കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം കണക്ക് തേടിയിട്ടില്ല; ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചില്ലെന്ന വാദത്തിൽ കേന്ദ്രത്തിനെതിരെ ഛത്തീസ്ഗഡ്

Google Oneindia Malayalam News

ദില്ലി; കൊവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ആരും ഓക്സിജൻ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വിശദീകരണത്തിനെതിരെ ഛത്തീസ്ഗഡ് സർക്കാർ. ഓക്‌സിജന്‍ ക്ഷാമം മൂലം ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് കണക്കുകൾ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോ പറഞ്ഞു.

സംസ്ഥാനങ്ങൾ കൊവിഡ് മരണങ്ങളുടെ കണക്കുകൾ കൃത്യമായി കേന്ദ്രസർക്കാരിനെ അറിയിക്കുന്നുണ്ട്. എന്നിരുന്നാലും ഓക്സിജൻ ക്ഷാമം മൂലം ഏതെങ്കിലും രോഗികൾ മരിച്ചിട്ടുണ്ടോയെന്ന് കാര്യം പ്രത്യേകം കേന്ദ്രസർക്കാർ തേടിയിട്ടില്ല. എന്നിട്ട് സംസ്ഥാന സർക്കാരുകൾ കൃത്യമായ വിവരങ്ങൾ കൈമാറുന്നില്ലെന്ന് ആരോപിക്കുന്നത് കൊവിഡ് പ്രതിരോധ നടപടികളിലെ വീഴ്ച മറച്ചുവെയ്ക്കാനാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

covid55-1624671810-16

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

ഛത്തീസ്ഗോഡിൽ മതിയായ അളവിൽ ഓക്സിജൻ ഉണ്ടായിരുന്ന സംസ്ഥാനമാണ്. അതിനാൽ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട മരണമൊന്നും ഞങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.മെഡിക്കൽ ഓക്സിജന്റെ കുറവ് മൂലം ഏതെങ്കിലും രോഗികൾ മരണമടഞ്ഞോയെന്ന് അറിയാൻ സംസ്ഥാന സർക്കാർ രണ്ടാം തരംഗത്തിൽ രേഖപ്പെടുത്തിയ മരണങ്ങളുടെ പുനർ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രസർക്കാരും ഇത്തരത്തിലൊരു ഓഡിറ്റ് നടത്തമമെന്നും മന്ത്രി പറഞ്ഞു.

തെളിവില്ലാതെ വാക്സിൻ പാഴാക്കിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് സർക്കാരിനെ കുറ്റപ്പെടുത്താൻ കേന്ദ്രത്തിന് കഴിയുമെങ്കിൽ കേന്ദ്രസംഘങ്ങളെ രാജ്യത്തുടനീളം അയച്ചുകൊണ്ട് ഓക്സിജൻ ക്ഷാമം മൂലം എത്ര മരണങ്ങൾ സംഭവിച്ചുവെന്ന് നിർണ്ണയിക്കാനും അവർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

പട്ടോലെ മുതൽ സിദ്ധു വരെ; ബിജെപി വിമതർ പാർട്ടി തലപ്പത്ത്, രാഹുലിന്റെ മാസ്റ്റർ പ്ലാനിൽ ബിജെപി കോട്ട തകരുമോ?പട്ടോലെ മുതൽ സിദ്ധു വരെ; ബിജെപി വിമതർ പാർട്ടി തലപ്പത്ത്, രാഹുലിന്റെ മാസ്റ്റർ പ്ലാനിൽ ബിജെപി കോട്ട തകരുമോ?

'അന്ന് അവിടുന്ന് എന്നെ അവജ്ഞയോടെ തള്ളിക്കളഞ്ഞു, അമ്മയ്ക്ക് അത് വലിയ വിഷമമായി'; തുറന്നുപറഞ്ഞ് ഗിന്നസ് പക്രു'അന്ന് അവിടുന്ന് എന്നെ അവജ്ഞയോടെ തള്ളിക്കളഞ്ഞു, അമ്മയ്ക്ക് അത് വലിയ വിഷമമായി'; തുറന്നുപറഞ്ഞ് ഗിന്നസ് പക്രു

ബിഗ് ബോസ് ഫിനാലേയിൽ തുടരില്ലേ?ഒടുവിൽ പ്രക്ഷേകരോട് ആ വാർത്തയുമായി ഡിംപൽ.. പങ്കിട്ട് തിങ്കൾ ഭാൽബിഗ് ബോസ് ഫിനാലേയിൽ തുടരില്ലേ?ഒടുവിൽ പ്രക്ഷേകരോട് ആ വാർത്തയുമായി ഡിംപൽ.. പങ്കിട്ട് തിങ്കൾ ഭാൽ

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

English summary
Center has not sought any details; Chhattisgarh against Center on covid death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X