കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരിൽ അടുത്ത 48 മണിക്കൂറിൽ ബ്രോഡ്ബാൻഡ് പുനഃസ്ഥാപിക്കും: നീക്കം സുപ്രീം കോടതി നിർദേശത്തോടെ!!

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ ഘട്ടംഘട്ടമായി ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സർവീസ് പുനഃസ്ഥാപിക്കും. ആദ്യഘട്ടത്തിൽ സെൻട്രൽ കശ്മീരിലായിരിക്കും ബ്രോഡ് ബാൻഡ് കണക്ഷനുകൾ പുനഃസ്ഥാപിക്കുക. ദക്ഷിണ കശ്മീരിലാണ് ഏറ്റവും ഒടുവിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുകയെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സെൽഫോൺ ഇന്റർനെറ്റ് സർവീസ് പുനഃസ്ഥാപിക്കുന്നത്.

പ്ലാസ്റ്റിക് നിരോധനം: പിഴ ഈടാക്കുന്നത് ബുധനാഴ്ച മുതൽ, ആദ്യ നിയമലംഘനത്തിന് പിഴ 1000 രൂപ!! പ്ലാസ്റ്റിക് നിരോധനം: പിഴ ഈടാക്കുന്നത് ബുധനാഴ്ച മുതൽ, ആദ്യ നിയമലംഘനത്തിന് പിഴ 1000 രൂപ!!

ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായാണ് ഇന്റർനെറ്റ് വിഛേദിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയായിരുന്നു.

jk-1579025675

ജമ്മു കശ്മീരിൽ തുടരുന്ന നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിച്ച സുപ്രീം കോടതി നിയന്ത്രണങ്ങൾ പുനപരിശോധിക്കാൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ബ്രോഡ്ബ്രാൻഡ് സർവീസ് പുനഃസ്ഥാപിക്കുന്നത്. അധികാരം ഉപയോഗിച്ച് സഞ്ചാര സ്വാതന്ത്ര്യം, ഇന്റർനെറ്റ്, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) (എ)യുടെ സുപ്രധാന ഭാഗമാണ് ഇന്റർനെറ്റ് മുഖേനയുള്ള ആവിഷ്കാര സ്വാതന്ത്യം. സർക്കാർ തീരുമാനത്തിനെതിരായ വിമത ശബ്ദങ്ങൾ ഇന്റർനെറ്റ് നിരോധനത്തിനുള്ള കാരണമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ജസ്റ്റിസ് എൻവി രമണ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് കശ്മീരിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച ഹർജി പരിഗണിച്ചത്.

കശ്മീരിൽ തുടർച്ചയായി നിരോധനാജ്ഞ പുറപ്പെടുവിച്ച നടപടിയെയും കോടതി വിമർശിച്ചിരുന്നു. ജമ്മു കശ്മീരിലെ പൊതുപരിപാടികൾ നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു വ്യാപകമായി നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നിരോധനാജ്ഞ വ്യത്യസ്ത അഭിപ്രായങ്ങളുള്ള ജനങ്ങളെ അടിച്ചമർത്താനുള്ള ആയുധമായി ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

English summary
Broadband Internet In Kashmir To Be Restored, Starting Next 48 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X