കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീല്‍സ് ചെയ്യാന്‍ നടുറോഡില്‍ കാര്‍ നിര്‍ത്തി; ഇന്‍സ്റ്റഗ്രാം താരത്തിന് പിന്നീട് സംഭവിച്ചത് കണ്ടോ...

Google Oneindia Malayalam News
reels

ഗാസിയാബാദ്: ടിക് ടോക് നിരോധിച്ചതിന് ശേഷം യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കും ഇടയില്‍ വളരെ പെട്ടെന്നെ ജനപ്രീതിയാര്‍ജ്ജിച്ചതാണ് ഇന്‍സ്റ്റഗ്രാം റീല്‍സ്. ടിക് ടോകിലേത് പോലെ ഇന്‍സ്റ്റഗ്രാം റീല്‍സിലും നിരവധി പേരാണ് ക്രിയേറ്റീവ് ആയിട്ടുള്ള വീഡിയോകള്‍ പങ്ക് വെക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ റീല്‍സ് വീഡിയോകള്‍ അബദ്ധത്തിലും ചെന്ന് കലാശിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നടുറോഡില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിനായി കാര്‍ നിര്‍ത്തിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് വന്‍ പിഴയാണ് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്. ഗാസിയാബാദില്‍ ആണ് സംഭവം. വൈശാലി ചൗധരി ഖുതൈല്‍ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണ് നടുറോഡില്‍ കാര്‍ നിര്‍ത്തി ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്തത്. സ്വിഫ്റ്റ് കാര്‍ റോഡില്‍ നിര്‍ത്തി ചെയ്ത റീല്‍സ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

വന്‍തുക പിഴ

വന്‍തുക പിഴ

Image Credit: Instagram@vaishali chaudhary khutail

ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വൈശാലി ചൗധരി ഖുതൈലിനെ പിഴ ഈടാക്കിയത്. റീല്‍ ഷൂട്ട് ചെയ്യാന്‍ ഹൈവേയില്‍ കാര്‍ നിര്‍ത്തി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഗാസിയാബാദ് പോലീസ് 17,000 രൂപ പിഴയാണ് വൈശാലി ചൗധരി ഖുതൈലിന് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്. വീഡിയോയില്‍ മറ്റ് വാഹനങ്ങള്‍ കടന്ന് പോകുന്നത് വ്യക്തമായി കാണും.

ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇരട്ടി ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും; അതും ഇന്ത്യയിലെ ഈ സംസ്ഥാനത്ത്ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇരട്ടി ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും; അതും ഇന്ത്യയിലെ ഈ സംസ്ഥാനത്ത്

ഇന്‍സ്റ്റഗ്രാം സൂപ്പര്‍സ്റ്റാര്‍

ഇന്‍സ്റ്റഗ്രാം സൂപ്പര്‍സ്റ്റാര്‍

Image Credit: Instagram@vaishali chaudhary khutail

ഹൈവേയില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് വൈശാലി ചൗധരി ഖുതൈല്‍ കാര്‍ നിര്‍ത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ 6,52,000 ഫോളോവേഴ്സുള്ള വൈശാലി ചൗധരി ഖുതൈല്‍ ഉത്തര്‍പ്രദേശിലെ അതിപ്രശസ്തയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറില്‍ ഒരാളാണ്. അതേസമയം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് വാഹന ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് ഗാസിയാബാദ് ട്രാഫിക് പൊലീസ് പറഞ്ഞു.

ലുഡോ കളിച്ച് പ്രണയത്തിലായി; പാകിസ്താന്‍ യുവതിയെ ഇന്ത്യയിലെത്തിച്ച് ഒന്നിച്ച് താമസിപ്പിച്ച് യുവാവ്ലുഡോ കളിച്ച് പ്രണയത്തിലായി; പാകിസ്താന്‍ യുവതിയെ ഇന്ത്യയിലെത്തിച്ച് ഒന്നിച്ച് താമസിപ്പിച്ച് യുവാവ്

പിഴ കൂടാതെ കേസും

പിഴ കൂടാതെ കേസും

Image Credit: Instagram@vaishali chaudhary khutail

വൈശാലി ചൗധരി ഖുതൈലില്‍ നിന്ന് 17,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട് എന്നും ഗാസിയാബാദ് ട്രാഫിക് പൊലീസ് പറഞ്ഞു. സാഹിബാബാദിലാണ് സംഭവം നടന്നതെന്നും ഗാസിയാബാദ് ട്രാഫിക് പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു. താനാ സാഹിബാബാദ് ഏരിയയ്ക്ക് കീഴിലുള്ള എലിവേറ്റഡ് റോഡില്‍ വെച്ച് ആണ് വൈശാലി ചൗധരി ഖുതൈല്‍ റീല്‍സ് ചെയ്തത്. വൈശാലി ചൗധരി ഖുതൈലിന് എതിരെ താനാ സാഹിബാബാദ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ പോകുന്നു, നിര്‍ണായക ഇടപെടലുമായി കേന്ദ്രം, എണ്ണ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശംപെട്രോള്‍, ഡീസല്‍ വില കുറയാന്‍ പോകുന്നു, നിര്‍ണായക ഇടപെടലുമായി കേന്ദ്രം, എണ്ണ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം

കാര്‍ പിടിച്ചെടുത്തു

കാര്‍ പിടിച്ചെടുത്തു

Image Credit: Instagram@vaishali chaudhary khutail

വെശാലി ചൗധരി ഖുതൈലിനെതിരെ കൂടുതല്‍ നിയമനടപടി സ്വീകരിച്ചുവരികയാണ് എന്നും സാഹിബാബാദ് ട്രാഫിക് പൊലീസ് എ സി പി പറഞ്ഞു. വൈശാലി ചൗധരി ഖുതൈലിന്റെ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, വൈശാലി ചൗധരി ഖുതൈല്‍ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഇന്ന് ഇന്‍സ്റ്റഗ്രാം ലൈവില്‍ വരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരും എനിക്ക് സന്ദേശമയയ്ക്കുന്നു.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

Image Credit: Instagram@vaishali chaudhary khutail

ഇന്ന് വൈകുന്നേരം എല്ലാം ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാം എന്നാണ് അവര്‍ പറയുന്നത്. ഹ്രസ്വ വീഡിയോകളായ റീല്‍സ് നിര്‍മ്മിക്കുന്ന പ്രവണത വളരെ സാധാരണമാണ്. കൂടുതല്‍ ഫോളോവേഴ്സിനെ നേടുന്നതിനായി ആളുകള്‍ ഇന്‍സ്റ്റാഗ്രാം റീലുകളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്.

English summary
car stopped in the middle of the road to shoot instagram reels, here is what happened to the women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X