അടുത്ത ഇന്ത്യന്‍ പ്രസിഡണ്ട്, പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാറിന് പിന്തുണയുമായി മായാവതി!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 2017 രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മീരാകുമാറിനെ പിന്തുണച്ച് ബിഎസ്പി നേതാവ് മായാവതി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനേക്കാള്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയാണ് മീരാകുമാറെന്നും മായാവതി പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മായാവതി.

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനേക്കാള്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയാണ് മീരാകുമാര്‍ എന്ന് പറഞ്ഞ മായാവതി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മീരാകുമാറിനെ പിന്തുണയ്ക്കുന്നതായും പറഞ്ഞു.

 mayawati

ദില്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുടത്ത യോഗത്തിലാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാറിനെ തിരഞ്ഞെടുത്തത്. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലിയിലെ പാര്‍ലമെന്റ് ഹൗസില്‍ 16 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

എന്‍ഡിഎയുടെ ദളിത് സ്ഥാനാര്‍ത്ഥിയെ ദളിത് കാര്‍ഡുകൊണ്ട് തന്നെ നേരിടുക എന്ന ഉദ്ദേശത്തോടെയാണ് മുന്‍ലോക് സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയായി നിയമിച്ചത്.

English summary
BSP will back 'more capable, popular' Meira Kumar in Presidential poll.
Please Wait while comments are loading...