കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം മന്ത്രിമാർ കഴിവുകെട്ടവരെന്ന് ബിജെപി എംഎൽഎമാർ.. അഴിമതിയും.. പരസ്യപ്രതികരണം ഫേസ്ബുക്കിൽ..

Google Oneindia Malayalam News

ലഖ്നൊ: ലോക്സഭാ- നിയമസഭാ ഉപതിര‍ഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടിയില്‍ വിമര്‍ശനവുമായി ബിജെപി എംഎല്‍എമാര്‍. ഉത്തര്‍പ്രദേശിലെ കൈരാന, നൂര്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണം. അഴിമതിയും കഴിവില്ലാത്ത മന്ത്രിമാരുമാണ് പാര്‍‍ട്ടിയ്ക്ക് ഉത്തര്‍പ്രദേശിലേറ്റ തിരിച്ചടിക്ക് പിന്നിലെന്നാണ് രണ്ട് ബിജെപി എംഎല്‍മാര്‍ ആരോപിക്കുന്നത്. ഭാവിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പാര്‍ട്ടി അഴിമതിക്കെതിരെയും കഴിവില്ലാത്ത മന്ത്രിമാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

യുപിയിലെ ഹര്‍ദോയിയിലെ ഗോപമാവുവില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശ്യാം പ്രകാശാണ് തോല്‍വിയില്‍ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കവിതയിലാണ് വിമര്‍ശനം. ആദ്യം നമ്മളെ ഗൊരഖ്പൂരും ഫുല്‍പൂരും സങ്കടപ്പെടുത്തി ഇപ്പോള്‍ കൈരാനയും നൂര്‍പൂരും സങ്കടപ്പെടുത്തിയെന്നും എംഎല്‍എ കവിതയില്‍ കുറിക്കുന്നു.

 അഴിമതിയില്‍ മുങ്ങിയെന്ന്

അഴിമതിയില്‍ മുങ്ങിയെന്ന്

മോദിയുടെ പേരില്‍ അധികാരത്തിലെത്തിയെങ്കിലും ബിജെപിക്ക് ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ നിയന്ത്രണം ആര്‍എസ്എസിന്റെ കയ്യിലാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിസ്സഹായനാണെന്നും എംഎഎല്‍എ കൂട്ടിച്ചേര്‍ക്കുന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരും അധികാരികളും അഴിമതി നിറഞ്ഞവരാണെന്നും ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളോട് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും എംഎല്‍എമാര്‍ നിര്‍ദേശിക്കുന്നു.

 മുഖ്യമന്ത്രി ആര്‍എസ്എസിന്റെ കളിപ്പാവ

മുഖ്യമന്ത്രി ആര്‍എസ്എസിന്റെ കളിപ്പാവ

ഉത്തര്‍പ്രദേശില്‍ അനിയന്ത്രിതമായി അഴിമതി വര്‍ധിക്കുന്നതിനാല്‍ പൊതുജന രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉദ്യോഗസ്ഥന്‍ ജനപ്രതിനിധികളുടെ വാക്കുകള്‍ക്ക് വില നല്‍കുന്നില്ലെന്നത് പരസ്യമായിക്കഴിഞ്ഞ സന്ദേശമാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കയ്യിലുണ്ടെന്നും പല എംഎല്‍എമാരും ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും എംഎല്‍എ പറയുന്നു. എന്നാല്‍ യോഗി ആദിത്യനാഥിന് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും എംഎല്‍എ പ്രകാശ് പറയുന്നു. ഇതേ സ്ഥിതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഭാവി ഇരുട്ടിലാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ക്കുന്നു. ഇത് പാര്‍ട്ടി യോഗത്തില്‍ മിക്ക എംഎല്‍എമാരും ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ പരാജയം!!

തിരഞ്ഞെടുപ്പില്‍ പരാജയം!!

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതൃത്വം കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയില്ലെന്നാണ് ബിജെപി എംഎല്‍എ വിലയിരുത്തുന്നത്. പാര്‍ട്ടിയുടെ ഗതിയെക്കുരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെയും അറിയിച്ചിരുന്നുവെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എംഎല്‍എ ചൂണ്ടിക്കാണിക്കുന്നു. ഓരോ തലത്തിലും അഴിമതി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ കര്‍ഷകരും വ്യാപാരികളും അസന്തുഷ്ടരാണെന്നും അഴിമതി അവര്‍ നേരില്‍ കാണുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നു.

 ബിജെപിയെ ഉടച്ചുവാര്‍ക്കും?

ബിജെപിയെ ഉടച്ചുവാര്‍ക്കും?


യുപിയിലെ ബള്ളിയ ജില്ലയിലെ ബെരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിംഗാണ് യുപിയിലെ ബിജെപിയുടെ പോക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്. അടുത്ത തിര‍ഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കണമെങ്കില്‍ കഴിവില്ലാത്ത മന്ത്രിമാരെ നീക്കി പുതിയ മന്ത്രിമാരെ നിയമിക്കണമെന്നാണ് എംഎല്‍എ ഉന്നയിക്കുന്ന ആവശ്യം. മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തല്‍സ്ഥാനത്തുനിന്ന് നീക്കം പകരം മന്ത്രിമാരെ നിയോഗിക്കണമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു എംഎല്‍എ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഉദ്യോഗസ്ഥരുടെ ആദിപത്യം ഒരാളില്‍ ഒതുങ്ങിക്കിടക്കേണ്ടതല്ല, അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവര്‍ക്ക് ഇതെല്ലാം നിയന്ത്രിക്കാമെന്നും അദ്ദേഹം പറയുന്നു.

 പരസ്യമായ അഴിമതി

പരസ്യമായ അഴിമതി


സംസ്ഥാനത്ത് പരസ്യമായി അഴിമതി നടക്കുകയാണെന്നും ശക്തമായ പിഴ ഒടുക്കിയില്ലെങ്കില്‍ ഇതില്‍ മാറ്റമുണ്ടാകില്ലെന്നും എംഎല്‍എയായ സുരേന്ദ്ര സിംഗ് അഭിപ്രായപ്പെടുന്നു. ജനപ്രതിനിധികള്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രിയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് ബിജെപി യുപി സ്റ്റേറ്റ് സെക്രട്ടറി വിജയ് ബഹാദൂര്‍ പ്രതികരിച്ചു. വിജയത്തെക്കുറിച്ചും പരാജയത്തെക്കുറിച്ചും ബോധ്യമുണ്ടെന്നും ബഹാദൂര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികളുടെ രാഷ്ട്രീയ ഫത് വയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ക്കുന്നു.

English summary
Two bjp MLAs on Friday said the state government needs to take action against “rampant corruption” and “inefficient ministers” to ensure better party performance in future elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X