുന്നതില്‍ യുഎസ് ആശങ്ക അറിയിച്ചിട്ടുണ്ട്. ഓക്‌സിജന്‍ ഉല്‍പ്പാദനത്തിന് ആവശ്യമായ കാര്യങ്ങള്‍ ഇന്ത്യക്ക് അടിയന്തരമായി ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്ന് യുഎസ് വ്യക്തമാക്കി. നേരത്തെ അമേരിക്കക്കാര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നതെന്ന് യുഎസ് പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് അത് കഴിഞ്ഞ് മാത്രമേ നല്‍കൂ എന്നായിരുന്നു യുഎസ്സിന്റെ നിലപാട്. നിയന്ത്രണം പാടില്ലെന്ന് നേരത്തെ ഇന്ത്യ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications