സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു,90% വിജയം

Subscribe to Oneindia Malayalam

ദില്ലി: അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട്സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ 90%വിജയം.തിരുവന്തപുരം, അലഹബാദ്, ചെന്നൈ,ദില്ലി, ഡെരാഡൂണ്‍ എന്നീ മേഖലകളിലെ ഫലമാണ് ആദ്യം പ്രഖ്യാപിച്ചത്.  ഇന്ന് ഉച്ചക്ക് 12 മണിയോടെ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

16,67,573 വിദ്യാര്‍ത്ഥകളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cbse..nic.in വഴിയും www.results.nic.in, www.cbseresults.nic.in എന്നീ സൈറ്റുകളിലൂടെയും ഫലം അറിയാം. ഇതിനും പുറമേ www.bing.com ലൂടെയും ഫലം അറിയാനുള്ള സംവിധാനം സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്. ഇതിനായി സിബിഎസ്ഇ യുടെ ഓഫീസുകളില്‍ നേരിട്ടെത്തേണ്ട ആവശ്യമില്ലെന്നും ബോര്‍ഡ് അറിയിച്ചു.

 cbse-09-1483966955-03-1496476999.jpg -Properties Alignm

പരീക്ഷാഫലം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധാപകര്‍ക്കുമുണ്ടാകുന്ന ആശങ്കയകറ്റാന്‍ പ്രത്യേക കൗണ്‍സിലിങ് സംവിധാനവും സിബിഎസ്ഇ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 1800118004 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.

English summary
CBSE 10th result 2017 declared
Please Wait while comments are loading...