കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നർത്തകി ലീലാ സാംസണിനെതിരെ സിബിഐ കേസെടുത്തു; 7.02 കോടിയുടെ ക്രമക്കേട്

Google Oneindia Malayalam News

ദില്ലി: പ്രശസ്ത നർത്തകി ലീലാ സാംസണിനെതിരെ സിബിഐ കേസ്. ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിൽ ഓഡിറ്റോറിയം നിർമിക്കാൻ 7.02 കോടി രൂപ ചെലവഴിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിലാണ് ലീല സാംസൺ ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തരിക്കുന്നത്. 2010ൽ ലീല സാംസൺ കലാക്ഷേത്ര ഡയറക്ടർ ആയിരുന്ന കാലഘട്ടത്തിൽ ഓഡിറ്റോറിയത്തിന്റെ നവീകരണത്തിനായി കരാർ നൽകിയതിൽ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ.

ശിവസേന രാഹുലിനെ പിന്തുണയ്ക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു, ട്രോളുമായി ബിജെപി!!ശിവസേന രാഹുലിനെ പിന്തുണയ്ക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു, ട്രോളുമായി ബിജെപി!!

ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; കാർഡ്' കമ്പനിക്ക് ചട്ടങ്ങൾ പാലിക്കാതെ വൻ തുകയ്ക്ക് നവീകരണത്തിന്റെ മേൽനോട്ട ചുമതല നൽകിയെന്നാണ് ആരോപണം. 2005 മുതൽ 2012 ഏപ്രിൽ വരെ കലാക്ഷേത്ര ഫൗണ്ടേഷന്റെ ഡയറക്ടറായിരുന്നു ലീല സാംസൺ. 1985ൽ നിർമിച്ച ഓഡിറ്റോറിയം 2006ലാണ് പുതുക്കിപ്പണിയാൻ തീരുമാനിക്കുന്നത്.

leela

2009ൽ ചേർന്ന ഭരണ സമിതി യോഗത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പിടി കൃഷ്ണൻ, ലീല സാംസൺ, മാധവി മുദ്ഗൽ എന്നിവരെ നിയോഗിക്കുകയായിരുന്നു. എന്നാൽ 2016ൽ സാസ്കാരിക മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ 7.02 കോടി എസ്റ്റിമേററ് നിശ്ചയിച്ചിരുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് 62.20 ലക്ഷം രൂപ കൂടുതൽ ചെലവായെന്നും കരാർ നൽകുന്നതിന് ഓപ്പൺ ടെൻഡർ രീതി സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തുകയായിരുന്നു.

കലാക്ഷേത്ര ഫൗണ്ടേഷന്റെ ഭരണ സമിതിയുടെ ഔദ്യോഗിക അനുമതിയില്ലാതെയാണ് നടപടികൾ നടന്നതെന്ന് 2015ലെ സിഎ ജി റിപ്പോർട്ടിലും പറഞ്ഞിരുന്നു. 2012ൽ ഭരണ സമിതിയ ഓഡിറ്റോറിയം ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ലീല സാംസൺ ഡയറക്ടർ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

ലീല സാംസണെ കൂടാതെ കലാക്ഷേത്ര ഫൗണ്ടേഷൻ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസർ ടിഎസ് മൂർത്തി, അക്കൗണ്ട്സ് ഓഫീസർ രാമചന്ദ്രൻ, എഞ്ചിനീയറിംഗ് ഓഫീസർ വി ശ്രീനിവാസൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് എന്നിവയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള ലീല സാംസണിന് 1990ൽ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

English summary
CBI case against dancer Leela Samson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X