Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ മഞ്ഞുരുക്കം; സിന്ധുവിന് കൈ കൊടുക്കാന്‍ അമരീന്ദര്‍: സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിനെത്തും

ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രശ്നങ്ങളില്‍ മഞ്ഞുരുകുന്നു. ജൂലൈ 23 ന് പഞ്ചാബ് പിസിസി അധ്യക്ഷനായി നവജോത് സിങ് സിന്ധു ചുമതലേയല്‍ക്കുന്ന പാർട്ടി ചടങ്ങിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പങ്കെടുക്കും. പാര്‍ട്ടിയില്‍ ഏറെ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടായിരുന്നു സിന്ധുവിനെ പിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്.

ഈ തീരുമാനത്തില്‍ അമരീന്ദര്‍ സിംഗിന് കടുത്ത അതൃപ്തിയുള്ളതായും സിന്ധുവിന്‍റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് സിന്ധുവും അമരീന്ദരും കൈകോര്‍ക്കുമെന്ന വിവരം പുറത്ത് വരുന്നത്.

സിന്ധു

സിന്ധുവിന്‍റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എല്ലാ കോൺഗ്രസ് നിയമസഭാംഗങ്ങളെയും പാർലമെന്റ് അംഗങ്ങളെയും മുതിർന്ന പാർട്ടി നേതാക്കളെയും പഞ്ചാബ് ഭവനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് എല്ലാവരുമായി ഒറ്റക്കെട്ടായി മുന്നോട്ട് പോവാന്‍ എഐസിസി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം അമരീന്ദര്‍ യോഗത്തിന് മുമ്പാകെ വെക്കും.

വെള്ളിയാഴ്ച

വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് അമരീന്ദര്‍ സിങ് വിളിച്ച് ചേര്‍ത്ത യോഗം. നേരത്തെ അമരീന്ദര്‍ സിങ്ങിനെതിരെ നടത്തിയ ആരോപണങ്ങളില്‍ സിന്ധു മാപ്പ് പറയണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ സിന്ധു തയ്യാറല്ലെന്ന് സിന്ധു പറഞ്ഞതായുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

പിസിസി

സിന്ധു പിസിസി അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാതെ നവജ്യോത് സിങ് സിദ്ധുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് അമരീന്ദര്‍ സിങ് അറിയിച്ചിരുന്നു. ജുലൈ 21 ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വേണ്ടി അമരീന്ദര്‍ നടത്തിയ യോഗത്തിലേക്ക് നവജ്യോതി സിങിനെ ക്ഷണിച്ചിരുന്നില്ല.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

മാപ്പ് പറയണം

മാപ്പ് പറയാതെ സിന്ധുവുമായി സഹകരണത്തിന് തയ്യാറല്ലെന്ന കാര്യം പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്തിനേയും അമരീന്ദര്‍ സിങ് അയച്ചിരുന്നു. എന്നാല്‍ ഈ വിഷയം പാര്‍ട്ടിക്ക് ഉള്ളില്‍ പറഞ്ഞ് തീര്‍ത്തതായാണ് വിവരം. അതേ തുടര്‍ന്നാണ് സിന്ധുവിന്‍റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അമരീന്ദര്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂലൈ 18 ന്

ജൂലൈ 18 നായിരുന്നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. സംഗത് സിംഗ് ഗിൽസിയാൻ, സുഖ്‌വീന്ദർ സിംഗ് ഡാനി, പവൻ ഗോയൽ, കുൽജിത് സിംഗ് നാഗ്ര എന്നിവരെ നാല് വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. അതേസമയം സിന്ധു ഉൾപ്പെടെ 50 ഓളം നിയമസഭാംഗങ്ങൾ ഒപ്പിട്ട ഒരു ക്ഷണക്കത്ത് നാഗ്രയും ഗിൽ‌സിയനും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+