കേന്ദ്രം ഇതിനോടകം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത് 38.60 കോടി ഡോസ് വാക്സിന്‍
ദില്ലി: ഇതിനോടകം തന്നെ 38.60 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയതായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഉടനീളം കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ ഗതിയും പരിധിയും വ്യാപിക്കുന്നത്തിന് കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. പ്രതിരോധ കുത്തിവയ്പ്പ് സാര്‍വത്രികമാക്കുന്ന പുതിയ ഘട്ടം 2021 ജൂൺ 21 മുതൽ ആരംഭിച്ചു. കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുക, വാക്സിൻ വിതരണം ക്രമീകരിക്കാൻ നേരത്തെ തന്നെ സംസ്ഥനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുന്ന വാക്സിനുകളെ പറ്റി വിവരങ്ങൾ നൽകുക എന്നീ നടപടികളിലൂടെ കേന്ദ്ര ഗവണ്മെന്റ് വാക്സിനേഷൻ യജ്ഞത്തിനെ ശക്തിപ്പെടുത്തുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍
സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന് പിന്തുണ നൽകി വരികയാണ്. പുതിയ ഘട്ടത്തിൽ കേന്ദ്ര ഗവണ്മെന്റ് തന്നെ 75 % വാക്സിനുകൾ വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് സംഭരിച്ഛ്, സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും. ഇതുവരെ എല്ലാ സ്രോതസ്സുകളിൽ നിന്നും 38.60 കോടിയിൽ അധികം (38,60,51,110) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. കൂടാതെ, 11,25,140 ഡോസുകൾ കൂടി കേന്ദ്രം ഉടൻ കൈമാറും.
Recommended Video

ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക
ഇതിൽ പാഴായതുൾപ്പടെ 37,16,47,625 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത്. ഞായറാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കാണ് ഇത്. 1.44 കോടിയിലധികം (1,44,03,485) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications